സംഗമശേഷിപ്പുകൾ

  


സംഗമത്തിൽ നിന്ന് ചില രംഗങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ലഅതാരായിരുന്നുഅതാരായിരുന്നു എന്ന് ഞാൻ മനസ്സാക്ഷിയോടും മനസ്സാക്ഷി എന്നോടും ഇടവിടാതെ ചോദിച്ചുകൊണ്ടിരിക്കുകയാണ്.

 

എന്റെ കണ്ണുകളും കാതുകളും പോഡിയത്തിന്റെ നേരെ ട്യൂൺ ചെയ്തു വെച്ചിരിക്കുകയായിരുന്നുഅതിനിടയ്ക്കാണ് വലതു ഭാഗത്തു നിന്ന് ചില സംഭാഷണങ്ങൾ ഞാൻ കേട്ടത്.

 

കയ്ക്കെങ്ങനെയുണ്ട് ?

 

വേദനയുണ്ട് , പൊങ്ങുന്നില്ലഇത്രയേ വരൂ.

 

അത്രയും സ്വാഭാവികംപക്ഷെ...

 

അതിനിടക്ക് കേട്ട ഒരു ചോദ്യമാണ് എന്നെ തിരിപ്പിച്ചത്.

 

മുൻപ് എത്ര പൊങ്ങുമായിരുന്നു?

 

തിരിഞ്ഞിട്ട്  കാര്യമുണ്ടായില്ലചോദ്യകർത്താവിനെ എനിക്ക് കാണാൻ കഴിഞ്ഞില്ല

 

ഒരു കയ്യിൽ മൈക്ക് പിടിച്ചിരിക്കുന്ന ആളോട് വയ്യാത്ത മറ്റേ കൈ എത്ര പൊങ്ങുമെന്നു ചോദിക്കുന്ന ആൾ ബുദ്ധിരേഖയുടെ ഏതെങ്കിലും ഒരറ്റത്തേ ആകാനിടയുള്ളു.

 

അതാരായിരുന്നു?

 

എനിക്കിതേ വരെ ഉത്തരം കിട്ടിയിട്ടില്ല.

 

എന്റെ സംശയവും വിഷമവും എങ്ങനെ ഉണ്ടായി എന്ന് വിശദമാക്കാൻ മാത്രമാണ്അന്നൊക്കെ എല്ലാവര്ക്കും അറിയാമായിരുന്നതും സഞ്ജയൻ എടുത്തു പറഞ്ഞതുമായ ഒരു സംഭവം ഞാൻ വീണ്ടും എഴുതുന്നത്.

 

തലശ്ശേരി മുൻസിഫ് കോടതിയിൽ ഒരിക്കൽ പോകാൻ അവസരമുണ്ടായിബാങ്കിന്റെ ഒരു വ്യവഹാരത്തിൽ ശിക്ഷയും അറസ്റ്റ് വാറന്റും സമ്പാദിച്ച ഒരു പുള്ളിയുടെ അതിസാമർഥ്യംപോലീസുകാർ അറസ്റ്റ് ചെയ്യാൻ ചെല്ലുമ്പോൾ ഇയ്യാൾ ഓടി മയ്യഴി പാലം കടന്നു മാഹിയിൽ പോയി നിന്ന് ഇപ്പുറം  നിൽക്കുന്ന പൊലീസുകാരെ കൊഞ്ഞനം കുത്തുംപാലത്തിനപ്പുറം വേറെ സംസ്ഥാനമായതുകൊണ്ട്  അവിടെ പോയി പ്രതിയെ അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസിന് പറ്റില്ല.

 

കോടതി തന്നെയാണ് നിർദേശിച്ചത് പരാതിക്കാരായ ബാങ്കിന്റെ സമ്മതത്തോടെ പോണ്ടിച്ചേരി പോലീസിനെ കൂടി ഉൾപ്പെടുത്തി വിധി നടപ്പിലാക്കാൻ.   കാര്യത്തിലേക്ക് വക്കീലിനെ കാണാനാണ് ഞാൻ പോയത്ജോലിയിലിരിക്കെ വക്കീൽ പഠനം പൂർത്തിയാക്കിയ സുഹൃത്തുക്കളുടെ മാതൃക പിന്തുടരാൻ കടുത്ത ആഗ്രഹമുണ്ടായിരുന്ന എനിക്ക് ഇത്തരം ഡ്യൂട്ടികളിൽ അതീവ താല്പര്യമായിരുന്നു.

