ജയം ഉറപ്പുള്ള കളികൾ
ജയം ഉറപ്പുള്ള കളികൾ. വിനോദശാസ്ത്രപ്രകാരം (ഗെയിം തിയറി) കളികൾ പല തരത്തിലുണ്ട്. ഏതെങ്കിലും കളിക്കാരന് പ്രത്യേക മേൽക്കൈ പ്രവചിക്കാനോ ഒരുക്കാനോ പറ്റാത്ത കളികളെ ഫെയർ ഗെയിം (ന്യായ വിനോദം) എന്ന് സൂചിപ്പിക്കുന്നു. ചെസ്സ് ഉദാഹരണം. കളി തുടങ്ങുവന് ഫലം നിയന്ത്രിക്കാൻ പറ്റുന്ന ഒരു പാട് കളികൾ ഉണ്ട്. അത്തരം ചിലതു പിന്നാലെ. ഇവിടെ ജയം ഉറപ്പുള്ള ഒരു കളിയുടെ ഓര്മ. പിണ്ണാണത്ത് കാവിന്റെ മുന്നിലെ ഗ്രൗണ്ടിലായിരുന്നു സ്റ്റേജും ഇരിപ്പിടങ്ങളും. വാജ്‌പേയിയുടെ പ്രസംഗം ഉണ്ടായിരുന്നത് കൊണ്ട് ചുറ്റു പ്രദേശങ്ങളിലെ ജനസംഘം പ്രവർത്തകരും സ്വയം സേവകരും ഇതൊന്നും അല്ലാത്ത ജനങ്ങളുമായി വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു. രാഷ്ട്രീയ പരിപാടിക്ക് ശേഷമുള്ള തിക്കോടിയന്റെ നാടകമായിരുന്നു എന്റെ ആകർഷണം. ഞാൻ വായിച്ച നാടകം. രാജമാർഗം. രംഗത്ത് എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആഗ്രഹം. ഞാൻ നേരത്തെ എത്തി. വാജ്‌പേയി സ്റ്റേജിൽ നിന്ന് സംസാരിക്കുന്നു. വെളുത്ത പയ്ജാമയും ജുബ്ബയും ധരിച്ച ഒരു നാല്പത്തഞ്ചുകാരൻ യുവനേതാവ്. അദ്ദേഹം നമസ്‍കാരം എന്ന് മലയാളത്തിൽ തുടങ്ങി ഹിന്ദിയിൽ പ...