ഭീകരനിമിഷങ്ങൾ
ഭീകരനിമിഷങ്ങൾ
ശനിയാഴ്ച
ആയിരുന്നത് കൊണ്ട് കാഷ്യർ ജാനകിയെക്കൊണ്ട്
ക്യാഷ് വേഗം തന്നെ ക്ലോസ് ചെയ്യിപ്പിച്ചു.
സൂപ്പർവൈസർ തിരുമേനിയെ കൂട്ടി ക്യാഷ്
സേഫിൽ വെച്ച് പൂട്ടി, രാവിലെ
വരുമ്പോൾത്തന്നെ റൂമിൽ നിന്ന് കൊണ്ട്
വന്നിരുന്ന ബാഗ് എടുത്തു തോളിൽ
തൂക്കി ബ്രാഞ്ച് വിട്ടു പുറത്തു
കടന്നു.
പട്ടാമ്പിക്കു
പോകുന്ന പാറമേൽ ബസ് വരുന്നുണ്ടായിരുന്നു.
കൈ കാട്ടിയപ്പോൾ നിറുത്തി.
ബസ് നീങ്ങുമ്പോൾ ക്ളർക്
രാമചന്ദ്രനും ഓടി വന്നു
കയറി. ബാക്ക് സീറ്റിലെ ഒഴിവിൽ
ഞാനും രാമചന്ദ്രനും ഇരുന്നു. ടിക്കറ്റ് എടുത്ത
ശേഷം പിന്നിലെ കമ്പിയിൽ
കൈ മടക്കിപ്പിടിച്ചു ഞാൻ
ഇരിപ്പു സുരക്ഷിതമാക്കി.
ബസ്
തിരുവാഴിയോട് കഴിഞ്ഞപ്പോഴാണ്
ഞാൻ ശ്രദ്ധിച്ചത്,
ഒരു തോണ്ടൽ. വലത്തു
രാമചന്ദ്രന്റെയും അപ്പുറത്തിരിക്കുന്ന ഒരു ചെറുപ്പക്കാരൻ.
രാമചന്ദ്രന്റെ മുൻവശത്തുകൂടി കയ്യിട്ട് ബുദ്ധിമുട്ടി എന്റെ
തോളിൽ പിടിച്ചു ശ്രദ്ധ തിരിപ്പിക്കുകയാണ്.
സ്നേഹം വഴിഞ്ഞൊഴുകുന്ന ഒരു വിളിയും.
സാർ സുഖമല്ലേ. ആളെ
മനസ്സിലാകാത്തതുകൊണ്ടു ഞാൻ രാമചന്ദ്രനെ
നോക്കി. ഒരു രക്ഷയുമില്ല.
അയാൾ കഴിയുന്നേടത്തോളം പിന്നോട്ട്
വലിഞ്ഞിരുന്ന് ഈ
കാര്യത്തിൽ "ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിൽ ഇരിക്കുകയാണ്.
ആരായിരിക്കാം?
ബ്രാഞ്ചിൽ നിന്ന് ലോൺ വാങ്ങിയ
ആരെങ്കിലും ആയിരിക്കും. കൂടുതൽ സാധ്യത ലോൺ
ചോദിച്ചിട്ടു കിട്ടാത്ത ആരെങ്കിലും ആയിരിക്കാനാണ്.
ഞാൻ
ഒന്നും പറയാതെ ഇരുന്നു. കുറച്ചു
കഴിഞ്ഞു വീണ്ടും ആ കൈ
വന്നു, വിളിയും. ഒരല്പം സ്പെല്ലിങ്
മിസ്റ്റേക്ക് ഉള്ള കക്ഷിയാണെന്നു ആ
മുഖവും ചിരിയും ഇടക്കിടെയുള്ള ഉമിനീർ
ഇറക്കലും വിളിച്ചു പറയുന്നുണ്ട്. കഞ്ചാവായിരിക്കാം.
തീണ്ടലും
മാന്തലും തുടർന്നപ്പോൾ, ഉള്ളിലെ ക്ഷോഭം പുറത്തു
കാണിക്കാതെ ഞാൻ ചോദിച്ചു
: എന്ത് വേണം? അപ്പോഴേക്കും ബസ്സിലെ
കൂടുതൽ യാത്രക്കാർ ഞങ്ങളെ ശ്രദ്ധിക്കാൻ
തുടങ്ങിയിരുന്നു.
രാമചന്ദ്രൻ
മെല്ലെ എണീറ്റ് മുന്നോട്ടു നീങ്ങി,
ബസ്സിൽ നിന്നുകൊണ്ട് യാത്ര
ചെയ്യുന്നവരുടെ കൂടെ കൂടി. ചെറുപ്പക്കാരന്
അത് സൗകര്യമായി. ഇവൻ
എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു പറഞ്ഞു:
ഒന്നും വേണ്ട, സ്നേഹം കൊണ്ട്
സുഖവിവരം ചോദിച്ചതാണ്.
