കാള പെറ്റു
കാള
പെറ്റു
ഓടി
വന്ന് മെഡിക്കൽ സ്റ്റോറിന്റെ ഇറയം ചാടിക്കേറി കിതച്ചുകൊണ്ട്
മധ്യവയസ്കൻ പറഞ്ഞു: എക്കിട്ട
നിൽക്കണില്ല പെട്ടെന്ന് എന്തെങ്കിലും മരുന്ന് തര്വോ?
പയ്യൻ
ഷെൽഫിൽ തിരയാൻ തുടങ്ങി. മദ്ധ്യവയസ്കന്റെ കണ്ണുകൾ ആകാംക്ഷയോടെ അയാളെ പിന്തുടർന്നു.
ക്യാഷിലിരുന്ന
മുതലാളി കസേരയിൽ നിന്നിറങ്ങി വന്ന് കൈ ആവുന്നത്ര വീശി
മദ്ധ്യവയസ്കന്റെ ചെകിടും ചെള്ളയും ചേർത്ത് ഒരടി കൊടുത്തു.
എന്നിട്ടു പറഞ്ഞു: എക്കിട്ടക്ക് പണ്ട് മുതൽക്കേ പറഞ്ഞു വന്നിട്ടുള്ള മരുന്നാണ് ഇത്. ഇപ്പോൾ സമാധാനമുണ്ടോ
എന്ന് നോക്ക്.
മധ്യവയസ്കൻ പകച്ചു. അയാളുടെ
മുഖം അടി കൊണ്ടും ദ്വേഷ്യം
കൊണ്ടും വേറെ വേറെ ചുവന്നു.
ആ ഭാഗം തടവിക്കൊണ്ട് അയാൾ
മുതലാളിയെ നോക്കി.
ദ്വേഷ്യം
അടക്കിയിട്ട് മധ്യവയസ്കൻ പറഞ്ഞു: ഞാൻ
ചോദിച്ചിട്ടു വരാം അവൾ കാറിൽ
ഇരിക്കയാണ്.
Comments
Post a Comment