വിശ്വാസം
വിശ്വാസം
ബാറിൽ
ഇരുന്നു വെള്ളം കുടിച്ചു കൊണ്ടിരുന്ന ആയാളെക്കണ്ട് ദൈവത്തിന് കഷ്ടം തോന്നി.
ദൈവം
ചോദിച്ചു: നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?
കുറവാണ്,
അയാൾ പറഞ്ഞു.
ശരിയാക്കി
തരാം എന്ന് പറഞ്ഞ് ദൈവം അയാളുടെ ഗ്ലാസിൽ
തൊട്ടു. ഉടനെ ഗ്ലാസ്സിലുള്ളത് നിറം
മാറി മുന്തിരിച്ചാറായി.
കുടിച്ചോളൂ
വിശ്വാസം വരും. ദൈവം അപ്രത്യക്ഷനായി.
പിറ്റേ
ദിവസവും ഇത് തുടർന്നു. അയാൾ
ഇരുന്നു വെള്ളം കുടിക്കുന്നു.
ഇപ്പോൾ
നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഇല്ല,
അയാൾ പറഞ്ഞു.
ശരിയാക്കി
തരാം എന്ന് പറഞ്ഞ് ദൈവം അയാളുടെ ഗ്ലാസിൽ
തൊട്ടു. ഉടനെ ഗ്ലാസ്സിലുള്ളത് വൈൻ
ആയി.
കുടിച്ചോളൂ
വിശ്വാസം വരും. ദൈവം അപ്രത്യക്ഷനായി.
മൂന്നാം
ദിവസവും ദൈവം വന്നു. കണ്ട
ഉടനെ അയാൾ ദൈവത്തിന് തൊടാൻ
പറ്റാത്ത പാകത്തിൽ ഗ്ലാസ് അടുപ്പിച്ചു പിടിച്ചു.
ഇപ്പോൾ
നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ദൈവം ചോദിച്ചു.
അയാൾ
ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ചോദിച്ചു: ഉണ്ട് എന്ന് പറഞ്ഞാൽ എന്റെ വോഡ്ക കുടിക്കുവാൻ അനുവദിക്കുമോ?
Comments
Post a Comment