വാചാലമായ മൗനം
മനുഷ്യന്റെ ആശയവിനിമയചേഷ്ടകളിൽ ഏറ്റവും വാചാലമായത് എന്താണ്? മൗനം.
മുൻപ് വായിച്ചിട്ടില്ലാത്തവർക്കു
വേണ്ടി,
വാചാലമായ മൗനം.
--------------------------
ഒന്നും രണ്ടും
പറഞ്ഞു പിണങ്ങിയത് കാരണം അന്നത്തെ രാത്രി വളരെ ശാന്തമായി കഴിഞ്ഞു. ആരും എന്തെങ്കിലും
സംസാരിച്ച് അന്തരീക്ഷം വിഷമയമാക്കാൻ ആഗ്രഹിച്ചില്ല. മേശപ്പുറത്തു നിരന്ന പ്ലേറ്റുകളുടെ
കലപിലയാണ് അയാളെ ഉണ്ണാൻ വിളിച്ചത്. അത് കഴിഞ്
പ്ലേറ്റുകൾ സിങ്കിൽ ഇട്ടു കൈ കഴുകി അയാൾ വേഗം വന്നു കിടന്നു. അവൾ ഹാളിൽ ഇരുന്നു എന്തോ
വായിക്കുകയാണ്. ശ്വാസം വിടുന്ന അനക്കം പോലുമില്ല.
രാവിലെ ആകുമ്പോഴേക്കും
നേരെയായിക്കൊള്ളും എന്നയാൾ സമാധാനിച്ചു. ആയാലെ
പറ്റൂ. നേരത്തെ എണീറ്റാലെ അയാൾക്ക് സമയത്തിന് യാത്രയാവാൻ പറ്റൂ. അഞ്ചു മണിക്ക്
എണീക്കുന്ന അവൾ വിളിക്കുക ആണ് ഇത്തരം സന്ദര്ഭനങ്ങളിൽ പതിവ്.
പക്ഷെ ഇന്നെങ്ങനെ
മഞ്ഞുടയും? ആരു മൗനം ഭഞ്ജിച്ചു തോൽവി സമ്മതിക്കും? തന്നെയുമല്ല, തിരിക്കെങ്ങാനും തീ പിടിച്ചാൽ പിന്നെ എപ്പോഴാണ്
കത്തിത്തീരുക എന്ന് ഒരു നിശ്ചയവും ഇല്ല.
അയാൾക്ക് ഒരു
ഐഡിയ തോന്നി. ഒരു ഷീറ്റ് എടുത്ത് അതിൽ വലുതാക്കി എഴുതി. 'എന്നെ ആറു മണിക്ക് വിളിക്കണം
നേരത്തെ പോകാനുള്ളതാണ് '. ഷീറ്റ് അവളുടെ തലയണയുടെ അടിയിൽ പെട്ടെന്ന് കാണത്തക്കവണ്ണം വെച്ചു. ഐഡിയയിൽ സന്തോഷിച്ചുകൊണ്ട് പോരിൽ ജയിച്ച വീരനായി
അയാൾ കിടന്നു, സുഖമായി ഉറങ്ങി.
രാവിലെ കണ്ണ്
തുറന്നപ്പോൾ എതിരിലെ ചുവരിലെ ക്ലോക്ക് 8 മണി കാട്ടി ചിരിച്ചുകൊണ്ട് അയാളെ തന്നെ ഉറ്റു
നോക്കുന്നു. അയാൾ പിടഞ്ഞെണീറ്റു ചുറ്റും നോക്കി. അവളുടെ ഭാഗം ഒഴിഞ്ഞു കിടക്കുന്നു.
അപ്പോൾ അവൾ നേരത്തെ എണീറ്റിട്ടുണ്ട്. അവിടെ വെച്ചിരുന്ന ഷീറ്റ് അവിടെയില്ല. അപ്പോൾ
, അതെടുത്തു നോക്കിയിട്ടുണ്ട്.
എന്തേ പിന്നെ
വിളിക്കാഞ്ഞത്? ഒന്നും കൂടി ചുറ്റും നോക്കിയപ്പോഴാണ് അയാൾ സ്വന്തം തലയണക്കരികിൽ ഒരു
കടലാസ്സ് കണ്ടത്. അതിൽ വലിപ്പം കുറവില്ലാതെ തന്നെ എഴുതിയിട്ടുണ്ടായിരുന്നു: 'ഇപ്പോൾ
ആറു മണി. എണീറ്റോളു.'
Comments
Post a Comment