തെങ്ങിൽ നിന്നിറങ്ങാത്ത ശങ്കരൻ

 

 

1981 ലെ വിഡ്ഢി ദിനത്തിലാണ് ഞാൻ ബാങ്കിന്റെ ഏറ്റവും വലിയ ഗ്രാമപ്രദേശ ശാഖയിൽ ജോലിക്കു ചേർന്നത്മുൻപിരുന്ന ശാഖയെ അപേക്ഷിച്ച് ശ്രീകൃഷ്ണപുരം ബ്രാഞ്ചിന്റെ ബിസിനെസ്സിലുണ്ടായിരുന്ന വിശാലത പിന്നെ പിന്നെ ആണ് ഞാൻ മനസ്സിലാക്കിയും അനുഭവിച്ചും എടുത്തത്ചെർപ്ലശ്ശേരി മുതൽ കരിമ്പുഴ വരെ നീണ്ടുകിടക്കുന്ന ഭൂഭാഗത്തിന്റെ  നീളം വീതിയിൽ കിടക്കുന്ന ഏഴു പഞ്ചായത്തുകളും അതിലടങ്ങിയ ബൃഹത്തായ പ്രദേശവും ശാഖയുടെ സേവന പരിധിയിൽ പെട്ടിരുന്നു.

 

ലോണുകൾ എമ്പാടുമുണ്ടായിരുന്നുമുന്നൂറോളം പശുക്കൾ , ഏതാണ്ടത്ര പമ്പ്  സെറ്റുകൾസബ്സിഡിയുടെ ആകര്ഷണത്തിൽ പെട്ട് എന്ത് വില കൊടുത്തും കൃഷിയായുധങ്ങളും കാളവണ്ടികളും ട്രാക്ടറുകളും ട്ടില്ലറുകളും വാങ്ങാൻ പരക്കം പായുന്ന കർഷകർ.

 

ലോണെടുത്തവർ തന്നെ  തുക കൊണ്ട് വാങ്ങിയ ആസ്തി ഉപയോഗിക്കുന്നുണ്ടോഅത് അവരുടെ  അധികവരുമാനത്തിനുതകുന്നുണ്ടോ എന്നെല്ലാം പരിശോധിക്കുകയും തൃപ്തി വരുത്തുകയും അധികാരത്തിന്റെ ഏണിപ്പടികളിലേക്കു റിപ്പോർട്ട് ചെയ്യുകയും വേണ്ടത് ബാങ്ക് ബ്രാഞ്ച്.

 

നിങ്ങളെന്തിന് ഇത്ര കണിശമായി ഇതെല്ലം പരിശോധിക്കുന്നുകാശു സർക്കാർ സ്വന്തം ജനങ്ങൾക്ക് കൊടുക്കുന്നതല്ലേഎന്ന പരക്കെയുള്ള വാദമുഖം.

 

സർക്കാരിന്റെ വായ്പനയം നടപ്പാക്കുവാനുള്ള കാര്യവാഹികളാണ് ബാങ്കുകൾഅത് പക്ഷെ നേരെ നടത്തുവാൻ എന്തെല്ലാം വവൈതരണികൾഎന്തെല്ലാം തരികിടകൾഒരേ പശുവിനെ വെച്ച് രണ്ടു കുടുംബത്തിന് വായ്പപരിശോധിക്കാൻ ചെന്നാൽ പശു ഇവിടെത്തന്നെയുണ്ട്പുല്ലു തിന്നു തിന്നു അടുത്ത വീട്ടിലോ മറ്റോ പോയിരിക്കാംപശുവിന്റെ കാതിലെ അടയാളക്കമ്മൽ മുറിഞ്ഞു പോയിവീണു പോയിഅല്ലെങ്കിൽ വേറെ ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടുപോയി.

 

ഏക്കറുകളോളം കൃഷിനിലമുള്ള ജന്മിയാണ് ശങ്കരഗുപ്തൻതോട്ടുവക്ക്  നാരായണൻ അയാളുടെ ജോലിക്കാരൻശങ്കരഗുപ്തന്റെ കാളവണ്ടിയിൽ ചന്തയിലേക്കും തിരിച്ചും ഉത്പന്നങ്ങളും , വളവുംകീടനാശിനികളും കൊണ്ടുപോകുന്ന ജോലിയാണ് നാരായണന്.