ഞാൻ
മെല്ലെ എണീക്കാൻ ശ്രമിച്ചപ്പോൾ അവൻ
എന്നെ പിടിച്ചു ഇരുത്തി. ഇരിക്കൂ സാറേ
, ഞാൻ തിന്നുമോ?
പിന്നെയും
അവൻ തോണ്ടി. എന്നിട്ടു
പറഞ്ഞു: അതേ , ഞാൻ പരിചയം
പുതുക്കിയതാണ്.
ഞാൻ
പറഞ്ഞു : പറഞ്ഞാൽ മതി, തൊടലും
പിടിക്കലും വേണ്ട.
ദ്വേഷ്യപ്പെടാൻ
അവനു ഒരു അവസരം
കിട്ടിയത് പോലെയായി. പിന്നെയുള്ള ഡയലോഗ്
അവന്റെ മാത്രമായിരുന്നു. അതെന്താ സാർ പെൺകുട്ടിയോ
മറ്റോ ആണോ ? പബ്ലിക് ബസ്
ആണ് . അങ്ങനെയാവുമ്പോൾ ചില്ലറ തട്ടലും മുട്ടലുമൊക്കെ
ഉണ്ടാകും.
തോരാത്ത
മഴ പോലെ അവൻ
തുടർന്നു. ബസ്സിൽ എന്നെ അറിയുന്നവരും
അറിയാത്തവരും എല്ലാം ഈ കലാപരിപാടി
ആസ്വദിച്ചു. ഞാൻ അവിടെ
ഇരുന്നു ചീഞ്ഞു അളിഞ്ഞു ഒരു
വകക്ക് പറ്റാതെ ആയി.
തട്ടലും
മുട്ടലും ഒക്കെ ഇല്ലാതെ പോകണമെങ്കിൽ
സ്വന്തമായി ടാക്സി വിളിച്ചിട്ടു പോണം.
ബസ്സിന്
തീരെ വേഗതയുണ്ടായിരുന്നില്ല. ഒരു
യുഗം കഴിഞ്ഞാണ് അത്
ചെർപ്പുളശ്ശേരി എത്തിയത്. ഞാൻ വേഗം
ഇറങ്ങി. അപ്പോഴേക്കും ഭാഷ
കൂടുതൽ കടുപ്പമായി. തെറി കലരാൻ തുടങ്ങി, ഭീഷണിയും.
കയ്യിൽ
കിട്ടട്ടെ , ഞാൻ അവനെ
വെച്ചേക്കില്ല. കൊല്ലും ഞാൻ.
പട്ടാമ്പി,
പട്ടാമ്പി എന്ന്
വിളിച്ചു പറയുന്നതിനിടക്ക് "കൊല്ലൽ പുറത്തു വെച്ച്
മതി" എന്ന് പറഞ്ഞു ക്ളീനർ
അയാളെ ഇറക്കി.
എന്തായാലും
രംഗത്ത് നിന്ന് രക്ഷപെടാൻ ഞാൻ
ഒരു ചായക്കടയിലേക്ക് കയറി,
ഏറ്റവും പിന്നിലുള്ള ഒരു കസേരയിൽ
കടയുടെ മുൻഭാഗത്തേക്ക് നോക്കി ഇരുന്നു.
തീരെ
ധൃതി കാട്ടാതെ ഞാൻ
ഒരു ചായയും പലഹാരവും
വാങ്ങി കഴിച്ചു പുറത്തേക്കിറങ്ങി. കക്ഷിയെ
ഞാൻ അവിടെയെങ്ങും കണ്ടില്ല
, പോയിക്കാണമോ? .
എന്നാലും
മനസ്സിൽ നിന്ന് ഭീതി വിട്ടു
പോകുന്നില്ല. തിങ്കളാഴ്ച വീണ്ടും ശ്രീകൃഷ്ണപുരത്തു
ഡ്യൂട്ടിക്ക് വരേണ്ടതല്ലേ. അയാൾ എന്നെ കൊല്ലാൻ വേണ്ടി
അവിടെ എവിടെയോ ചുറ്റിത്തിരിയുക ആയിരിക്കുമോ
?
കോഴിക്കോട്ടേക്കുള്ള
ബസ്സിന് ഞാൻ കത്ത്
നിന്നില്ല. ഒരു പെരിന്തൽമണ്ണ
ബസ് വന്നപ്പോൾ അതിൽ
കയറി. കഴിയുന്നതും വേഗം കഴിയുന്ന ദൂരത്ത്
എത്തട്ടെ.
