ഓർമശക്തി ക്ലിനിക്ക്
ഓർമശക്തി ക്ലിനിക്ക്
-----------------------------------
സരോവരം
പാർക്കിലിരുന്നു ഒരു പഴയ ഫലിതം
വായിക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണുകൾ
പുസ്തകത്താളിന്റെ അതിരു ഭേദിച്ച് മുന്നോട്ടുപോയി.
അവിടെ
രണ്ടു വൃദ്ധദമ്പതികൾ ഇരുന്നു കുശലം പറയുന്നു. ശ്രദ്ധിക്കാതിരിക്കാൻ പറ്റിയില്ല
ഒരു
സ്ത്രീയുടെ ജിജ്ഞാസ: നിങ്ങൾ ഓർമശക്തി ക്ലിനിക്കിൽ പോയെന്നു കേട്ടല്ലോ. എങ്ങനെ ഉണ്ടായിരുന്നു?
സ്ത്രീയുടെ
ഭർത്താവാണ് മറുപടി പറഞ്ഞത്.
വളരെ
നന്നായിരുന്നു , ഒരു പാട് കാര്യങ്ങൾ പഠിച്ചു.
വിഷയങ്ങൾ ഭൗതികവസ്തുക്കളുമായി
ബന്ധപ്പെടുത്തി ഓർമയിൽ സ്ഥിരപ്പെടുത്താനുള്ള ട്രിക്കുകളെല്ലാം പഠിച്ചു.
അപ്പോൾ
ഗുണമുണ്ടായി അല്ലെ?
തീര്ച്ചയായും
സൺ എന്നതിന് സ്പെല്ലിങ് എപ്പോഴും മാറിപോകുമായിരുന്നു. ഓ ആണോ യു
ആണോ എന്ന്. ഇപ്പോൾ ഞാൻ ഓ മകനേ
എന്നാണ് ഓർത്തു വെക്കുന്നത്. മകൻ എന്നതിനുള്ള സൺ-ൽ ഓ
ആണ് വരുക എന്നർത്ഥം. സൂര്യന്
യു. മറന്നു പോകില്ല. നിമോണിക് രീതി എന്നാണ് അവർ
പറയുന്നത്.
വളരെ
നല്ലത്. എന്തായിരുന്നു ആ ക്ലിനിക്കിന്റെ പേര്?
അയാളുടെ
മുഖം നിർവികാരമായി. അത് ഓർമയിലേക്ക് ആണ്ടു
പോയിരുന്നു. അയാൾ കാക്കയെ പോലെ
തല ഒരു ഭാഗത്തേക്ക് വെട്ടിച്ച്
ആലോചിച്ചു. പിന്നെ തലയുടെ ചെരിവ് മാറ്റി വീണ്ടും ആലോചിച്ചു. പിന്നെ തിരിഞ്ഞു ഭാര്യ ഇരുന്നേടത്തേക്കു നോക്കി. അവർ എണീറ്റ് കുറച്ചകലെ
നിന്ന് കനാലിനപ്പുറത്തു കൂടെയുള്ള ട്രാഫിക് ശ്രദ്ധിക്കുക ആയിരുന്നു. അയാൾ വടി കൊണ്ട്
തോണ്ടി ഭാര്യയുടെ ശ്രദ്ധ ക്ഷണിക്കാൻ നോക്കി. എത്താത്തത് കൊണ്ട് ആ ശ്രമം ഒഴിവാക്കി.
ചോദിച്ചയാൾ
പറഞ്ഞു: ഓര്മയില്ലെങ്കിൽ പിന്നെ പറഞ്ഞാൽ മതി, ബുദ്ധിമുട്ടണ്ട.
അല്ലല്ല
പറയാം. കുറെ മുങ്ങിത്തപ്പിയിട്ടും കിട്ടാഞ്
അയാൾ തിരിച്ചൊരു ചോദ്യം ചോദിച്ചു: എന്തായിരുന്നു ആ പൂവിന്റെ പേര്.
നീണ്ട തണ്ടോടു കൂടിയത്? ചിലപ്പോൾ മുള്ളുണ്ടാവും?
ഏത്?
റോസോ?
ആ....
ആ അത് തന്നെ.
അയാൾ
ഭാര്യയെ വിളിച്ചു: റോസ്,
നാം പോയ ക്ളിനിക്കിന്റെ
പേര് എന്തായിരുന്നു?
Comments
Post a Comment