ആലിംഗനം

  

നേരെ നോക്കുന്നത് മുതൽ കെട്ടിപ്പിടിക്കുന്നത്  വരെയുള്ള (അതിനപ്പുറത്തേക്കുള്ളത്  വേറെ പരാമര്ശവിഷയംചേഷ്ടകൾക്ക് വ്യത്യസ്ത കാല ദേശ ജനവിഭാഗം നൽകുന്ന മര്യാദാ ഗുണാങ്കം വേറെ ആണ്.

 

ഗർഭിണിയായ ശകുന്തളയെ കൂട്ടി കണ്വൻ  കൊട്ടാരത്തിലെത്തിയപ്പോൾ ദുഷ്യന്തൻ തല ഉയർത്തുന്നില്ലഇവൾ ഞാൻ കാരണം ഗർഭിണി ആയി എന്ന് എനിക്ക് ബോധ്യം വരുന്നത് വരെ  ഒരു  പരസ്ത്രീ ആണ്അവളെ എനിക്ക് നേരെ നോക്കിക്കൂട.

 

ഇനി ഒരു സംഭവം.

 

എന്റെ ഒരു പഞ്ചാബി സുഹൃത് ഉണ്ടായിരുന്നുബൽറാംആജാനുബാഹുഘടാഘണ്ടൻസംസാരിക്കാൻ തുടങ്ങുത്  വരെസംസാരംവളരെ സൗമ്യമായിഏതാണ്ട് സ്ത്രൈണശബ്ദത്തിൽ.

 

കമ്പ്യൂട്ടർ റൂമിനു പുറത്തുള്ള എന്റെ ഒരു സുഹൃത്തിനു ലൈറ്റർ വേണംഅതുള്ള ആൾ റൂമിനകത്തു പുറം തിരിഞ്ഞു നിൽക്കുന്നുഅകത്തു കടന്നു തോണ്ടണമെന്നു വെച്ചാൽ ചെരിപ്പഴിക്കുക മുതലായ കലാപരിപാടികൾ നടത്തണംസുഹൃത്  ഞങ്ങളുടെ നേരെ തിരിഞ്ഞ് ഇരിപ്പുള്ള ബൽറാമിനോട് ആംഗ്യം കാണിച്ചു , ലൈറ്ററുള്ള സുഹൃത്തിനെ വിളിക്കാൻ.  ബൽറാം വിളിച്ച് ആംഗ്യം പാസ് ചെയ്തുഅയാൾ വാതിൽ വരെ വന്നുലൈറ്റർ  കൊടുത്തിട്ടു പോയി.

 

ബൽറാമിന് അപ്പോഴാണ് വിളിയുടെ ആവശ്യം മനസ്സിലായത്അയാൾ പുറത്തു വന്നു സുഹൃത്തിനെ ശകാരിച്ചു സമാധാനപ്പെട്ടു കാര്യത്തിനാണെങ്കിൽ ഞാൻ വിളിക്കില്ലായിരുന്നുഇത്തരം കാര്യങ്ങൾ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കയില്ല.

 

ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാൻ ബൈക്ക് സ്റ്റാർട്ട് ആക്കിക്കൊണ്ടു നിന്ന എന്റെ അടുത്ത് വന്നു ബൽറാംഒരു സഹായം ബാബു.

തീർച്ചയായുംഎന്താ വേണ്ടത്?

ബാബുവിന്റെ കൂടെ ആരും ഇല്ലല്ലോഒരാളെ പിന്നിൽ കേറ്റണം. .

 അതിനെന്താനിങ്ങളുടെ സ്കൂട്ടർ എവിടെ?

എന്റെ സ്കൂട്ടർ ഉണ്ട് അതിൽ എന്റെ കൂടെ ബീബി ഉണ്ട്അവളും അനിയത്തിയും കൂടെ എം ജി റോഡിൽ വന്നതായിരുന്നുഅവളെ ഒന്ന് ബാബു കൂട്ടിയാൽ നന്നായിരുന്നു.

 

ഞാൻ വിഷമത്തിലായിഎന്ത് ചെയ്യും.

 

എന്റെ മനസ്സ് എവിടെയൊക്കെയോ പോയിഏതോ ഒരു പെൺകുട്ടിയെ പിന്നിലിരുത്തി ഇവൻ എം ജി റോഡിൽ കറങ്ങുന്നത് കണ്ടു എന്നെങ്ങാൻ !

 

ഞാൻ ചോദിച്ചുഅത് ശരിയാകുമോ?

 

ഒരു പ്രശ്നവുമില്ലഅവൾ വീഴുകയൊന്നുമില്ലനിന്നെ കെട്ടിപ്പിടിച്ച് ഇരുന്നോളും. (എന്തൊരു പരിഹാരം!)

 

ഞങ്ങളുടെ വീട് അടുത്തടുത്താണ്അവന്റെ വീട് ആദ്യം.

 

ഞാൻ പറഞ്ഞുഒരു വ്യവസ്ഥഎന്റെ വീട്ടിൽ കേറി അമ്മയെ പരിചയപ്പെട്ടു പോകാം എന്താ?

 

അവനു സമ്മതംഎനിക്ക് കുറച്ചൊരു സമാധാനം.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.