എല്ലാവർക്കും എൻ്റെ എളിയ നമസ്കാരം. നിങ്ങളെ എന്റെ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു.
ഭാഗ്യാതിരേക
ഭാഗ്യാതിരേക. കുട്ടികളുടെ ഉത്തരക്കടലാസുകളും നോട്ട് ബുക്കും ഒരു മാത്സ് പുസ്തകവും എടുത്തു ഞാനിറങ്ങി. തെക്കേത്തൊടിയിൽ ചെന്ന് ഇടവഴിയിലേക്കിറങ്ങാറായപ്പോൾ മാവിൻ ചോട്ടിൽ ബഹളം. അപ്പോഴാണ് ശ്രദ്ധിച്ചത്, സമീറ വന്നിരിക്കുന്നു. സോമനും സുരേശനും കൂടാതെ രണ്ടു പറമ്പ് അപ്പുറത്തുള്ള ചന്ദ്രനും ഉണ്ട്. സോമൻ മാവിന്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. താഴെയുള്ളവരുടെ നിർദേശമനുസരിച് അവൻ മൂപ്പെത്തിയ മാങ്ങ പറിച്ചിടുകയാണ്. സമീറ ഒരു സൂപ്പർവൈസറെ പോലെ അരക്കു കൈ കെട്ടി കാര്യങ്ങൾ നിയന്ത്രിക്കുന്നു. കോമാങ്ങയാണ്, മൂത്തു പൊട്ടിയാൽ പഴുത്ത മാങ്ങയെക്കാൾ രസമാണ് തിന്നാൻ. ഉപ്പു വേണമെന്നില്ല. എന്നെ കണ്ടു സമീറ ചിരിച്ചു. സന്തോഷം. ഞാനോർത്തു. ആദ്യമൊക്കെ അവൾക്ക് വലിയ ഗൗരവമായിരുന്നു. പരിചയക്കുറവ് കൊണ്ടുള്ള ഇണക്കമില്ലായ്മ അല്ല എന്നെനിക്കറിയാം. പെട്ടെന്നിണങ്ങിയാൽ വില കുറഞ്ഞുപോകുമെന്നുള്ള ഒരു ഭീതി പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും ഉണ്ട്. ആ ഗൗരവം മുഖത്ത് നിന്ന് അലിഞ്ഞു തീരാൻ കുറച്ചു സമയമെടുത്തു. വേറെയും കരണമുണ്ടാകാം. എപ്പോൾ വേണമെങ്കിലും കളിക്ക് കൂടാനും ...
Comments
Post a Comment