ട്രേഡ് സീക്രട്ട്
ട്രേഡ് സീക്രട്ട്
പ്രാതൽ അവസാനിപ്പിച്ച്
കൈ കഴുകി തിരിയുമ്പോൾ സുഷമ മെല്ലെ അടുത്ത് വന്നു. അടുക്കളയിൽ എന്തോ ചെയ്തു കൊണ്ടിരുന്ന 'അമ്മ കേൾക്കാത്ത വിധത്തിൽ ശബ്ദം താഴ്ത്തി അവളുടെ
ചോദ്യം: ഇന്ന് ഏട്ടന് ലീവ് അല്ലെ?
ഞാൻ ഒന്നും
പറഞ്ഞില്ല. വരാനുള്ളത് എന്തായിരിക്കും എന്ന് ആലോചിക്കുക ആയിരുന്നു.
'അമ്മ നാളെ
പോകുന്നു എന്ന് പറഞ്ഞു,
ശരി രാവിലെ
ബസ് കയറ്റി വിട്ടേക്കാം , ഞാൻ പറഞ്ഞു.
അതല്ല....
ഞാൻ വീണ്ടും
ആകാംക്ഷയിൽ. ഒന്നും പറഞ്ഞില്ല. കാര്യം മുഴുവനും കേൾക്കാതെ എന്തെങ്കിലും എടുത്തു ചാടി
പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടാകും.
മാൾ വന്നതിനു
ശേഷം 'അമ്മ ആദ്യായിട്ട് വര്വല്ലേ. ഒന്ന് കൂട്ടി കൊണ്ട് പോയി കാണിച്ചു കൊടുക്കാമായിരുന്നു.
രോഗം മനസ്സിലായി.
മാളിലേക്ക് ഒരു സന്ദർശനം ആണ് ലക്‌ഷ്യം. ഒരാഴ്ച മുൻപത്തെ സന്ദർശനത്തിന്റെ ബാധ്യതകൾ അടച്ചു
തീർന്നിട്ടില്ല. ഇന്നും പത്രത്തിൽ പരസ്യം ഫുൾ പേജിൽ തന്നെ ഉണ്ട്. ചില ഇനങ്ങൾക്ക്
75 % വരെ ഡിസ്‌കൗണ്ട് ഉണ്ട്. ക്യാഷ് ബാക്ക് മുതൽ ബെൻസ് കാർ വരെ സമ്മാനം ഉണ്ട്. ആകർഷണം
ഗുരുത്വത്തെ വെല്ലും. പെട്ടെന്ന് വീണു പോകും.
ഈ ഉത്സാവാവസരങ്ങളിൽ
ആരെങ്കിലും മാളുകളിൽ പോകുമോ? നഷ്ടമല്ലേ?
നഷ്ടമോ? ഒരുപാടു
സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ഡിസ്‌കൗണ്ടും ഉണ്ട്.
ആ സമ്മാനങ്ങൾക്ക്
നീക്കി വെച്ച തുക നമ്മൾ കൊടുക്കണ്ടേ? 75 % ഡിസ്‌കൗണ്ട് എന്നത് വിശ്വസിക്കാൻ പറ്റുമോ?
പ്രഖ്യാപനത്തിനു മുൻപ് മുഴുവൻ വിലയും കൊടുത്തു വാങ്ങിയ ആരെയെങ്കിലും ഇവർ കാട്ടി തരുമോ?
അവൾക്കത് രസിച്ചില്ലെന്നു
വ്യക്തം. ഓരോ ഒഴിവു കഴിവ് പറഞ്ഞോളൂ.
ഒഴിവു ഇല്ലാഞ്ഞിട്ട് തന്നെയാണ് എനിക്കിന്ന് ഓഫീസിൽ പോകണം, എല്ലാവരും
വരുന്നുണ്ട്.
ആ മുഖത്തിന്
നിറം മാറ്റം. ശബ്ദത്തിന്റെ വോള്യത്തിൽ വർധന.
ജോലി, ജോലി,
ജോലി. നാട്ടിൽ വേറെ ആർക്കും ഓഫീസും ജോലിയും ഒന്നും ഇല്ലാത്തതു പോലെ.
അത് കേട്ടുകൊണ്ടാണ്
'അമ്മ അടുക്കളയിൽ നിന്ന് പുറത്തു എന്നത്. 'അമ്മ കേട്ടിരിക്കും.
എന്താടാ നിനക്ക്
ഒന്നോ രണ്ടോ ദിവസം ലീവ് എടുത്താൽ? എല്ലാരും ചെയ്യുന്നതല്ലേ?
ഇല്ലമ്മേ, ലീവ്
എടുക്കാൻ പറ്റാത്ത ജോലി ആണ് ഏട്ടന്റെത്. ഏട്ടൻ ലീവ് എടുത്താൽ കമ്പനി പൂട്ടി പോകും.
അവൾ അമർഷം പരിഹാസത്തിൽ പൊതിഞ്ഞു.
'അമ്മ എന്തെങ്കിലും
നിർദേശിച്ചാൽ നിരാകരിക്കാൻ പറ്റില്ല. ഞാൻ രക്ഷപെടാൻ എന്തെങ്കിലും ശക്തമായ കാരണം ആലോചിച്ചു
നോക്കി.
എടാ നീ ഒരു
ദിവസം ലീവ് എടുക്കാത്തതെന്താ?.
പറ്റില്ല അമ്മെ.
ഒരു പാട് ജോലി കിടക്കുന്നുണ്ട്.
അത് ഫലിച്ചില്ല.
അമ്മയുടെ തീരുമാനം വന്നു. നീ ഒരു ദിവസം ലീവ് എടുത്തു എന്ന് വെച്ച് ഒന്നും സംഭവിക്കില്ല.
ശരിയാണമ്മേ.
വളരെ ശരി. പക്ഷെ അത് അവർ മനസ്സിലാക്കാതെ ഇരിക്കേണ്ടത് എന്റെ ആവശ്യമല്ലേ?
Comments
Post a Comment