അണ്ടി മാങ്ങാ ദ്വയാകുലത
അണ്ടി മാങ്ങാ ദ്വയാകുലത അങ്ങനെയല്ല , അങ്ങനെയല്ല എന്ന് കേട്ടാണ് ഞാൻ കണ്ടുകൊണ്ടിരുന്ന വിഡിയോ പോസ് ചെയ്തു ശ്രദ്ധിച്ചത് . സുബ്രുവിന്റെ മുറിയിൽ നിന്നാണ് . കുറച്ചു മുൻപ് അവൻ കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . അവൻ ആരോടാണ് സംസാരിക്കുന്നത് ? കോൺഫറൻസ് കാൾ ആവൻ വഴിയില്ല , മലയാളത്തിൽ . ഞാൻ കാതോർത്തു . അവന്റെ ശബ്ദം വീണ്ടും . മാങ്ങയാണ് ആദ്യം ഉണ്ടായത് , സംശയിക്കേണ്ട . പണ്ട് മാങ്ങക്കു അണ്ടിയേ ഉണ്ടായിരുന്നില്ല . ചെമ്പരത്തിയെ പോലെ കൊമ്പ് മുറിച്ചു നട്ടാണ് മാത്തോട്ടങ്ങൾ ഉണ്ടാക്കിയിരുന്നത് . ജോർജ് വാഷിങ്ടൺ ചെയ്ത അക്രമത്തിനു ശേഷം മാവിന്റെ കൊമ്പു മുറിക്കൽ നിരോധിച്ചു . അതിനു ശേഷ...