 

ബ്ലോക്കിന്റെ ശുപാര്ശയയോടെ നാരായണ്  ലോണിനു അപേക്ഷപശ്ചാത്തലപരിശോധന എന്റെ ചുമലിൽ.  ഞാനും നിത്യനിധി കളക്ടർ സൈദാലിയും കൂടി തിരുവഴിയോട് ചുറ്റി മംഗലാംകുന്നു കടന്നു കല്ലുവഴിയിൽ ചെന്ന് ശങ്കരഗുപ്തന്റെ വിശാലമായ മുറ്റത്തു ഹാജരായി.  ഒരു ഭാഗത്ത്  ഒരു ഷെഡിൽ മെതി നടക്കുന്നുപറമ്പിന്റെ ഒരു ഭാഗത്ത് വയ്ക്കോൽ കൂനകൾ നിൽക്കുന്നു.

 

ഞാൻ എന്റെ യെസ്ദി ബൈക്  ഓഫാക്കി വൈക്കോൽ കൂനക്ക് അടുപ്പിച്ചു നിർത്തിപൂമുഖത്ത് ഞങ്ങളെ സൂക്ഷിച്ചു നോക്കുന്ന ഗുപ്തന്റെ അടുത്തെത്തി.

 

ബാങ്കിൽ നിന്നാണ്.

 

ഏതു ബാങ്ക്?

 

കാനറാ ബാങ്ക്.

 

ഒറ്റപ്പാലത്തു നിന്നാണോ?

 

അല്ല ശ്രീകൃഷ്ണപുരത്ന്നാണ്സൈദാലി പറഞ്ഞു.

 

എന്താ കാര്യം?

 

ബാക്കികൂടെ അവൻ തന്നെ പറഞ്ഞോട്ടെ എന്ന് ഭാവിച്ചു ഞാൻ മിണ്ടാതെ നിന്ന്.

 

ഒരു ശുപാർശ വന്നെട്ക്കുണു , നാരായണന് വണ്ടീം കാളീം വായ്പ കൊടുക്കാൻ.

 

അതിനിനി എന്താണാവോ വേണ്ടത്?

 

കാര്യങ്ങളൊക്കെ അന്വേഷിച്ചെ കൊടുക്കാവുന്നാണ്.

 

അതെ വെച്ച് താമസിപ്പിക്കാതെ അങ്ങട് കൊടുത്തൂടെഇനി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവനതാ വരുണു ചോദിച്ചോളൂ.

 

കുറച്ചെന്തോ ചരക്കോടെ കാളവണ്ടി മുറ്റത്തു വന്നു നിന്നു.  നുകം ഊരി  കാളകളെ  മാറ്റിക്കെട്ടിനാരായണൻ.

 

സൈദാലിയെ കണ്ടു അടുത്തേക്ക് വന്നുതലയിലെ കെട്ടഴിച്ച് അരയിൽ കെട്ടി.

 

സൈദാലി വേണ്ട കാര്യങ്ങളൊക്കെ ചോദിച്ചുകുറിക്കേണ്ടത് ഞാൻ എന്റെ ഡയറിയിൽ കുറിച്ചു.

 

ഇങ്ങട് കേറി ഇരിക്കാം , ഗുപ്തൻ ഞങ്ങളെ പൂമുഖത്തേക്കു ക്ഷണിച്ചുകരിക്കോ മറ്റോ കൊടന്നാൽ കുടിയ്ക പതിവുണ്ടോ?

 

കുടിയ്ക്കും ഇപ്പോൾ ഒന്നും വേണ്ടഞാൻ പറഞ്ഞുഞങ്ങൾ പോകുകയായി ഒന്ന് രണ്ടു കാര്യങ്ങൾ അന്വേഷിക്കാനും പറയാനും ഉണ്ട്.

