പ്രായത്തിന്റെ രുചി

 



ഒരു ബാർ കൌണ്ടർ ആണ് വേദിഎന്തെല്ലാം ജീവിതമുഹൂര്തങ്ങൾ ഇവിടെ വിരിഞ്ഞിട്ടില്ലഎത്ര കണ്ടുമുട്ടലുകളും വേര്പാടുകളും ഇവിടെ രൂപമെടുത്തിട്ടില്ലവേണ്ടപ്പെട്ടവർ പിരിഞ്ഞുപോയ ദുഖവും ഉണ്ണിയുണ്ടായ സന്തോഷവും ഒരുപോലെ കൊണ്ടാടാൻ പറ്റിയ വേറെ ഏതു തട്ടകമാണുള്ളത്?

 

പുളുവടിയും വീരവാദവും വീരശൂരപരാക്രമവിവരണങ്ങളും ഇവിടെ നിത്യസംഭവം.

 

ഇന്ന് പക്ഷെ ക്യാപ്റ്റൻ കൗണ്ടർ ചാരി നിന്ന് വെറുതെ പുളു അടിക്കുകയല്ലടീ ഷർട്ടും ബെറെ തൊപ്പിയും ധരിച്ചു (പാന്റ്സ് ഇവിടെ നിന്നു കാണാൻ പറ്റുന്നില്ലഎല്ലാം തികഞ്ഞ ഒരു ഹീറോയുടെ പരിവേഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം വര്ഷങ്ങളുടെ സൈനികസേവനസപര്യയിലൂടെ ആർജിച്ച ഒരു നൈപുണ്യം പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

 

ഓരോ സോമരസോപാസകരും അവരുടെ ചഷകം ക്യാപ്റ്റന്റെ മുന്നിൽ വെക്കുന്നുക്യാപ്റ്റൻ അതിൽ കയ്യിട്ടു രുചി അറിയാൻ വേണ്ടി മാത്രം  കൈ നക്കുന്നു.

 

ഇത് ബക്കാർഡി റം 1970 നിപ്പുറംഅതിന്റെ ആൾ വലതു കൈ പെരുവിരൽ ഉയർത്തി തംസ് അപ്  കാണിച്ചു

മടങ്ങുന്നു.

 

വേറെ ഒരു കുടിയന്റെ ഗ്ലാസ്ക്യാപ്റ്റൻ രുചിച്ചു പറഞ്ഞുഇത് ഓൾഡ് ടാവേൺ വിസ്കി 1985. അയാൾക്കും സന്തോഷമായി.

 

മൂന്നാമത്തെ ആളുടേത്  ബ്രാണ്ടി. VSOP. വെറും ഒരു കൊല്ലം മാത്രംപുതിയത്എന്നിട്ടു VSOP ക്കു സ്വന്തം പൂര്ണരൂപവും പറഞ്ഞു  കൊടുത്തു ക്യാപ്റ്റൻവാസുവുക്കും ശരവണനും ഒരേ പൊണ്ടാട്ടി.

 

പിന്നെയും കുറെ ആളുകളുടെ അഭ്യർത്ഥന കൈകൊണ്ടു അവരുടെ പാനീയത്തിന്റെ പ്രായം അദ്ദേഹം അണുവിട തെറ്റാതെ അനുമാനിച്ചു.

 

രണ്ടു വിരലുകൾ കൊണ്ട് തന്റെ ഗ്ലാസിന്റെ വക്കുകൾ പിടിച്ചു പിടിച്ചില്ല എന്ന മട്ടിലാണ് അടുത്തയാൾ വെച്ച് വെച്ച് വന്നത്ജോണി വാക്കർ പോലെ നിറംഗ്ലാസ് അയാൾ ക്യാപ്റ്ററിന്റെ മുന്നിൽ വെച്ച്സ്റ്റഡി ആയിട്ടില്ലാത്ത തല കൊണ്ട് ക്യാപ്റ്റനെ നോക്കിഎന്നിട്ടു ഗ്ലാസ്സിലേക്കു ആംഗ്യംഹ് o....

 

ക്യാപ്റ്റൻ അതിൽ കയ്യിട്ടു ഒരു തുള്ളിയെടുത്തു നക്കിഉടനെ തന്നെ തുപ്പിക്കളഞ്ഞുഎന്താ ഇത്?  താൻ ഇതിനു ഗ്ലാസ്സെ കണ്ടുള്ളു?

 

അയാൾ പറഞ്ഞുഉത്തരം വരട്ടെഎനിക്കെത്ര വയസ്സായി?

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.