ഭാഗ്യവാന്റെ ഭാവി

 

ഭാഗ്യവാന്റെ ഭാവി

 

ബമ്പർ അടിച്ച വിവരം പത്രത്തിൽ വന്നതിന് ശേഷം അയാളുടെ ജീവിതം അശ്രാന്തമായി. രാവിലെ തന്നെ സൂര്യനോടൊപ്പം അഭ്യുദയ കാംക്ഷികൾ ഉദിക്കുന്നു.

എല്ലാവർക്കും ഒരേ ലക്ഷ്യമേ ഉള്ളു. ഇദ്ദേഹത്തിന്റെ സമ്മാനത്തുക ഒരു വിധത്തിലും തേഞ്ഞു പോകരുത്, മറ്റാരെങ്കിലും അടിച്ചെടുക്കരുത്. അതിനു വേണ്ടി ഓരോ നിർദ്ദേശങ്ങൾ, ശുപാർശകൾ, ആസൂത്രണങ്ങൾ, ശാരീരികവും ബൗദ്ധികവുമായ സഹായവാഗ്ദാനങ്ങൾ.

 

ഇടക്ക് മാധ്യമ ഇന്റർവ്യൂ: എന്തെങ്കിലും പുതിയ ബിസിനസ്, വ്യവസായം തുടങ്ങാൻ പരിപാടി ഉണ്ടോ?

ഇല്ല.

ഇനി വിശ്രമിക്കേണ്ടതാണെന്നു തോന്നുന്നില്ലേ?

ഉണ്ട്.

അപ്പോൾ എന്താണ് ഭാവിയെ പറ്റി ഉള്ള തീരുമാനം?

ഇനിയുള്ള ജീവിതത്തിൽ ജോലി ഒന്നും ചെയ്യാതെ കഴിയണമെന്നുണ്ട്.

അതിനു വേണ്ടി എന്ത് ചെയ്യാനാണ് ഉദ്ദേശം?

ഡിപ്പാർട്മെന്റിൽ കൊടുക്കാനുദ്ദേശിച്ച്  എഴുതിയ രാജിക്കത്ത് കീറിക്കളഞ്ഞു.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.