 

ആയിക്കോട്ടെഗുപ്തൻ പറഞ്ഞു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഞാൻ നാരായണനെ ബോധിപ്പിച്ചുകാളക്കും വണ്ടിക്കും കൂടി 18000 രൂപയാണ് പാസ്സാക്കിയിട്ടുള്ളത്അതിൽ 9000.00 രൂപ സർക്കാർ അടയ്ക്കുംബാക്കി 9000.00 രൂപ നാരായണൻ അടയ്ക്കണംമാസം 125 രൂപ വീതം 6 കൊല്ലം.

 

അത് വയിക്ക്യോസൈദാലി ചോദിച്ചു.

 

വയ്ക്കും.

 

വണ്ടീം കാളീം എവിടെന്നാ വാങ്ങുവ ?

 

നാരായണൻ ശങ്കരഗുപ്തനെ നോക്കിഅയാൾ പറഞ്ഞു : ഞാൻ കുറച്ചായി നിരീക്ക് ണു ഇതങ്ങ്ട് കൊടുത്തളയാന്ന്ഇബടത്തെ  ആവശ്യത്തിന് ജീപ്പ് വാങ്ങാന്ന് മോൻ പറഞ്ഞിട്ട്ണ്ട്.

 

ഏതാണ്ട് അര കി.മികഷ്ടപ്പെട്ടാണ് ചെളിയിൽ വീഴാതെ ഞാൻ എന്റെ ബൈക്ക് ഓടിച്ചത്കാളവണ്ടിയുടെ വലിയ ചക്രത്തിനു  കുഴപ്പമില്ലജീപ്പ് വരാൻ പാകത്തിലാകണമെങ്കിൽ കുറച്ചു സമയം എടുക്കുംഞാൻ മനസ്സിൽ പറഞ്ഞുകുറുകെ പോകുന്ന വെള്ളം ചാലായി മുറിക്കുന്ന വരമ്പിലൂടെയാണ് ഗതാഗതംഎന്തെങ്കിലും ആകട്ടെ , അത് എന്റെ നിരീക്ഷണ വിഷയമല്ല.

 

നിയ്യ് വാങ്ങിയാൽ വണ്ടീം കാളീം എവട്യാ  സൂക്ഷിക്ക്യസൈദാലി ചോദിച്ചു.

 

അത് അവൻ ഇവിടെ തന്നെ സൂക്ഷിക്കുംഞാൻ ഒരു ചെറിയ വാടകക്ക് എന്റെ സ്ഥലം അവനു വിട്ടു കൊടുക്കുംഗുപ്തൻ സംഗതി വിശദമാക്കി.

 

കുറച്ചു കാര്യങ്ങൾ കൂടി അന്വേഷിച്ചു ഞങ്ങൾ ഗുപ്തനോട് ബൈ പറഞ്ഞു മടങ്ങി.

 

അടുത്തയാഴ്ച ശ്രീകൃഷ്ണപുരം സ്കൂളിൽ വെച്ച് വായ്പമഹോത്സവം ഉണ്ടായിരുന്നുപാലക്കാടു നിന്ന് ഞങ്ങളുടെ ഡിവിഷണൽ മാനേജരും അസിസ്റ്റന്റ് കളക്ടറും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തുസംസാരിച്ചുഒറ്റയടിക്ക് 60 വായ്പ കൊടുത്ത ബ്രാഞ്ചിനെ എല്ലാവരും അഭിനന്ദിച്ചു.

 

നാരായണന്റെ വായ്പ ഒരസുഖവും കൂടാതെ ആരോഗ്യത്തോടെ തന്നെ നില നിന്ന്കൃത്യം ഒരു മാസമായപ്പോൾ 125 രൂപ അടച്ചുഅടുത്ത മാസം വേറൊരു 125 അടയ്ക്കാൻ വന്നപ്പോൾ ഇടയ്ക്കു പലിശ 73 ചേർത്തത് ക്ലർക്ക് രാമൻ നാരായണനോട് സൂചിപ്പിച്ചുഅയാൾ അപ്പോൾ തന്നെ പോയി തിരിച്ചു വന്നു 200 രൂപ അടച്ചുഅടുത്ത ആഴ്ച സബ്സിഡി ആയ 9000.00 രൂപ വായ്പ കണക്കിൽ വരവ് വന്നുഇനി ബാക്കി 8050  ചോടെ മാത്രം.

