അബദ്ധപരിഭാഷ
അബദ്ധപരിഭാഷ
മേഘം പൂത്തു തുടങ്ങി എന്നത് clouds started getting fungal infection എന്ന subtitle ആയി കണ്ടതിനെ പറ്റിയാണ് .
ഇത് പോലെ പരിഭാഷയിലും വ്യാഖ്യാനത്തിലും വന്ന അബദ്ധങ്ങളെ ചുറ്റിപ്പറ്റി ഒരു പാട് തമാശകൾ ഉണ്ട് .
എൺപതുകളിൽ സ്ഥലത്തെ വിദ്യാഭ്യാസം കുറഞ്ഞ പ്രശസ്തരെ പറ്റി അത്തരം കുറെ ഫലിതങ്ങൾ ഉണ്ടായിരുന്നു. എത്ര പണം വേണമെങ്കിലും ചെലവാക്കാം , തന്റെ മകന് കൃത്രിമശ്വാസോഛാസം (artificial resuscitation) വേണ്ട എന്ന് ഒരു അച്ഛൻ. എന്തിനു കൃത്രിമം?
ഒരു പാട് നീണ്ടുപോയ ഒരു സമ്മേളനത്ത്തിന്റെ മൂന്നാം ദിവസം സന്നിഹിതരുടെ അവസ്ഥയെ പറ്റി ഒരു അതിഥി പറഞ്ഞത് , spirit was high , though flesh was weak എന്നാണ്. അച്ചടിച്ചു വന്നപ്പോൾ അത് ഇറച്ചി മോശം ആയിരുന്നു മദ്യം നന്നായിരുന്നു എന്നായി.
പണ്ട് ഒരിക്കൽ ഉദയാവാണി പത്രത്തിൽ ഒരു വാർത്ത വന്നതിനെ പാറ്റി ഒരു ലേഖകൻ തന്നെ പറഞ്ഞത് കേൾക്കുകയുണ്ടായി. ബോംബെയിൽ വെള്ളപ്പൊക്കം , റെയിൽവേ പ്ലാറ്റഫോമിൽ ഉറങ്ങിക്കിടന്ന നൂറോളം ആൾക്കാർ ഒലിച്ചുപോയി എന്നായിരുന്നു അത്. Flood in Bombay , hundreds of sleepers washed away in the railway station എന്ന് ഏതോ ഇൻഗ്ലീഷ് പത്രത്തിൽ വന്ന വാർത്ത കന്നഡത്തിലേക്കു പരിഭാഷ ചെയ്തതാണ് സംഭവം. sleepers എന്നാൽ ഉറങ്ങിക്കിടക്കുന്ന ആൾക്കാർ !
ഇനിയുമുണ്ട് ഇതുപോലെ.പിന്നീടാകാം.
Comments
Post a Comment