 

വക്കീലുമായുള്ള ചർച്ചയും ബാങ്കിന്റെ കടലാസ് ഏൽപ്പിക്കലും കഴിഞ്ഞു പോരുമ്പോൾ മുൻസിഫ് കോർട്ടിൽ നിന്ന് സംഭാഷണംഎന്താണ് കേസെന്നറിയാൻ എനിക്ക് ജിജ്ഞാസ.

 

ഒരു പയ്യൻ സൈക്കിൾ കുത്തിച്ചു പരിക്കേൽപ്പിച്ച ഒരു വ്യക്തിയുടെ നഷ്ടപരിഹാരക്കേസാണ്പയ്യന്റെ അച്ഛനും അമ്മാവനും അയാളെ ഹോസ്പിറ്റലിൽ എത്തിച്ച് മരുന്ന് വെപ്പിച്ചു , പുറത്തേക്കെഴുതിയ മരുന്നും വാങ്ങി കൊടുത്ത് പോന്നതാണ്.

 

പരിക്ക് പറ്റിയവന് വലിയ നഷ്ടമുണ്ടായിഒരു കാലിൽ ചതവുണ്ടായിപ്ലാസ്റ്റർ ഇട്ട കാൽ നിലത്തമർത്താൻ പറ്റില്ലഇടത്തെ കക്ഷത്തിൽ ഊന്നു വടിയുണ്ട്വലത്തേ കയ്യിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.

 

വാദിഭാഗം വക്കിൽ പറഞ്ഞു കൊടുത്ത ചോദ്യങ്ങളെല്ലാം ചോദിച്ചുഅതിൽ നിന്ന് വെളിവായ  പ്രകാരം പരാതിക്കാരന്റെ ജീവിതം ഇനി ഒന്നിനും കൊള്ളില്ലകാര്യമായ എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയാലേ ബാക്കി കാലം ജീവിക്കാൻ പറ്റുകയുള്ളു.

 

പ്രതിഭാഗം വക്കീലും കുത്തിച്ച പയ്യന്റെ അച്ഛനും അമ്മാവനും അവിടെ നില്കുന്നുമുൻസിഫിനെ ദീനമായി നോക്കിക്കൊണ്ട് , കണ്ണീരില്ലാത്ത കരച്ചിലുമായിട്ട്.

 

മുൻസിഫ് പരാതിക്കാരനോട് ചോദിച്ചുഹോസ്പിറ്റലിൽ കൊണ്ടുപോയി മരുന്നൊക്കെ വാങ്ങി തന്നില്ലേസൈക്കിളിന് ഇൻഷുറൻസ് ഒന്നും ഉണ്ടാവില്ല , അവർ കയ്യിൽ നിന്നെടുത്തു തരേണ്ടി വരും.

 

ഓണർപരാതിക്കാരൻ കോടതിമുറിയുടെ ഓണർ ആയ മുൻസിഫിനോട് നേരിട്ട് സംസാരിച്ചുമുൻസിഫ് തന്നോട് നേരിട്ട് ചോദിച്ചതാണല്ലോ.

 

ഓണർഎന്റെ കയ്യ് മടങ്ങിപ്പോയിജോലി മുടങ്ങിപ്പോയിഇനി എന്ന് ജോലിക്കു പോകാൻ പറ്റും എന്ന് അറിയില്ലഅത് വരെയുള്ള വീട്ടു ചെലവിന്  ഒരു വഴിയും ഇല്ല.

 

എന്താണ് ജോലി?

 

സാ എന്ന് വായിൽ വന്നത് വിഴുങ്ങി പരാതിക്കാരൻ പറഞ്ഞുഓണർതേങ്ങാ വലിയാണ്കൈ പൊക്കാതെ തേങ്ങാ വലിക്കാൻ പറ്റില്ലഓല വെട്ടിയിടാനും പറ്റില്ലഅയാൾ കഷ്ടപ്പെട്ട് ഊന്നുവടിയിൽ താങ്ങി വേദന തിന്നുകൊണ്ടു വലത്തേ കൈ ഇളക്കാൻ നോക്കിപറ്റുന്നില്ല.

