കേൾവിക്കുറവ്
ഡോക്ടർ, എന്റെ ഭാര്യയുടെ കേൾവി കുറഞ്ഞു വരുന്നുണ്ടോന്ന് ഒരു സംശയം.
സംശയം വെച്ചിരിക്കേണ്ട, ഉറപ്പാക്കാൻ ഒരു ഉപായം പറയാം.
പറയൂ ഡോക്ടർ!
ഭാര്യ പിന്തിരിഞ്ഞു നിൽക്കുമ്പോൾ കുറച്ചു ദൂരെ മാറി നിന്ന് എന്തെങ്കിലും ചോദിക്കുക. ഒരു പക്ഷെ അവർ കേൾക്കില്ല. രണ്ടടി അടുത്തേക്ക് ചെന്ന് വീണ്ടും ചോദിക്കുക. പിന്നെ രണ്ടടി കൂടി. എത്ര അടുത്തെത്തുമ്പോഴാണ് അവർ കേൾക്കുന്നത് എന്ന് നോക്കുക. രണ്ടു ദിവസം കഴിഞ്ഞു ഇതേ സമയത്തു വന്നോളൂ. എന്ത് ചികിത്സയാണ് വേണ്ടതെന്നു അപ്പോൾ തീരുമാനിക്കാം.
ടെസ്റ്റിന്റെ കാര്യം ഓർത്തുകൊണ്ട് അയാൾ വീട്ടിൽ എത്തി. ഭാര്യ എന്തോ പാകം ചെയ്യുന്നു, അടുക്കളയിൽ.
അയാൾ ഏതാണ്ട് ഒരു പത്തടി ദൂരം കണക്കാക്കി നിന്നു. എന്നിട്ടു ചോദിച്ചു: നീ എന്താ കഴിക്കാനുണ്ടാക്കുന്നത്?
അവൾ പാചകത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നില്ല.
അയാൾ രണ്ടടി മുന്നോട്ടു നിന്ന് ചോദ്യം ആവർത്തിച്ചു.
ഇല്ല, കേൾക്കുന്നില്ല. ഒരു രണ്ടടി കൂടി: ഇന്ന് എന്താണ് പാചകം ?
രക്ഷയില്ല. രണ്ടടി കൂടി. എന്താണ് അടുപ്പത്ത് വേവുന്നത്?
അത്ഭുതം! ഇത്തവണ കേട്ടു, മറുപടിയും പറഞ്ഞു: ഇങ്ങനെ മാറ്റിമാറ്റി ചോദിച്ചാൽ ഉത്തരം മാറുമോ? നാലു തവണ പറഞ്ഞു, കോഴിക്കറി എന്ന്.
Comments
Post a Comment