Posts

Showing posts from July, 2024

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

  റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന് .   റയിൽവേയിൽ   ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നു മദ്രാസിലേക്ക് എന്ന് പറഞ്ഞപ്പോൾ അനിൽ കുമാർ പറഞ്ഞു : നമ്മുടെ ഭാനുപ്രകാശ് അവിടെയുണ്ട് ഞാനെഴുതാം . അവൻ അവിടെ താമസം ശരിയാക്കി തരും , വേണ്ട സഹായവും ചെയ്യും .   ഭാനുപ്രകാശിനെ അനിലിന്റെ കൂടെ എവിടെയോ വെച്ച് കണ്ട ഒരു നേരിയ ഓർമയുണ്ട് . പക്ഷെ കണ്ടാൽ തിരിച്ചറിയുമോ എന്നറിയില്ല .   ഞാൻ അവനോട് സ്റ്റേഷനിൽ വന്നു കൂട്ടാൻ   പറയാം . നീ എത്തുന്ന സമയവും   ഇടുന്ന ഷർട്ടും പറഞ്ഞാൽ മതി . അത് വെച്ച് ഞാൻ കത്തെഴുതാം , അനിൽ പറഞ്ഞു .   ഞാൻ ഇന്റർവ്യൂവിന്റെ രണ്ടു ദിവസം മുൻപ് അവിടെ എത്തുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തു . ആനക്കുട്ടികളുടെ ചിത്രമുള്ള ഒരു വെള്ള ഷർട്ട് ഉണ്ടായിരുന്നു . അത് മനസ്സിൽ കണ്ടു . അനിലിനോട് പറഞ്ഞു .   അതിനിടക്ക് എന്റെ ട്യൂഷൻ സ്റ്റുഡന്റിന്റെ   മാതാപിതാക്കളോട് യാദൃശ്ചികമായി ഇത് പറഞ്ഞപ്പോൾ . അവരും   ഒരു സഹായവാഗ്ദാനം ചെയ്തു . തമിഴ് സിനിമാനടൻ ബാലാജിയുടെ ' ഭാര്യ ...

ചോയിക്കുട്ടിയും തുമ്പിയും

  ചോയിക്കുട്ടിയും തുമ്പിയും   പേര് വടക്കേപ്പറമ്പിൽ വാസുദേവൻ മകൻ ഗോപാലകൃഷ്ണൻ. അത് രൂപാന്തരപ്പെട്ട് കിട്ടൻ , കുട്ടൻ, കുട്ടപ്പൻ എന്നൊക്കെ ആയി. ആളുകൾ ഭാരമെടുപ്പിച്ചു ശീലിച്ചപ്പോൾ അവനു യോജിച്ച പേര് വന്നു, തുമ്പി.   കണ്ടാൽ ഓട്ടിസം ബാധിച്ചതാണോ എന്ന് തോന്നിയേക്കാം, ശരിയല്ല. നേത്രങ്ങൾ സ്റ്റെഡി ആണ്. കഴുത്തും മറ്റവയവങ്ങളൊക്കെയും പൂര്ണസ്വാധീനത്തിലാണ്. തോന്നലിനു പ്രചോദനം അവന്റെ മുഖത്തിന്റെ ആകൃതി ആണ്. മുന്നോട്ടുന്തിയ തൊണ്ണും പല്ലുകളും ആകൃതി മാറ്റി സൈക്കിൾ സീറ്റ് പോലെ ആക്കിയ മുഖം. ഡിക്കന്സിന്റെ ഭാഷയിൽ ടേബിൾ സ്പൂണിൽ പ്രതിഫലിച്ചു കാണുന്ന മുഖം.   നീണ്ടു മെലിഞ്ഞതാണോ, മെലിഞ്ഞു നീണ്ടതാണോ എന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും നീണ്ടും മെലിഞ്ഞും ആണ്.   ആകെ മൊത്തം ഒരു കോമഡി കഥാപാത്രമായാണ് പരിസരത്തുള്ളവർ അവനെ കണക്കാക്കുന്നത്. പല തമാശകളുടെയും ഇരയായി കുട്ടപ്പൻ കഴിഞ്ഞു പോരുന്നു.   ചുറ്റുവട്ടത്ത് എന്തെങ്കിലും പരിപാടി ഉണ്ടായാൽ അവൻ അവിടെ ഉണ്ടാകും. എന്ത് ജോലിയും എടുക്കാൻ മടിയില്ല. ഇടയ്ക്കു വീട്ടു പടിക്കൽ വരും. തേങ്ങ വലിച്ചോ എന്ന് ചോദിക്കും. വലിച്ചാൽ ചകിരി പൊളിക്കുന്ന ജ...

ചോയിക്കുട്ടിയും ഷെർലക് ഹോംസും

  ചോയിക്കുട്ടിയും ഷെർലക് ഹോംസും   സിറ്റൗട്ടിൽ ഇരുന്ന്‌ പത്രം വായിക്കുകയായിരുന്നു ചോയിക്കുട്ടി. അയല്പക്കത്ത് പുതുതായി താമസിക്കാൻ വന്ന ആൾ കേറി വന്നു ഹാലോ പറഞ്ഞു. ചോയിക്കുട്ടി തലയുയർത്തി തിരിച്ചു ഹാലോ പറഞ്ഞു.   ഞാൻ സുധാകരൻ, ഇന്നലെ മുതൽ നിങ്ങളുടെ അയൽക്കാരനാണ്. ഒന്നു പരിചയപ്പെട്ടുകളയാമെന്നു കരുതി.   നന്നായി, കേറി ഇരിക്കൂ, ചോയിക്കുട്ടി പറഞ്ഞു. ഞാൻ ചോയിക്കുട്ടി, എക്സ് മിലിറ്ററി ആണ്. പരിചയപ്പെടാൻ ഇട വന്നതിൽ സന്തോഷം. താങ്കളെ പറ്റി ഇന്നലെ വേലക്കാരി ഭാര്യയോട് പറയുന്നത് കേട്ടിരുന്നു. നിരത്തിൽ വഴി തെറ്റി അലഞ്ഞു  നടന്ന പൂച്ചക്കുട്ടിയെ  മണം പിടിച്ചു മനസ്സിലാക്കി വൈദ്യരുടെ വീട്ടിൽ ഏല്പിച്ച വിവരം വളരെ അത്ഭുതത്തോടെ പറയുന്നത് കേട്ട്. അസാധാരണ  കഴിവുകളൊക്കെ ഉള്ള ആളാണ് എന്നാണ് അവൾ പറഞ്ഞത്.   കഴിവല്ല, പരിശീലനം. അശ്വഗന്ധാദി തൈലത്തിന്റെ മണമുള്ള പൂച്ചക്കുട്ടി വേറെ എവിടെയാണുണ്ടാകുക?   അയാൾ സിറ്റൗട്ടിൽ കയറി ഇരുന്നു. നിങ്ങൾക്കെന്താണ് ഏർപ്പാട്? ചോയിക്കുട്ടി ചോദിച്ചു.   ഞാൻ കുറ്റാന്വേഷണ വകുപ്പിൽ ഡിഡക്ടിവ് റീസണിങ് സെക്ഷന്റെ തലവനാണ്.   അതെന്താണ്? ചോയിക്കുട്ടിക്ക് മ...