വനിതാദിനം

 

 

ഉമ്മർട്ടി ഷോൾഡർ ബാഗ് ഊരി  മേശപ്പുറത്തു വെച്ച് ഷർട്ട് അഴിക്കുമ്പോൾ ഉമ്മയുടെ ശബ്ദം : ടാ  ഉമ്മെർട്ട്യേ,

 

ന്തേ ഉമ്മാ?

 

ജ്ജി  ഓളീം കൂട്ടി പൊറത്തൊക്കെ ഒന്ന് പൊയ് ക്കോ .

 

ങ്ങട്ടാ ഉമ്മാ ?

 

എങ്ങോട്ടെങ്കിലും ഒന്ന് പൊയ്ക്കോളിഒരു പുയ്യുട്ടി ആവുമ്പം ഓക്കും ണ്ടാവൂലെ അങ്ങനിള്ള പൂതി?

എത്രീസായിട്ടാ ഇങ്ങനെ കാച്ചിതുണീം കമ്മീസും ആയിട്ടു ഇയിന്റവുത്ത് വെളിച്ചം കാണാതെ കയ്യിണ് ?

ഓളെ നല്ല കുപ്പായൊക്കെ വെറുതെ മടക്കി വെച്ചിക്ക്യല്ലേ?  അതൊക്കെ ഒന്ന് ഇട്ടും ഉടുത്തും ഒന്ന് പൊറത്തു പോകാൻ  ഓക്കും ണ്ടാവൂലെ?

 

ങ്ങക്ക് പ്പെന്തെ പെട്ടെന്ന് ഒരു സ്നേഹം ? ഓള് ങ്ങക്കെന്ത് കൈവെഷേ തന്നത്?

 

കൈവെഷൊന്നും അല്ലഞാൻ നിക്ക് തോന്നിയത് പറഞ്ഞതാ.

 

ഓക്ക് അങ്ങനെ പൂതി ഒന്നും ഇല്ലഞ്ഞി ങ്ങള് പറഞിണ്ടാക്കണ്ടഞാൻ വരുമ്പം വരുമ്പം പലഹാ രൊ ക്കെ കൊണ്ടൊരിണില്ലേ ഓക്ക്?

 

ന്നാലും അത് മതിയോ ?

 

അവൻ പിന്നെ തർക്കിക്കാൻ നിന്നില്ല.

 

കുൽസു , ജ്ജിന്നാ മാറ്റിക്കോഇമ്പള്  പൊറത്ത് പോകായിട്ട് ഉമ്മക്ക് പൊറുതി ഇല്ല്യ.

 

അങ്ങനെയാണ് അവർ  ബൈപാസ്സിലെത്തി നല്ലൊരു ഹോട്ടലിൽ കേറിയത്.

 

വെയ്റ്റർ കൊണ്ട് വെച്ച വെള്ളം കുടിച്ചു മെനു കാർഡ് എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് അവൻ പറഞ്ഞുനോക്ക്അനക്കെന്താ പറ്റിയത് ച്ചാ പറഞോ.

 

ഇക്കാ മ്പക്ക് ഫിഷ് പ്ലേറ്റർ പറഞ്ഞാലോ ? അത് നിക്ക് ഒരു പുതിയ ഐറ്റാ.

 

ആയിക്കോട്ടെഅത് പറഞ്ഞോ.

 

ക്കക്ക് പൊറോട്ട വേണോ ചപ്പാത്തി വേണോ?

 

നിക്ക് പൊറോട്ട ആയിക്കോട്ടെ , വീറ്റ് മതി.

 

അവൾ വെയ്റ്ററെ വിളിച്ചു തൊട്ടു കാണിച്ചു കൊടുത്തുഅയാളുടെ ചില ശുപാർശകളും ശരി വെച്ച് അവൾ തല കുലുക്കി.

 

മെനു കാർഡും കൊണ്ട് രക്ഷപെടാൻ നോക്കിയതാണ് വെയ്റ്റർഉമ്മർട്ടി അത് തിരിച്ചു വാങ്ങി തുറന്നു നോക്കിവിലകൾ കണ്ടപ്പോൾ അവന്റെ ഉള്ളൊന്നു കാളി.

