കോരു എന്ന പേര്.
കോരു എന്ന പേര്. ഇന്നത്തെ പേരുകൾ ജ ഷ ബ എന്നൊക്കെ ഉള്ള അക്ഷരങ്ങൾ തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കുന്നത്, എളുപ്പം. പണ്ട് നമ്മുടെ നാട്ടിൽ പൗത്രന് മുത്തശ്ശന്റെ പേരിടുന്ന പതിവുണ്ടായിരുന്നു. വേറെ ഒരു നല്ല പേര് കണ്ടുപിടിക്കാൻ മെനക്കെടാതെ ഏതോ ഒരു ക്രൂരൻ ആ പതിവ് ഉപയോഗിച്ച് എനിക്കിട്ട പേരാണ്, അച്ചച്ചന്റെ സ്ഥാപിതമായ നാമം, കോരു, മൂപ്പർക്ക് അത് ഇഷ്ടപ്പെട്ട പേര് ആയിരുന്നോ എന്നറിയില്ല. ചോദിച്ചറിയാൻ വഴിയില്ലായിരുന്നു. അദ്ദേഹത്തിനെ കാണാൻ എനിക്കെന്നല്ല, എന്റെ അച്ഛന് പോലും കഴിഞ്ഞിട്ടില്ല. അച്ഛമ്മയുടെ വയറ്റിൽ അച്ഛന്റെ ലോകം വചനം മാത്രമായിരുന്ന , രൂപം ആയിരുന്നിട്ടില്ലാത്ത കാലത്തു തന്നെ മൂപ്പരുടെ ചീട്ടു കീറി. സുമുഖനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പണ്ട് ഫ്രാൻസിൽ നിന്നോ മറ്റോ ഇറക്കുമതി ചെയ്ത ഒരു ഛായ പൂച്ചക്കണ്ണ് ആ സൗകുമാര്യത്തിനു മാറ്റു കൂട്ടിയിരുന്നത്രെ. പല പിന്ഗാമികൾക്കും അത് കൊടുത്തിട്ടുമുണ്ട്. എന്നെ നോക്കണ്ട. എനിക്കതു കിട്ടിയിട്ടില്ല. നാരകശ്ശേരിക്കാരുടെ കണക്കെഴുത്തുകാരനായിരുന്നു. അച്ചമ്മ ഒൻപത് പെറ്റതിൽ എട്ടെണ്ണം ...