 

അടുത്ത ആഴ്ച ചന്തദിവസം ശങ്കരഗുപ്തനും  നാരായണനും വന്നു വായ്പയിൽ ബാക്കി ഉണ്ടായിരുന്ന ശിഷ്ടം  അടച്ച് ലോൺ ക്ലോസ്  ചെയ്ത് വായ്പാക്കടലാസുകളുടെ കൂടെ വെച്ചിരുന്ന ആധാരം തിരികെ വാങ്ങി കൊണ്ടുപോയി.

മാനേജർ എന്നെ വിളിച്ചു പറഞ്ഞു. വായ്പ ക്ലോസ്  ചെയ്തല്ലോ. വായ്‌പാനന്തര സന്ദർശനവും റിപ്പോർട്ടും അയച്ചിട്ടുണ്ടോ?

ഇല്ല സാർ, ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്..

എന്നാൽ ഉടനെ കഴിച്ചോളൂ  വൈകണ്ട..

സബ്സിഡി ഉള്ള എല്ലാ വായ്പക്കും അത് അനിവാര്യമാണ്.

രാവിലത്തെ തിരക്ക് കഴിഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിസൈദാലിയെ വിളിച്ചുഞങ്ങൾ നേരെ കല്ലുവഴിയിൽഗുപ്താങ്കണത്തിൽ.

 

പണ്ടത്തെ അതെ സീൻഗുപ്തൻ പൂമുഖത്തിരിക്കുന്നുഞാൻ ബൈക്ക് വയ്ക്കോൽ കൂനക്കരികിൽ നിര്ത്തുന്നുനാരായണൻ കാളവണ്ടിയിൽ വന്നിറങ്ങുന്നു.

 

എന്തെ സൈദാലി കുഴപ്പം വല്ലതും ഉണ്ടോ? ലോൺ അടച്ചുതീർത്തല്ലോ. ഗുപ്തൻ.

 

ഒന്നുല്യാസംഗതി എല്ലാം വിചാരിച്ച മാതിരി നടന്നില്ലെന്നറിയാനാമോളിലേക്കു റിപ്പോർട്ട് അയക്കാനാ.

 

അയച്ചോളു ഇവിടെ എല്ലാം ഭംഗി തന്നെ.

 

ശരി.

 

ഞാൻ അന്വേഷണഫലം എന്റെ ഡയറിയിൽ കുറിച്ചിട്ടു.

 

പോരുമ്പോൾ സൈദാലി തിരിഞ്ഞു നാരായണനെ നോക്കിഅവൻ അടുത്ത് വന്നു.

 

നിയ്യ എങ്ങനെ വായ്പ മുഴുവൻ തിരിച്ചടച്ചു?

 

ഞാൻ വണ്ടീം കാളീം മുതലാളിക്ക് തന്നെ തിരിച്ചു കൊടുത്തു.

 

എത്ര പൈസ തന്നു? അതിനവർ മറുപടി പറഞ്ഞില്ല. പറഞ്ഞെങ്കിൽ ഞാൻ കേട്ടില്ല.

 

അന്ന് വണ്ടിയുടെ ഉടമ ഗുപ്തൻനാരായണൻ ജോലിക്കാരൻഉടമയുടെ വണ്ടി ഓടിച്ചു ജീവിക്കുന്നു.

ഇന്ന് വണ്ടിയുടെ ഉടമ ഗുപ്തൻ നാരായണൻ ജോലിക്കാരൻഉടമയുടെ വണ്ടി ഓടിച്ചു ജീവിക്കുന്നു.

 

തിരിച്ചു പോരുമ്പോൾ സെയ്‌ദാലിക്ക് ഒരു സംശയം. സാറെ ഈ പരിപാടികൊണ്ട് എന്തുണ്ടായി. ഇതാണോ പുരോഗതി?

 

ചക്രം കുറച്ചു തിരിഞ്ഞില്ലേ? സർക്കാരും ബാങ്കും ചേർന്ന്  9000 രൂപയുടെ സേവനം ചെയ്തില്ലേ? ആർക്കോ 9000  രൂപ കിട്ടിയില്ലേ?

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