ബിസിനസ് മാനേജ്മെന്റ് പാഠം ഒന്ന്, ഭാഷ്യം രണ്ട്.
ബിസിനസ് മാനേജ്മെന്റ് പാഠം ഒന്ന്, ഭാഷ്യം രണ്ട്.
വൈകുന്നേരം
തിരക്കെല്ലാം കഴിഞ്ഞ്‍ ഒഴിവായപ്പോൾ അപ്രന്റീസ് ചെക്കൻ ചെക്കുവിനെ
കട ഏല്പിച്ചു മുതലാളി സുബൈർക്ക പോയി. ഇത്തരം സന്ദർഭങ്ങളിലാണ് സ്വന്തം മനോധർമ്മത്തിനൊത്ത് കച്ചവടം പഠിക്കാനും തന്റെ ബിസിനസ് മാനേജ്‌മന്റ്
ആശയങ്ങൾ പ്രയോഗത്തിൽ വരുത്താനും ചെക്കുവിന് അവസരം കിട്ടുന്നത്.
അവിടെയും ഇവിടെയുമെല്ലാം
ചോരപ്പാടുകൾ തുടച്ചും കട്ടിങ് മേശ വൃത്തിയാക്കിയും ചെക്കൻ നിന്നു സമയം കളഞ്ഞു. ആറു
മണി ആയാൽ കട അടച്ചു വീട്ടിൽ പോയാൽ മതി. അത് വരെ സമയം ഉണ്ട്. അതിനുശേശം വീട്ടിലെത്തിയാണ് അവന്റെ MBA തിയറി പഠനം.
മാർക്കറ്റിൽ
നിന്ന് സാധനങ്ങൾ വാങ്ങി പോകുന്ന ഒരാൾ കടയിലേക്കടുത്തു വന്നു
ചോദിച്ചു: ഒരു കിലോയിൽ കൂടാത്ത
ഒരു ലെഗോൺ കിട്ടാൻ വഴിയുണ്ടോ?
ലഗോൺ……..,
ചെക്കൻ ആലോചിച്ചു നോക്കി. അകത്തു ഒന്ന് ഇരിപ്പുള്ളതായി അവൻ ഓർമിച്ചു. ഇല്ലെങ്കിലും
ഇല്ല എന്ന് പറയരുത്. അത് ഉപഭോക്താവിനെ നിരാശപ്പെടുത്തും.
പകരം ഉപയോഗിക്കാവു ന്ന എന്തെങ്കിലും
പിടിപ്പിക്കുക എന്നതാണ് ആ സമയ ത്ത് ഉപയോഗിക്കേണ്ട തന്ത്രം. ഇവിടെ അതിന്റെ ആവശ്യമില്ല.
ഒരു ലഗോൺ കോഴി കൂട്ടിലുണ്ടാകും.
ഓ തരാലോ ! എത്ര വേണമെങ്കിലും തരാം
എന്ന ഭാവത്തിലാണ് അവൻ പറഞ്ഞത്. സ്റ്റോക്ക്
കുറവാണെന്ന് കസ്റ്റമറെ
അറിയിക്കാൻ പാടില്ല. കച്ചവടതന്ത്രം രണ്ടാം പാഠം.
നോക്കട്ടെ,
അയാൾ പറഞ്ഞു.
ചെക്കു
അകത്തു ചെന്നു. ലാഗോണിന്റെ കൂട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു.
അത് പുറത്തു കൊണ്ട് വന്നു കസ്റ്റമറെ കാണിച്ചു.
ശരി
അതെടുത്തോളു എന്ന് പറഞ്ഞുകൊണ്ടു തന്നെ അയാൾ കോഴിയെ ഒന്ന്
സൂക്ഷിച്ചു നോക്കിയിട്ടു തിരുത്തി: കുറച്ചു കൂടെ
വലുത് വേണം.
വലുതില്ല
എന്ന് പറയുന്നത് തെറ്റായ രീതി. ഒരു ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിക്ക് തീരെ യോജിച്ചതല്ല. ഓ
ഇപ്പത്തരാം എന്ന് വാക്ക് കൊടുത്തിട്ട് അവൻ
കോഴിയേയും കൊണ്ട് അകത്തു പോയി ആലോചിക്കാൻ തുടങ്ങി.
ഇനിയെന്ത്?
ഇതിനെ എങ്ങനെയാണ് വലുതാക്കുന്നത്?
അവൻ
കോഴിയെ നേരെ നിർത്തി പുറത്തു
കുറച്ചു വെള്ളം കുടഞ്ഞു. കോഴി അത് കളയാൻ
വേണ്ടി ശരീരം അകെ ഒന്ന് കുടഞ്ഞു.
അപ്പോൾത്തന്നെ അതിന്റെ തൂവലെല്ലാം ഒന്ന് വിടർന്നു നിന്നു. അവൻ അതിന്റെ തൂവലെല്ലാം ഒന്ന് കൂടി വിരലോടിച്ചു കുത്തി ഇളക്കി വീർപ്പിച്ചു വെച്ച് ഒന്ന് നോക്കി.
കുറച്ചു
വലുതായിട്ടില്ലേ? ഉണ്ടോ ? ഉണ്ട്.
അത്
പുറത്തു കൊണ്ട് വന്നു കസ്റ്റമേറോട് പറഞ്ഞു: ഇത് അതിന്റെ അടുത്ത
വലുതാണ്. നിങ്ങൾക്ക് ഇത്
മതിയാവും എന്നാണ് തോന്നുന്നത്.
കസ്റ്റമർ അതിനെ
നോക്കി തൃപ്തിപ്പെട്ട. എന്നിട്ടു പറഞ്ഞു: ശരി ഇത് എടുക്കാം. എത്രയാ വില?
അവൻ
കോഴിയെ തൂക്കം നോക്കിയിട്ടു പറഞ്ഞു: 900 ഗ്രാം , 225 രൂപ.
വെറുതെയല്ല
ഞാൻ MBA പഠിക്കുന്നത്. തന്റെ തന്ത്രങ്ങൾ ഫലം കാണുന്നതിനുള്ള സന്തോഷത്തോടെ
ചെക്കു മനസ്സിൽ
പറഞ്ഞു.
അയാൾ
ഫോൺ എടുത്ത് QR കോഡിന് വേണ്ടി അവിടെയെല്ലാം കണ്ണോടിച്ചു. ചെക്കു QR കോഡ് ഉള്ള ബോർഡ്
അയാളുടെ അടുത്തേക്ക് നീക്കി വെച്ചു.
ഫോൺ
QR കോഡ് സ്കാൻ ചെയ്യാൻ നീട്ടിയ കൈ പെട്ടെന്ന് നിർത്തിയിട്ട്
അയാൾ ഒന്നാലോചിച്ചു.
എന്നിട്ടു
പറഞ്ഞു: ഒരു കാര്യം ചെയ്യ്.
ആദ്യം കാണിച്ച കോഴിയും എടുത്തോളൂ. രണ്ടെണ്ണം ഇരിക്കട്ടെ.
n
ബാബു
പാലത്തിങ്ങൽ
Comments
Post a Comment