അതൃപ്തി
.
മേജർ വാസുദേവന്റെ കീഴിൽ ക്യാന്റീനിൽ ആണ് ഡ്യൂട്ടി എന്നറിഞ്ഞപ്പോൾ ഞാൻ ഹതാശനായി. വേറെ വഴിയില്ല. വിധിയെ പഴിച്ചു കൊണ്ട് ഞാൻ അയാൾക്ക് റിപ്പോർട്ട് ചെയ്തു.
അയാൾ എന്നെ അടിമുടി ഒന്ന് വിലയിരുത്തി. എന്ത് മാരണമാണോ ആ തലയിൽ ഉദിക്കുന്നത്?
ഇന്ന് 30 പേർക്ക് സൂപ്പ് ഉണ്ടാക്കണം. ചിക്കനും, കോണും വെജ്ജും സ്റ്റോറിൽ നിന്നെടുത്തോളു.
ലോകത്തു കിട്ടാവുന്ന ഏറ്റവും വലിയ എളിമ ആർജ്ജിച്ചു ഞാൻ പറഞ്ഞു: ഐ വുഡ് ലവ് ഇറ്റ് സാബ്. പക്ഷെ എനിക്ക് സൂപ്പ് ഉണ്ടാക്കാനറിയില്ല.
അയാൾ, വായിക്കുന്ന പുസ്തകം മടക്കി എന്നെ നോക്കി. ആ കണ്ണിലെ രൗദ്രം കൊണ്ട് എന്നെ ആകെ ഒന്ന് കൂടി സ്പ്രേ പെയിന്റ് അടിച്ചു. മേശവലിപ്പു തുറന്ന് ഒരു പുസ്തകം എടുത്ത് എന്റെ നേരെ എറിഞ്ഞു. ഞാൻ അത് ക്യാച്ച് ചെയ്ത് തുറന്നു നോക്കി. കുക്ക് ബുക്ക് ആണ്.
അത് നോക്കി ചെയ്താൽ മതി , മീറ്റ് യു ഇൻ ദി ഗാലി.
സല്യൂട്ട് ചെയ്തു ഞാൻ എന്റെ വിധി അനുഭവിക്കാൻ തിരിഞ്ഞു.
പേജ് തുറന്നു, അത് മറഞ്ഞു പോകാതിരിക്കാൻ ഒരു കുക്കറിന്റെ മൂടി എടുത്ത് അതിന്റെ മേലെ വെച്ച് ഞാൻ തുടങ്ങി, അക്ഷരം പ്രതി.
40 മിനിറ്റ് കൊണ്ട് ഞാൻ ചിക്കൻ കോൺ സൂപ്പ് റെഡി ആക്കി. വാസുദേവനും സുഹൃത്തും കടന്നു വന്നു. എന്തായി? അയാളുടെ ചോദ്യത്തിൽ , നന്നായിരിക്കാൻ ഇടയില്ല എന്ന ഒരു മുൻവിധി ഞാൻ കാണുന്നുണ്ടായിരുന്നു. അതിനിടക്ക് സുഹൃത് ഒരു സ്പൂൺ എടുത്ത് കുറച്ചു സൂപ്പ് ടേസ്റ്റ് നോക്കി.
ഹായ് , ഇത് ഉഗ്രനായിട്ടുണ്ട് , സുഹൃത്ത് പറഞ്ഞു.
അങ്ങനെ അവൻ വഴിയില്ലല്ലോ എന്ന മട്ടിലാണ് വാസുദേവൻ ഒരു സ്പൂൺ എടുത്ത് സൂപ്പ് ടേസ്റ്റ് ചെയ്തത്.
അയാൾ തുപ്പിക്കളയുകയൊന്നും ഉണ്ടായില്ല. പകരം, ചുണ്ടിലായ സൂപ്പ് വീണ്ടും നക്കി.
എന്നിട്ടു ചോദിച്ചു: നിങ്ങൾ ഞാൻ തന്ന ബുക്ക് നോക്കി തന്നെയാണോ ചെയ്തത്? ഉറപ്പാണോ?
Comments
Post a Comment