Posts

Showing posts from February, 2024

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

  ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം.   ചന്ദ്രന്റെ ത്രാസ് റിപ്പെയർ കടയും പെരുങ്കൊല്ലൻ ഷണ്മുഖന്റെ ഉലയും അടുത്തടുത്താണ്. ചെങ്കല്ല് പടുത്ത് ഓടിട്ട രണ്ടു മുറികൾ. നിരപ്പലക കിടത്തി വെച്ചുണ്ടാക്കിയ ഒരു ബെഞ്ച് ഉണ്ട് രണ്ടിനും നടുവിലായി.   ചന്ദ്രന്റെ കടയിൽ അളവ് തൂക്കം ബിസിനസ് എന്ന് ഒരു ബോർഡ് ഉണ്ട്. ചന്ദ്രന്റെ നിഘണ്ടു പ്രകാരം ഒരു പാട് കാര്യങ്ങൾക്ക്  അളവാണ് ഉപയോഗിക്കുക. ലോകം തന്നെ ചലിക്കുന്നത് അളവ് കൊണ്ടാണ്. അതില്ലാതെ വാണിജ്യമില്ല, വ്യവസായമില്ല, എന്തിന്, ജീവിതം തന്നെ ഇല്ല.    ഒരളവ്‌ എടുക്കാനുണ്ട് എന്ന് ചന്ദ്രൻ പറഞ്ഞാൽ അതിന്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്. അത് ആരെയെങ്കിലും പരിചയപ്പെടലാകാം, വേറെ എന്തെങ്കിലും അന്വേഷണമാകാം , പെണ്ണുകാണലാകാം. എല്ലാം എന്തെങ്കിലും ഒക്കെ അളക്കലാണ്, സ്വഭാവം, ചുറ്റുപാടുകൾ, മറ്റു സാദ്ധ്യതകൾ.   തൂക്കം എടുക്കണ്ടേ  എന്ന് ഏതെങ്കിലും ഇൻക്വിസിറ്റിവ് പയ്യൻ ചോദിച്ചാൽ തൂക്കവും അളവിൽ പെട്ടതാണല്ലോ എന്ന് ഉത്തരം കിട്ടും.   ചെറു കച്ചവടക്കാർക്ക് അളവു തൂക്ക വകുപ്പിന്റെ ലൈസൻസ് കൊല്ലം തോറും പുതുക്കണമെങ്കിൽ ചന്ദ്രന്റെ സഹായം വ...

ചോയിക്കുട്ടി കഥകൾ

 ചോയിക്കുട്ടി  കഥകൾ  മഹാവിരുതനായിരുന്നു അയാൾ. കബളിപ്പിക്കാൻ ഒരു ഇരയെ കിട്ടിയാൽ അയാൾ വിടില്ല. ആ പ്രക്രിയയിൽ ഇരക്ക് മാനസികമായോ ശാരീരികമായോ വിഷമമോ നഷ്ടമോ ഉണ്ടായാൽ അയാൾക്കൊരു രസം, ഒരാനന്ദം.  നാട്ടിലെ ജന്മി കുടുംബങ്ങളൊന്നിൽ പണ്ട് ജീവിച്ചിരുന്ന ഒരു ചോയിക്കുട്ടിയുടെ കഥ അച്ഛൻ ഇടക്ക് പറയാറുണ്ടായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ, ചോയിക്കുടിച്ചൻ  ചെയ്തത് പോലെ എന്ന് അച്ഛൻ ഒരു ഉദാഹരണം എടുത്തിടും. ഉടനെ, അതെന്താണ് , അയാൾ എന്താണ് ചെയ്തത് എന്ന ചോദ്യം വരും. അതോടെ അവരുടെ നാവും കാതും  ചോയിക്കുട്ടി പുരാണത്തിൽ മുഴുകും. ചന്തയിൽ സീതിക്കയുടെ കട തുറക്കുന്നതിന് മുൻപ് ഒരു ചൂലെടുത്തു് മുറ്റം അടിച്ചു വാരിക്കൊണ്ടു നിന്ന  കഥ. മലപ്പുറത്തു നിന്ന് പോത്തുവണ്ടിയിൽ വെറ്റില വിൽക്കാൻ വരുന്നവരെ കടയുടമ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വെറ്റില കയ്യിലാക്കിയ കഥ.   പോത്ത്‌ വണ്ടിക്കാരൻ വൈകിട്ട് തിരിച്ചു പോകുമ്പോൾ  കടയുടമ വേറെ ആളാണെന്നും വെറ്റിലക്കാശ് പോയിക്കിട്ടി  എന്നും  മനസ്സിലാക്കുമ്പോൾ  ആ പാവത്തിന്റെ സങ്കടത്തിന്റെ കഥ. എല്ലാ തരികിടയും പൈസക്ക് വേണ്ടിയല്ല.  ത...

ഭാഗ്യാതിരേക

  ഭാഗ്യാതിരേക.   കുട്ടികളുടെ ഉത്തരക്കടലാസുകളും  നോട്ട് ബുക്കും ഒരു മാത്‍സ് പുസ്തകവും എടുത്തു ഞാനിറങ്ങി.  തെക്കേത്തൊടിയിൽ ചെന്ന് ഇടവഴിയിലേക്കിറങ്ങാറായപ്പോൾ മാവിൻ ചോട്ടിൽ ബഹളം. അപ്പോഴാണ് ശ്രദ്ധിച്ചത്, സമീറ വന്നിരിക്കുന്നു. സോമനും സുരേശനും കൂടാതെ രണ്ടു പറമ്പ് അപ്പുറത്തുള്ള ചന്ദ്രനും ഉണ്ട്. സോമൻ മാവിന്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. താഴെയുള്ളവരുടെ നിർദേശമനുസരിച് അവൻ മൂപ്പെത്തിയ മാങ്ങ പറിച്ചിടുകയാണ്. സമീറ ഒരു സൂപ്പർവൈസറെ പോലെ അരക്കു കൈ കെട്ടി കാര്യങ്ങൾ നിയന്ത്രിക്കുന്നു.   കോമാങ്ങയാണ്, മൂത്തു പൊട്ടിയാൽ പഴുത്ത മാങ്ങയെക്കാൾ രസമാണ് തിന്നാൻ. ഉപ്പു വേണമെന്നില്ല. എന്നെ കണ്ടു സമീറ ചിരിച്ചു. സന്തോഷം.   ഞാനോർത്തു. ആദ്യമൊക്കെ അവൾക്ക്  വലിയ ഗൗരവമായിരുന്നു.  പരിചയക്കുറവ് കൊണ്ടുള്ള ഇണക്കമില്ലായ്മ അല്ല എന്നെനിക്കറിയാം. പെട്ടെന്നിണങ്ങിയാൽ വില കുറഞ്ഞുപോകുമെന്നുള്ള ഒരു ഭീതി പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും ഉണ്ട്.   ആ ഗൗരവം മുഖത്ത് നിന്ന് അലിഞ്ഞു തീരാൻ കുറച്ചു സമയമെടുത്തു. വേറെയും കരണമുണ്ടാകാം. എപ്പോൾ വേണമെങ്കിലും കളിക്ക് കൂടാനും ...