ഏഴേ പത്തിന്റെ മൂടി
ഏഴേ
പത്തിന്റെ മൂടി.
-------------------------------------
ഏഴേ
പത്തിന്റെ മൂടി എന്ന് കേട്ടിട്ടുണ്ടോ?
ആ അങ്ങനെയൊന്നുണ്ട്.
ഓട്ടോ
പാർട് സ് കടയിലെ മുരുകേശൻ
പറഞ്ഞാണ് ഞാൻ അറിഞ്ഞത്.
പുരോഗമനരീതിയിലുള്ള വസ്ത്രങ്ങളും
ആഢ്യത്വവും അണിഞ്ഞ ഒരു സ്ത്രീ ഇലക്ട്രിക്ക്
സ്കൂട്ടർ ഓടിച്ചു കടയിൽ
വന്ന് ഏഴേ
പത്തിന്റെ മൂടി ആവശ്യപ്പെട്ടു.
കൗണ്ടറിൽ ഉണ്ടായിരുന്ന
പയ്യന്മാരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ആർക്കും മനസ്സിലായില്ല അതെന്താണെന്ന്. (അത് എന്നങ്കിരത്
ന്റ് യാര്ക്കുമേ
പുരിയിലെ.)
അവർക്കു
പിന്നെ ദ്വേഷ്യം പിടിക്കാൻ തുടങ്ങി. കൈ മലർത്തിയ മുരുകേശനോട്
അവർ ആക്രോശിച്ചു. യു ഇഗ്നറാമസ്! എല്ലാ
വണ്ടികളുടെയും സ്പെയർ കിട്ടും എന്നെഴുതി വെച്ചിട്ട് ഈ ഒരു കാര്യത്തിന്
ഇത്ര ബുദ്ധിമുട്ടോ?
(മിറുഗം
ന്നു കൂപ്പിട്ടപ്പോത് എനക്കും കോപം വൻതിട്ച്ച്). അവൻ
ഹിപ്പൊപ്പൊട്ടാമസിനെ ഓർത്തു കാണും.
ഞാൻ
ഇടയ്ക്കു കയറി പറഞ്ഞു. അത്
മൃഗം അല്ല , വിവരമില്ലാത്തവൻ എന്നാണ്.
അതിന് അവൻ
മറുപടി പറഞ്ഞില്ല. അവന്റെ വിജ്ഞാനം തിരുത്തിക്കാണും, പിന്നീടുപയോഗിക്കാൻ വേണ്ടി.
അവൻ
സംഭവകഥനം തുടർന്നു.
ഈ ബഹളം നടക്കുമ്പോഴാണ് അത്രേ
മാനേജർ കയറി വന്നത്. ആദ്യം
അദ്ദേഹവും പിള്ളേരോട് കോപിച്ചു. പിന്നെ കൂടുതൽ അറിയാൻ വേണ്ടി അദ്ദേഹം അവരെ നേരിട്ടു.
മാഡം,
നിങ്ങള്ക്ക് എന്താണ് വേണ്ടത്?
എനിക്ക്
ഏഴേ പത്തിന്റെ ഒരു മൂടി വേണം.
മാനേജർക്കും
അത് മനസ്സിലായില്ല. ഇത് എന്തിനാണ് ?
എന്റെ
വണ്ടിക്കാണ്.
വണ്ടിയുടെ
ഏതു ഭാഗത്താണ്?
എൻജിനിൽ.
ഏതാ
വണ്ടി?
ടൊയോട്ട
ഫോർച്ചുണർ.
എത്ര
വലിപ്പം ഉണ്ടാകും?
വണ്ടിയോ?
അല്ല
മൂടി.
രണ്ടു
ഇഞ്ച് ഉണ്ടാകും.
മാനേജർ
ഒരു വെള്ള കടലാസും പെൻസിലും എടുത്തു കൊണ്ടുവന്ന് അവർക്കു
കൊടുത്തിട്ടു പറഞ്ഞു: ഒന്ന് വരച്ചു കാണിക്കാമോ?
അവർ
ഏതാണ്ട് രണ്ടു ഇഞ്ചു വ്യാസമുള്ള ഒരു വൃത്തം വരച്ചു.
അതിന്റെ നടുക്ക് 710 എന്നും വരച്ചു.
മാനേജർ
അത് സൂക്ഷിച്ചു നോക്കി ആലോചിച്ചു. പിന്നെ കടലാസ് മേൽകീഴായി പിടിച്ചു. അതിനു ശേഷം അയാൾ അകത്തു
പോയി ഒരു ഓയിൽ ക്യാപ്
എടുത്തു കൊടുത്തു.
പിള്ളേർക്കെല്ലാം
ഫ്രീ ആയി കസ്റ്റമർ സെർവീസിൽ
ഒരു ട്രെയിനിങ് കിട്ടി.
Comments
Post a Comment