ചെലോൽക്ക്
മഞ്ഞു വീണു വെളുത്തു കിടന്ന ഗ്രൗണ്ടിലൂടെ സവാരി നടത്തുമ്പോഴാണ് പുതിയ ബാച്ചിലെ സൈനികർ വ്യായാമം ചെയ്യുന്നത് കേണൽ ശ്രദ്ധിച്ചത് . ചില പയ്യന്മാർ മഞ്ഞിൽ നടക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്. ഇടയ്ക്കു വീഴുന്നുമുണ്ട്.
കേണലിലെ ട്രെയിനർ ഉണർന്നു. മഞ്ഞിൽ നടക്കുന്ന രീതി ഇവരെ ശീലിപ്പിക്കാതെ വഴിയില്ല.
കാമോൺ ബോയ്സ്, ദേർ ഈസ് എ വേ ടു വാക് സെയ്ഫ് ലി ഇൻ ഐസ്. ഐ വിൽ ഷോ യു. കുട്ടികൾ അവരുടെ പ്രവൃത്തികൾ നിർത്തി. കേണൽ ആണ്. തങ്ങൾ ഓരോരുത്തരുടെയും ഭാവി ആണ് ആ കയ്യിൽ ഇരിക്കുന്നത്. അവർ അനുസരണയോടെ അദ്ദേഹത്തിന്റെ ആജ്ഞക്ക് കാത്തു.
അദ്ദേഹം കുട്ടികളെ അവിടെ ഫാൾ ഇൻ ചെയ്യിച്ചു.
ലുക്ക് ഹിയർ, ആൻഡ് വാച്ച് കെയർഫുള്ളി.
കേണൽ പാന്റ്സിന്റെ അടി സ്വല്പം മേലോട്ട് ചുരുട്ടി വെച്ച്. കാൻവാസ് ഷൂ നന്നായി മടങ്ങുന്നുണ്ടെന്നു ട്രയൽ ചെയ്ത് ഉറപ്പു വരുത്തി. അറ്റെൻഷ്യനിൽ നിന്ന് കൽ മടമ്പ് പൊക്കി വിരൽ മാത്രം നിലത്തമർത്തി കൈകൾ വശങ്ങളിൽ നിന്നിളക്കാതെ ഒരടി മുന്നോട്ടു വെച്ചു. ഒരു ചാപ്റ്റർ പഠിപ്പിച്ചു കഴിഞ്ഞ ഭാവത്തിൽ എല്ലാവരെയും നോക്കി. പിന്നെ അതേ താളലയത്തിൽ ഒരടി കൂടെ മുന്നോട്ടു വെച്ചു.
പിന്നെ ഒരടി കൂടെ മുന്നോട്ടു വെച്ചപ്പോഴാണ് അത് സംഭവിച്ചത്. അത് വരെ ഗ്രൗണ്ടിന് ലംബമായി നിന്നിരുന്ന ആ രൂപം കുട്ടികൾക്ക് ശരിക്കു മനസ്സിലാക്കാൻ പോലും സമയം കൊടുക്കാതെ പെട്ടെന്ന് തിരശ്ചീനമായി. അപ്പോൾ ഒരു ശബ്ദവുമുണ്ടായി , പക്ഷെ അത് ശരിക്ക് എഴുതുവാൻ അക്ഷരങ്ങളില്ല.
കേണൽ പെട്ടെന്ന് തന്നെ പിടഞ്ഞെണീറ്റു. കേണലിന്റെ മുൻപിൽ ചിരിക്കാൻ പാടില്ലാത്തതു കൊണ്ട് കുട്ടികൾ വിങ്ങി, പൊട്ടിയില്ല.
യു കീപ് ട്രയിങ് ദിസ് വേ. വളരെ തിരക്കുള്ള ആളായത് കൊണ്ട് സംസാരം ചുരുക്കി അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് പോയി.
കുട്ടികൾക്കിടയിൽ നിന്നൊരു ശബ്ദം : ചെലോൽക്ക് അത് ശരിയാകും ; ചെലോൽക്ക് ..........
Comments
Post a Comment