മൂന്നു കാലുള്ള കോഴി
ഈ വാട്ട്സാപ്പ് കൊണ്ട് തോറ്റു.
എന്തെല്ലാം
കാണണം , കേൾക്കണം, വായിക്കണം!
ഇപ്പോഴിതാ
ഒരു റീഗൻ ഫലിതം. എനിക്കിഷ്ടപ്പെട്ടിട്ടല്ല,
നിങ്ങൾക്കും വേണ്ടേ ഒരു പങ്ക്?
മൂന്നു
കാലുള്ള കോഴി.
ഹൈവേയിലൂടെ
ഡ്രൈവ് ചെയ്യുമ്പോൾ യാദൃച്ഛികമായാണ് നായകൻ അതിനെ ശ്രദ്ധിച്ചത്. കാറിനോട് മത്സരിക്കുന്നപോലെ ഒരു കോഴി ഒപ്പം
ഓടുന്നു. റോഡ് മുറിച്ചു കടക്കാനുള്ള
ശ്രമത്തിൽ അടിയിൽ പെട്ട് റോഡ് വൃത്തികേടാകാൻ ഇട
വരുത്തേണ്ട എന്ന് കരുതി അയാൾ സ്പീഡ് കൂട്ടി.
ഓവർടേക്ക് ചെയ്തു
പൊയ്ക്കളയാം.
അത്
ഫലിച്ചില്ല. കോഴിയും സ്പീഡ് കൂട്ടി. നാൽപ്പതിൽ നിന്ന് അമ്പതും
അറുപതും ആക്കിയിട്ടും അത് കൂടെ തന്നെ.
ഇതെന്തു കോഴി? ഒന്ന് ശരിക്ക് കാണാൻ വേണ്ടി നായകൻ സ്പീഡ് കുറച്ചു. അപ്പോഴാണ് കണ്ടത്, അതിനു മൂന്നു കാലുകൾ ഉണ്ട്. ഓട്ടം ഒരു ഓട്ടോറിക്ഷാ സ്റ്റൈലിൽ
ആണ്. അതിനും നിലത്തു മുട്ടുന്ന അവയവം മൂന്ന് എണ്ണമാണല്ലോ. കരാറെടുത്ത പോലെ ചാഞ്ഞും ചെരിഞ്ഞും
ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ഓടുന്നു.
എന്നാൽ
പിന്നെ എവിടുത്തെ ആണെന്ന് അറിയണമല്ലോ. അയാൾ പതുക്കെ ആക്കി
അതിന്റെ പിന്നാലെ ഓടിച്ചു.
ഹൈവേയിലൂടെ
കുറെ ഓടിയ ശേഷം അത്
ഒരു സൈഡ് റോഡിലേക്ക്
തിരിഞ്ഞു.
നായകൻ പിറകെ വിട്ടു. അടച്ചിട്ട ഒരു ഇരുമ്പുഗേറ്റിന്റെ അഴികൾക്കിടയിലൂടെ
കടന്ന് അത് അകത്തേക്ക് പോയി.
നായകൻ
വണ്ടി നിർത്തി ഗേറ്റ് തുറന്നു. അകത്തു ഒരു കർഷകൻ ചെടികൾ
നനച്ചുകൊണ്ടു നിൽക്കുന്നു.
അയാൾക്ക്
നായകനെ മനസ്സിലായില്ല. ആരാ? എന്ത് വേണം?
ഇവിടെ
ഒരു മൂന്നു കാലുള്ള കോഴി ഉണ്ടോ?
ഒന്നല്ല
, ആ വേലിക്കെട്ടിലുള്ളത് മുഴുവൻ മൂന്നു കാലുള്ള ഇനമാണ്.
നായകന്റെ
ആശ്ചര്യം വർധിച്ചു. ഫാം മുഴുവനായി ഒന്ന്
കണ്ണോടിച്ച
ശേഷം നായകൻ ചോദിച്ചു.
ഇവിടെ
കോഴിയെ വിൽക്കുമോ? വില
എങ്ങനെയാണ്?
വിൽക്കും.
രണ്ടു കാലുള്ളതിനു മുന്നൂറു രൂപ. മൂന്നു കാലുള്ളതിനു
നാന്നൂറ്റമ്പത് രൂപ.
എല്ലാം
അമ്പത് ശതമാനം അധികമാണ്, കാലുകളുടെ എണ്ണം പോലും, ഓട്ടോറിക്ഷാ സ്റ്റൈൽ, നായകൻ മനസ്സിൽ കുറിച്ചു.
ആട്ടെ,
രുചിയും അമ്പത് ശതമാനം കൂടുതലുണ്ടാകുമോ?
ഇത്
വരെ അറിയാൻ പറ്റിയിട്ടില്ല. നിങ്ങളുടെ ഫോൺ നമ്പർ തന്നോളൂ
, അറിവായാൽ വിളിച്ചു പറയാം.
അതെന്തേ?
ഇത്
വരെ ഒന്നിനെ ഓടിച്ചിട്ട് പിടിക്കാൻ പറ്റിയിട്ടില്ല.
Comments
Post a Comment