ബൗദ്ധികഗുണാങ്കം
മകനെ ബ്രഹ്മിയോ മറ്റെന്തെങ്കിലുമോ കൊടുത്ത് അവന്റെ ബൗധികഗുണാങ്കം എങ്ങനെ ഉയർത്താമെന്ന കടുത്ത ചിന്തയിലായിരുന്നു ഞാൻ. മെൻസക്ക് അയക്കണമെന്നുണ്ട്. എനിക്ക് കടന്നു കൂടാൻ പറ്റാത്ത പരീക്ഷ എന്റെ മകൻ ജയിക്കട്ടെ. ഫിസിക്സ് ൽ കുഴപ്പമില്ല, മാത്തമാറ്റിക്സ്ൽ പോരാ. മാത്ത് സിൽ പ്രാക്ടിക്കൽ ഇല്ല എന്നാണ് അവൻ കണ്ടുപിടിച്ച കാരണം..
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ സുഹൃത് എനിക്ക് ആ ഹോസ്പിറ്റൽ പരിചയപ്പെടുത്തിയത്. ഞാൻ മകനെയും കൂട്ടി അങ്ങോട്ട് വെച്ച് പിടിച്ചു. സ്വയം ഒരു ഗണിതതല്പരൻ എന്ന് അഭിമാനിച്ചിരുന്ന ഞാൻ വഴിയിലെല്ലാം മാത്തമാറ്റിക്സ് ന്റെ ഗുണഗണങ്ങൾ വിവരിക്കുകയായിരുന്നു, അവന്റെ അഭിരുചി ഒന്ന് വികസിപ്പിച്ചെടുക്കാൻ വേണ്ടി.
അവന് അത് ഏശുന്ന മട്ടു കണ്ടില്ല. ന്യൂട്ടന്റെ തിയറത്തെ പറഞ്ഞാൽ അവന്റെ കണ്ടുപിടുത്തം അയാൾ ഒരു ഫിസിസിസ്റ് ആണെന്നാണ്. ലിബ്നിറ്സോ, അവിടെയും രക്ഷയില്ല. ഫിസിക്സിലോ കെമിസ്ട്രിയിലോ കൈ വെക്കാത്ത ഒരു കറ കളഞ്ഞ ഗണിതജ്ഞനെ തെരഞ്ഞിട്ടു എനിക്ക് അന്നേരം കിട്ടിയില്ല.
ഞങ്ങൾ ഹോസ്പിറ്റലിലെത്തി തലച്ചോറ് കൈകാര്യം ചെയ്യുന്ന വാർഡ് അന്വേഷിച്ചു.
മോർചറിക്കടുത്താണ് പാത്തോളജി. ഒരാൾ നിർദേശിച്ചു. ഞങ്ങൾ അങ്ങോട്ട് പോയി, അവിടത്തെ കൗണ്ടറിൽ അന്വേഷിച്ചു.
ഏതു പ്രൊഫഷന്റെ ചോറാണ് വേണ്ടത്? ഇലക്ട്രോണിക് കടയിൽ മൊബൈൽ ഫോൺ വാങ്ങാൻ പോയ മാതിരിയാണ് അവിടത്തെ ട്രീറ്റ് മെന്റ്.
ഏതെല്ലാം ഉണ്ട്?
ഏതു വേണെങ്കിലും ഉണ്ട്, ലായെർ, ഡോക്ടർ, അക്കൗണ്ടന്റ്, ഫിസിസിസ്റ് , കെമിസ്റ്, മാത്തെമാറ്റീഷ്യൻ.
എനിക്ക് വേണ്ടത് ഇയാൾ അവസാനം പറയുന്നതെന്താണെന്നു ഞാൻ സംശയിച്ചു. അയാൾ എന്റെ മകന്റെ സുഹൃത്തോ മറ്റോ ആണോ?
എങ്ങനെയാണ് .... എങ്ങനെയാണ് നിലവാരം?
ലായെർ, ഡോക്ടർ, അക്കൗണ്ടന്റ്... ഇവക്കൊക്കെ തുക കുറവാണ്. ഫിസിസിസ്റ്റിനു ഒന്നേകാൽ ലക്ഷം ആകും. കെ മിസ്ട്രിക്കും ഏതാണ്ടത്ര തന്നെ.
എത്രക്കാണ്?
ഔൺസിനാണ്, ഏതാണ്ട് 28 ഗ്രാം ഉണ്ടാകും.
മാത്തെമാറ്റീഷ്യന്റെ തലച്ചോറിനോ?
അഞ്ചു ലക്ഷം ആകും.
അതെന്നെ അതിശയിപ്പിച്ചു. സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ മകനോട് പറഞ്ഞു. കണ്ടില്ലേ? മാത്തെമാറ്റീഷ്യന്റെ തലച്ചോറിന്റെ വില കണ്ടില്ലേ?
ഞാൻ കൗണ്ടറിലുള്ള ആളോട് ഒന്നര ഔൺസ് ബില്ലാക്കാൻ പറഞ്ഞു: അയാൾ എന്റെ പിന്നിലുള്ള ആളോട് മുന്നോട്ടു വരൻ ആംഗ്യം കാട്ടിയിട്ട് എന്റെ ബില്ലടിയ്ക്കാൻ തുടങ്ങി. ഒരു സൗഹൃദ സംഭാഷണം എന്ന നിലക്ക് ഞാൻ ചോദിച്ചു: അത്രയ്ക്ക് മികച്ചതും, ബുദ്ധി, പ്രത്യുത്പന്നമതിത്വം എല്ലാം ഉണ്ടാക്കുന്നതും ആയിരിക്കും ഒരു മാത്തെമാറ്റീഷ്യന്റെ തലച്ചോറ് അല്ലെ?
ബില്ലിംഗ് മെഷീനിൽ നിന്ന് നിരങ്ങി പുറത്തു വന്ന ബില്ല് എനിക്ക് തന്നുകൊണ്ട് അയാൾ പറഞ്ഞു: അതറിയില്ല. ഒരു ഔൺസ് ആകണമെങ്കിൽ 20 മാത്തെമാറ്റീഷ്യന്റെ തലയെങ്കിലും വേണ്ടി വരും.
Comments
Post a Comment