 

പോക്കറ്റിലെ രണ്ടായിരത്തിന്റെ  രണ്ടു നോട്ട് അവൻ ഒന്ന് രഹസ്യമായി തൊട്ടുനോക്കി ഉണ്ടെന്നുറപ്പാക്കി.

 

അനക്ക് സൂപ്പെന്തെങ്കിലും പറഞ്ഞു കൂടെയ്ന്യോ , അവൻ ചോദിച്ചു.

 

പറഞ്ഞിട്ടുണ്ട്വെയിറ്ററുടെ ശുപാർശഅവൾ പറഞ്ഞു.

 

ഓർഡർ ചെയ്തതായി അവന്റെ ഓർമയിൽ വന്ന കാര്യങ്ങളെല്ലാം ഒന്ന് കൂട്ടി നോക്കിയപ്പോൾ കുഴപ്പമില്ല എന്ന് തോന്നിആയിരത്തഞ്ഞൂറു രൂപയാണ് ഫിഷ് പ്ലേറ്റർന് .  തോതിൽ എല്ലാം കൂടി നോക്കുമ്പോൾ സിനിമയുടെ കാര്യത്തിൽ എന്തെങ്കിലും ഒഴിവുകഴിവു കണ്ടു പിടിക്കേണ്ടി വരും.

 

സൂപ് കാത്തിരിക്കുമ്പോഴാണ്അവനു പിന്നെ ചോദിയ്ക്കാൻ തോന്നിയത്അനക്ക് വേറെ എന്തെങ്കിലും വാങ്ങാനോഡ്രസ്സ് , ചെരുപ്പ് അങ്ങനെ എന്തെങ്കിലും?

 

ഇക്ക അത് പറഞ്ഞപ്പളാ  നിക്കൊരു തോന്നൽപൈസണ്ടെങ്കിൽ ഒരു ചെരുപ്പ് വാങ്ങേയിനിമ്പളെ മുമ്പിൽ രണ്ടാമത്തെ മേശയിൽ ഇരിക്കുന്ന  കുട്ടിയെ കണ്ടിലെഅതിന്റെ കാലില് ഞാൻ കണ്ട് ഒരു നല്ല ചെരുപ്പ്.

 

മ്പക്ക് പോകുമ്പം ബാറ്റേലോ മറ്റോ കേറാം 

 

വേണ്ട കണ്ട അതെ തരം കിട്ടുംച്ചാ  മതി.

 

അത് ഇപ്പം എവിടെ കിട്ടും?

 

ഓളോടൊന്നു ചോദിച്ചു നോക്കിയാ പോരെപൈസ ണ്ടെങ്കിൽ മതി ട്ടോ!

 

പൈസ പ്രശ്നമില്ലഞാൻ  .ചോദിക്കാം . അവൻ പോക്കെറ്റ് ഒന്ന് കൂടി തടവി.

 

എണീറ്റ് മുന്നോട്ടു നടന്നു അവിടെ ഇരിക്കുന്ന പെൺകുട്ടിയെ സമീപിച്ചു.ആദ്യം ഒരു സംശയത്തിന്റെ നിഴൽ വീശിയെങ്കിലും അവന്റെ വിശദീകരണം കേട്ട ശേഷം  കുട്ടി പറഞ്ഞുഇത് ഞാൻ മുട്ടായി തെരുവിൽ നിന്ന് വാങ്ങിയതാണ്. 1000 രൂപ ആയി.

 

അവൻ മടങ്ങികുൽസുവിന്റെ അടുത്തെത്തിക്കൊണ്ടു അവൻ പറഞ്ഞുവില കുറവാണ് , അയ്യായിരം രൂപയെ ഉള്ളുപ്രശ്നം അതല്ല.

 

എന്തെ?

 

അത് അവര് ദുബായീന്ന് വാങ്യതാഇവിടെ കിട്ടൂല.

 

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