ഇന്ന് ശിശുദിനം
എന്നും കുഞ്ഞായിരിക്കുവാനും മഴവില്ലു കണ്ടു തുള്ളിച്ചാടുന്ന ഹൃദയം മരണം വരെ കൈവശം വെക്കാനും ആശിക്കുന്ന നമുക്ക് വേണ്ടി വില്യം വേർഡ്സ്വർതിന്റെ ഒരു കവിത.
ഒരു മഴവില്ലിനെ മാനത്തു കാണുമ്പോൾ
പെരുതായ് കുതിക്കുന്നു മുന്നോട്ടു ചിത്തം
ശൈശവനാളിലും ഇന്നും അതങ്ങിനെ
(ശിശുദിനമായൊരീ നാളിൽ ഞാനോർക്കട്ടെ).
അതുപോലിരിക്കട്ടെയെന്നുമല്ലേൽ
മൃതമായ് ഭവിക്കട്ടെയെന്റെ സ്വത്വം.
ശിശുവാണ് മർത്യനു താതനെന്നല്ലയോ
(വിശ്വമഹാകവി ചൊല്ലിവെച്ചുള്ളതും)
ഇനിയുള്ള നാളുകളൊരോന്നുമങ്ങിനെ
ഇണ ചേർന്ന് ബന്ധിതമായിടട്ടെ.
Comments
Post a Comment