 

മുൻസിഫിന് അയാളോടും അനുകമ്പ തോന്നിമുൻസിഫ് പ്രതിഭാഗം വക്കിലിന്റെ മുഖത്ത് നോക്കിനിങ്ങൾക്കെന്താണ് ചോദിക്കാനുള്ളത്പറയാനുള്ളത് എന്നൊക്കെയാണ് അതിന്റെ അർഥം.

 

യുവർ ഓണർ , പരാതിക്കാരനെ വിചാരിക്കണം. (വിശാരിക്കണംവിചാരണ ചെയ്യണം എന്നൊക്കെ അർഥം).

 

കൂട്ടിൽ കേറിക്കോളൂമുൻസിഫ് പറഞ്ഞുഒരു പോലീസുകാരൻ വന്ന്  ഊന്നുവടിയെയും അതിലൂന്നിയ ആളെയും കൂട്ടിൽ കയറാൻ സഹായിച്ചു.

 

പ്രതിഭാഗം വക്കീൽ സംഭവം നടന്ന സ്ഥലം , സമയംമറ്റു ചുറ്റുപാടുകൾ ,ആര്എന്ത് എന്നൊക്കെ കുറെ ചോദിക്കുകയും പറയുകയും ചെയ്തുഎന്തിനാണ്  വഴിക്കു പോയത്പയ്യൻ ബെല്ലടിച്ചതു കേട്ടിരുന്നില്ലേ ,

ഊന്നുവടി വെക്കാൻ ആരുപദേശിച്ചതാണ്വെറുതെ വെച്ചതല്ലേ എന്നൊക്കെ.

 

ശരി ഇപ്പോൾ നിങ്ങളുടെ പ്രധാന പ്രശ്നം കൈ പൊക്കാൻ പറ്റില്ല എന്നതാണ് അല്ലെ?

 

അതെ.

 

ഏതു കയ്യാണ്?

 

പരാതിക്കാരൻ വക്കീലിനെ തുറിച്ചു നോക്കിഇയാൾ എന്ത് ചോദ്യമാണ് ചോദിക്കുന്നത്ഇടത്തെ കൈക്ക്   കേസുമായി ഒരു ബന്ധവും ഇല്ലഅത് സദാ നേരവും ഊന്നുവടിയെ കക്ഷത്തിൽ ഉറപ്പിച്ചു നിറുത്തിയിരിക്കയാണ്വലത്തേ കയ്യാണ് വിഷയം എന്ന് എല്ലാവര്ക്കും അറിയാം.

 

വലത്തേ കൈപരാതിക്കാരൻ പറഞ്ഞു.

 

 കൈ ഇപ്പോൾ കുറച്ചേ പൊങ്ങുകയുള്ളു അല്ലെ?

 

അതെ.

 

എത്ര പൊങ്ങും?

 

പരാതിക്കാരൻ മുൻസിഫ് കൂടി കാണാൻ  ക്കവണ്ണം അല്പം തിരിഞ്ഞുവേദന കടിച്ചിറക്കിക്കൊണ്ടു കൈ രണ്ടു മൂന്നു ഇഞ്ചു പൊക്കി.

 

ഇത് സൈക്കിൾ കുത്തിയതിന് ശേഷമാണ്  ഇങ്ങനെ അല്ലെ?

 

അതെ.

 

അതിനു മുൻപ് എത്ര പൊങ്ങുമായിരുന്നു?

 

പരാതിക്കാരൻ കെട്ടെല്ലാം മറന്ന് ഒറ്റ പൊക്കൽതംബോല വരി പൂർത്തിയായ കളിക്കാരനെ പോലെ.

 

പ്രതി ഭാഗം വക്കീൽ മുൻസിഫിനെ നോക്കിനോ മോർ ക്വസ്ട്യൻസ്  യുവർ ഓണർ.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