ദുർമേദസ്സ്

 ദുർമേദസ്സ്

 

ബലരാമൻ ദുര്മേദസ്സിന്റെ പരസ്യപ്പലക ആയിരുന്നു. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം അയാൾ സ്ഥലത്തെ ഡോക്ടറെ പോയി കണ്ടു.

 

ഞാൻ പറയുന്ന ഡയറ്റ് അനുസരിക്കുകയും  മറ്റു ഇൻസ്ട്രക്ഷൻസ്  പാലിക്കുകയും ചെയ്യുകയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ വെയിറ്റ് അഞ്ചു കിലോ കുറച്ചു തരാം.

 

ബലരാമന് സന്തോഷമായി. എന്താണ് ചെയ്യേണ്ടത് ഡോക്ടർ.

 

എന്തെല്ലാം കഴിക്കാമെന്നു ഡോക്ടർ നിർദേശിച്ചു. രണ്ടു ദിവസം കഴിക്കുക. മൂന്നാം  ദിവസം സ്കിപ്  ചെയ്യുക. വീണ്ടും രണ്ടു ദിവസം ഭക്ഷണം കഴിക്കുക മൂന്നാം ദിവസം സ്കിപ്  ചെയ്യുക.

 

രണ്ടാഴ്ച കഴിഞ്ഞു ബലരാമൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. ഡോക്ടർ അന്ധാളിച്ചു പോയി. അയാളുടെ ഷർട്ടും ട്രൗസറും എല്ലാം ലൂസ് ആയി ശരീരത്തിൽ തൂങ്ങി കിടക്കുന്നു. കണ്ണട  പോലും ചെവികളിൽ ലൂസ് ആയി കിടക്കുന്നതുപോലെ.

തൂക്കിയപ്പോൾ  ബലരാമന്റെ വെയിറ്റ് പതിനഞ്ചു കിലോ കുറഞ്ഞിരിക്കുന്നു.

താൻ ഇത്ര നല്ല ഡോക്ടറാണല്ലോ എന്ന് ഡോക്ടർക്ക് അഭിമാനം തോന്നി.

 

എന്റെ ഇൻസ്ട്രുക്ഷൻസ് കൊണ്ട് തന്നെ ആണോ ഇത് സാധിച്ചത്?

 

അതെ ഡോക്ടർ!

 

ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ?

 

എന്ന് ചോദിച്ചാൽ, മൂന്നാം ദിവസം ഞാൻ കുഴഞ്ഞു വീണുപോകുമോ എന്ന് ഭയന്നു.

 

വിശപ്പുകൊണ്ടായിരിക്കും , ഡോക്ടർ ഊഹിച്ചു.

 

അല്ലല്ല. വൈകുന്നേരം വരെ സ്കിപ്പിംഗ് ആയിരുന്നില്ലേ?

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