കള്ളൻ നേരെ നിന്നില്ല - ഉണ്ട പാഴായി.
കള്ളൻ നേരെ
നിന്നില്ല - ഉണ്ട പാഴായി.
സ്പെഷ്യൽ ഫോഴ്‌സ്
ൽ ചേർന്നതിനു ശേഷം ആദ്യമായാണ് കുട്ടിക്ക് പിസ്റ്റൾ ട്രൈനിങ്ങിനു അവസരം കിട്ടിയത്. ഒരു
IOF സെമി ഓട്ടോമാറ്റിക് 9mm പിസ്റ്റൾ ഉപയോഗിക്കുന്ന വിധം കാണിച്ചു കൊടുത്ത ശേഷം ഒരു
ഷെൽ ഫയർ ചെയ്യാൻ പറഞ്ഞു, പട്ടാള ഓഫീസർ.
നില ഉറപ്പിച്ച് ഇതാ നോക്കിക്കോളൂ സാർ എന്ന മട്ടിൽ കുട്ടി കാഞ്ചി
വലിച്ചു. ഒരു ഉണ്ട പുറത്തു പോയത് പോലെ തോന്നി. പക്ഷെ ടാർഗെറ്റിന്റെ വലിയ വൃത്തത്തിലോ
അതിന്റെ ചുറ്റുമുള്ള ചതുരത്തിലോ ഉണ്ട തറച്ചതിന്റെ
ഒരു ലക്ഷണവും കണ്ടില്ല.
ഒരു ചാൻസ് കൂടി കൊടുത്തു ഓഫീസർ.
ഇത് സിനിമയിലെല്ലാം
കാണുന്നത് പോലെ അത്ര എളുപ്പമല്ല എന്ന് കുട്ടിക്ക് മനസ്സിലായി.
തന്റെ സമയം
പാഴാക്കാൻ ഓഫീസർ തയ്യാറായില്ല. ഒരു മാഗസിൻ കൂടി കൊടുത്തിട്ട് അയാൾ പറഞ്ഞു: രണ്ടും കൂടി
23 ബുള്ളറ്റ് ഉണ്ട്. ഞാൻ ഒരു റൌണ്ട് കഴിഞ്ഞു വരുമ്പോൾ ഒന്നെങ്കിലും ഷൂട്ടിംഗ് ടാർജറ്റിൽ
കൊണ്ടില്ലെങ്കിൽ വേറെ ഡിവിഷൻ കണ്ടു പിടിച്ചു കൊള്ളണം.
ശരി സാർ , ബാക്കിയുണ്ടായിരുന്ന
ആത്മവിശ്വാസം വെച്ച് കുട്ടി പറഞ്ഞു.
ഓഫീസർ പോയ ശേഷം
സ്വന്തം മനോധര്മത്തിനനുസരിച്ച് കുട്ടി ഫയർ ചെയ്തു. തിരിഞ്ഞും, ചെരിഞ്ഞും, പല പോസിലും.
ഒരു മാഗസിൻ കാലി ആയി. ഇങ്ങനെ ഒരു പാവം ഇവിടെ നിന്ന് കഷ്ടപ്പെടുന്നത് ഷൂട്ടിങ് ടാർജെറ്റ്
അറിഞ്ഞ ഭാവമില്ല.
മാഗസിൻ മാറ്റിയിട്ട്
വെടി തുടർന്നു. ഉണ്ട തീരുന്നത് കണ്ടു അയാൾ കുറച്ചു വിയർക്കാൻ തുടങ്ങി. ഇതെന്താ ഇങ്ങനെ?
മുൻപ് റൈഫിൾ പരിശീലിച്ചിട്ടുണ്ട്. പോയിന്റ് 22 , 303 തിരകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കലും
ഇങ്ങനെ ഉണ്ടായിട്ടില്ല.
എവിടെ ആണ് പ്രശ്നം
എന്ന് കുട്ടിക്ക് മനസ്സിലായില്ല. ഇത് വ്യാജമായിരിക്കുമോ ? കാലി ആയിട്ടുള്ള തിരകളെ പറ്റി
അവൻ കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല.
ബാക്കി രണ്ടു
തിര മാത്രമായപ്പോഴാണ് ഓഫീസർ ദൂരെ നിന്ന് വരുന്നത് കുട്ടി കണ്ടത്. എന്തെങ്കിലും ചെയ്തേ
പറ്റൂ. അവൻ ബെൽറ്റ് ഊരി അതിന്റെ ബക്കിൾ ഇടതു കയ്യിൽ തോക്കിനു മുന്നിൽ പിടിച്ച് ഓഫീസറുടെ
ആംഗ്യവും ബഹളവും വക വെക്കാതെ നിറ ഒഴിച്ചു.
പിന്നെ ഉണ്ടായത്
ഒരു സ്വതന്ത്ര ഖണ്ഡികയിൽ തന്നെ പറയേണ്ടതാണ്. ബക്കിൾ മാത്രമാണുണ്ടായിരുന്നത് എങ്കിൽ
ഉണ്ട അത് പൊട്ടിച്ചു മുന്നോട്ടു പോകേണ്ടതാണ്. ബക്കിളിനോടൊപ്പം കുട്ടിയുടെ വിരലുകൾ കണ്ടപ്പോൾ
അതാണ് ഒടിക്കാൻ എളുപ്പം എന്ന് അതിനു തോന്നിക്കാണും.
വിരലൊടിഞ്ഞ
കുട്ടി കുറെ തുള്ളിക്കളിച്ച ശേഷം മറിഞ്ഞു വീണ് , ഒഴുകുന്ന ചോര കണ്ടു ബോധം കെട്ടു.
ഓഫീസർ ജീപ്പ്
വിളിച്ചു. അവനെ ആസ്പത്രിയിലാക്കി. അകെ മൊത്തം സംഭവം ഓഫീസർക്ക് തീരെ രസിച്ചില്ല.
പ്രഥമ ശുശ്രൂഷക്കു
ശേഷം അയാൾ ചോദിച്ചു.
നീ എന്താണ്
കാണിച്ചത്?
ഞാൻ ഉറപ്പു
വരുത്തുകയായിരുന്നു സാർ.
വന്നോ?
ഒരു കാര്യം
ഉറപ്പായി സാർ.
എന്ത്?
തോക്കിന്റെ
ഭാഗത്ത് കുഴപ്പം ഒന്നും ഇല്ല സാർ. കുഴപ്പം ടാർജെറ്റിന്റെ ഭാഗത്താണ്.
Comments
Post a Comment