ബുദ്ധി വേണ്ട

 ബുദ്ധി വേണ്ട

----------------------

 

രണ്ടു ചൂണ്ടയിടൽ വിദ്യാർഥികൾ പ്രാക്ടിസിനു തുരുത്തിനടുത്തുള്ള ചീർപ്പാലത്ത്പോയി. വാടകക്ക് വെച്ചിരുന്ന ഒരു ബോട്ട് ഇറക്കി കണ്ടൽ തിങ്ങി നിൽക്കുന്ന കരകളിലൂടെ ചൂണ്ടയിട്ടുകൊണ്ടു മുന്നോട്ടുപോയി.

ഒരിടത്തു വെച്ച് ചൂണ്ടയുടെ പൊങ്ങ്  ഇളകി. ബോട്ട് നിർത്തി ചൂണ്ട പിടിച്ചവൻ ശ്രദ്ധയോടെ ആദ്യം കുറച്ചു അയച്ചു വിട്ടു. വലിവ് ശാന്തമായപ്പോൾ വലിച്ചു കയറ്റി. ഒരു വലിയ മീൻ! കന്നി യാത്ര സഫലമായതിൽ രണ്ടു പേരും സന്തോഷിച്ചു.

 

ഒരുവൻ പറഞ്ഞു: ഭാഗം അടയാളം വെക്കണം. നമുക്ക് എപ്പോഴും ഇവിടെ തന്നെ വരാം.

കേട്ട ഉടനെ മറ്റവൻ ബോട്ടിൽ നിന്ന് അല്പം കറുത്ത ഗ്രീസ് വിരല് കൊണ്ട് തോണ്ടിയെടുത്ത്  ബോട്ടിന്റെ ഒരു  ഭാഗത്ത്  ഒരു X വരച്ചു.

 

അത് കഴിഞ് അവൻ തിരിഞ്ഞു നോക്കിയപ്പോൾ ചൂണ്ടയിട്ടവൻ ചിരിച്ചു ശ്വാസം മുട്ടുന്നു:

 

എന്താ ഇത്ര ചിരിക്കാൻ?

 

എടാ നീ എന്തിനാണ് ബോട്ടിന്റെ സൈഡിൽ അടയാളപ്പെടുത്തിയത്? അടുത്ത തവണ വരുമ്പോൾ ബോട്ട് തന്നെ കിട്ടുമെന്ന് എന്താണ് ഉറപ്പ്?

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