എന്നെ
തോൽപിക്കാൻ നിശ്ചയിച്ച പോലെ ഞാൻ
കയറിയ ഉടനെ ഡ്രൈവർ വണ്ടി
ഓഫ് ആക്കി ഇറങ്ങി
പോയി. ഞാൻ അവിടെ
ഇരുന്നു കൊണ്ട് ബസ് സ്റ്റാൻഡ്
മുഴുവൻ ഒന്ന് കണ്ണോടിച്ചു. ഇല്ല
കക്ഷി അവിടെയെങ്ങും ഇല്ല.
ബാഗിൽ
നിന്ന് ഇർവിങ്
വാലസിന്റെ "ദി മാൻ"
എടുത്ത് വായിച്ച അടയാളം നിവർത്തി
വായിക്കാൻ തുടങ്ങി. നീഗ്രോ സെനറ്റർ
ദിൽമാൻ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ
ചെയ്യുന്ന രസകരമായ ഭാഗമാണ്. എന്നിട്ടും
എനിക്കതിൽ മുഴുകാൻ കഴിഞ്ഞില്ല. ഇടക്ക്
ഞാൻ ബസ്സിന് പുറത്തക്കു
നോക്കിക്കൊണ്ടിരുന്നു. ഡ്രൈവർ വരുന്നത് കാണാൻ.
നമ്മുടെ കക്ഷിയെ കാണാതിരിക്കാൻ.
ബസ്സിന്റെ
ഡോറിനടുത്ത് ഒരു ബഹളം.
ക്ളീനർ ഒരാളെ തടയുന്നു. അയാളെ
തട്ടി മാറ്റിക്കൊണ്ട് ഒരാൾ അകത്തു കയറുന്നു.എവിടേക്കാണെന്നു ക്ളീനർ. എവിടെക്കുമില്ല, ഒരാളെ
തിരയുകയാണെന്നു കയറിയവൻ.
ആളെ കണ്ടപ്പോൾ
ഞാൻ തളർന്നു. നമ്മുടെ
കക്ഷി. എനിക്കൊരുത്തനെ കാണാനുണ്ട്.
അവനെ ഞാൻ കൊല്ലും.
പിന്നിലെ
ഡോറിൽക്കൂടി പെട്ടെന്ന് ഇറങ്ങി തടി
രക്ഷപ്പെടുത്തിയാലോ എന്നാലോചിച്ചു. കയ്യും കാലും അ നക്കാനായിട്ടു
വേണ്ടേ?
ഞാൻ
അങ്ങിനെ തന്നെ ഇരുന്നു. മുൻവരിയിൽ
നിന്ന് തുടങ്ങി ഓരോ ആളെ
നോക്കി നോക്കി അവൻ എന്റെ
സീറ്റിനു മുന്നിൽ എത്തി. എന്റെ
ഇടതു ഭാഗത്തിരുന്ന ആളെ
നോക്കി. പിന്നെ എന്നെ നോക്കി.
ഞാനും നോക്കി.
എന്റെ
നോട്ടത്തിൽ സ്ഫുരിച്ചത് , എന്ത് വന്നാലും നേരിടാം
എന്ന ഒരു ധൈര്യം
ആണ് എന്ന് തോന്നുമായിരുന്നെങ്കിലും,
സത്യത്തിൽ ഒന്നും ചെയ്യാനാവാത്ത ഒരു
തളർച്ച ആയിരുന്നു. ഞാൻ അങ്ങിനെ
ഫ്രീസ് ആയിപ്പോയി.
കുറച്ചു
നോക്കിയ ശേഷം അവൻ കണ്ണ്
തിരിച്ചു വലതു ഭാഗത്തെ സീറ്റിലേക്ക്
നോക്കി. അങ്ങിനെ മറ്റു സീറ്റുകളെല്ലാം
പരതിയ ശേഷം അവൻ തിരിച്ചു
വീണ്ടും ബസ്സിന്റെ മുന്നിൽ വന്നു.
ഒരിക്കൽ കൂടി നോക്കിയ ശേഷം
അവൻ ഇറങ്ങി.
നിങ്ങളുടെ
ആളെ കണ്ടോ ? ക്ളീനർ
ചോദിച്ചു.
ഇല്ല,
തിരയട്ടെ, ഞാൻ കാണും.
അവനെ ഞാൻ കൊല്ലും.
എന്നിട്ടവൻ വേറെ ബസ്സ് നോക്കി പോയി.
മെല്ലെ
മെല്ലെ എന്റെ ശരീരത്തിൽ രക്തം
ഓടാൻ തുടങ്ങി.
Comments
Post a Comment