മാ ബൻസാ ജമാലക്

 

 

2006 ലെ ഒരു ബഹ്റൈൻ യാത്ര.

 

എയർപോർട്ട് എത്താറായപ്പോൾ ഞാൻ ഭാര്യയോടും മകനോടും പറഞ്ഞു : ഞാൻ വണ്ടിയിൽ നിന്ന് ലുഗ്ഗജ് ഇറക്കിയ ഉടനെ നിങ്ങൾ മടങ്ങിക്കൊള്ളൂ. മെല്ലെ പോയാൽ മതി. രാത്രിയാണ്.

 

പപ്പയുടെ ചെക്ക് ഇൻ കഴിഞ്ഞിട്ട് പോയാൽ പോരെ. എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ . ഓകെ ടു ബോർഡ് ഇല്ലല്ലോ. മകൻ ചോദിച്ചു.

 

അത് വേണമെന്ന് പറഞ്ഞിട്ടില്ല. വിസയുടെ കോപ്പി എന്റെ കയ്യിലുണ്ട്. ഒറിജിനൽ അവിടെ കമ്പനിയിൽ നിന്ന് ആരെങ്കിലും വന്നു ഡെപോസിറ്റ് ചെയ്യും. തന്നെയുമല്ല ഇവിടെ കൂടെ വരുന്നവർക്ക് ചെക്ക് ഇൻ  കൗണ്ടറിനു അടുത്ത് വരൻ പറ്റില്ല.

 

റിയാദിൽ നിന്ന് ഞങ്ങൾ മടങ്ങുമ്പോൾ ബോര്ഡിങ് പാസ് വാങ്ങി കഴിഞ്ഞ ശേഷമല്ലേ പപ്പ മടങ്ങിയത് .

 

റിയാദിൽ മാത്രമല്ല ദുബായിലും ബഹ്റൈനിലുമെല്ലാം അങ്ങനെയാണ്. നമ്മുടെ എയർപോർട്ടുകളിൽ കുറച്ചു സ്ട്രിക്ട് ആണ് സാധാരണ യാത്രക്കാർക്ക്. കൂടുതൽ കാശു കൊടുത്താൽ ചില സൗകര്യങ്ങളെല്ലാം കിട്ടിയെന്നു വരും.

 

ലുഗ്ഗജ് എടുത്തു ട്രോളിയിൽ വെച്ച്, പാസ്സ്പോര്ട്ടും വിസയുടെ  കോപ്പിയും റിട്ടേൺ ടിക്കറ്റും കയ്യിൽ ഉണ്ടെന്നുറപ്പാക്കി ഞാൻ അവരെ പറഞ്ഞയച്ചു.

 

ചെക്ക് ഇൻ കഴിഞ്ഞ്  എമിഗ്രേഷനിൽ ക്യു നിന്നുഎന്റെ പാസ്പോര്ട്ട് തുറന്ന് പരിശോധിക്കുമ്പോൾ ഓഫീസർ തല ഉയർത്തി എന്നെ നോക്കി. ഒരു പാട് യാത്ര ചെയ്തിട്ടുണ്ടല്ലോ , എന്താണ്  നിങ്ങളുടെ ജോലി?

 

സോഫ്റ്റ്വെയർ - ആണ് സർ.

 

ഓരോ പേജ് മറിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു : സുഡാൻ , യമൻ , കെനിയ , നൈജീരിയ. ആഫ്രിക്കയിൽ പോകുമ്പോൾ യെല്ലോ ഫീവർ ഇൻജെക്ഷൻ എടുത്തിട്ടുണ്ടായിരുന്നോ. ഉണ്ട് സർ പാസ്പോര്ട്ട്- തന്നെയുണ്ട് .

കാണിക്കാൻ ഞാൻ കൈ നീട്ടുമ്പോഴേക്കും അദ്ദേഹം തന്നെ അത് കണ്ടുപിടിച്ചു .

 

ഒരിക്കൽ കൂടി എന്റെ മുഖത്ത് നോക്കി അദ്ദേഹം പാസ്സ്പോർട്ടിൽ സീൽ അടിച്ചു തന്നു. ഞാൻ മുന്നോട്ടു നീങ്ങി.

 

സംഭവരഹിതമായ സെക്യൂരിറ്റി ചെക്ക്. ലാപ്ടോപ്പ് ബാഗിൽ നിന്നെടുത്തു പ്രത്യകം സ്കാൻ ചെയ്തു. തിരിച്ചെടുക്കുമ്പോൾ ലാപ്ടോപിന്റെ കൂടെയുള്ള ഡിസ്ക്ക്കളും ചാര്ജറുകളും എല്ലാം കണ്ടു അവിടത്തെ ഓഫീസർക്ക്  സംശയ ദൃഷ്ടി. അത് എന്തൊക്കെയാണെന്ന് ഞാൻ വിശദീകരിച്ചു കൊടുത്ത ശേഷം അദ്ദേഹം അത് തിരിച്ചു തന്നു.

 

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു ഞാൻ കുട്ടനെ വിളിച്ചു. അവർ അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടെങ്കിൽ പൊയ്ക്കൊള്ളാൻ പറയാനായിരുന്നു. അവർ വീടെത്താറായി എന്ന് മറുപടി കിട്ടി.

 

ഒരു കാപ്പി കുടിക്കാം എന്ന് കരുതി പണ്ടുണ്ടായിരുന്ന ക്യോസ്ക് നോക്കി. അതവിടെ ഇല്ല. വിദേശയാത്രക്കാരൊന്നും അങ്ങനെ 5 രൂപയുടെ കാപ്പി കുടിച്ചു സുഖിക്കണ്ട എന്നാരെങ്കിലും  തീരുമാനിച്ചിരിക്കും. പകരം വിസ്താരമേറിയ കഫെ തുറന്നിരിക്കുന്നു. കാപ്പിക്ക് 60 രൂപ മാത്രം.

 

എയർ ഇന്ത്യ എക്സ്പ്രസ്സ് നിശ്ചിത സമയത്ത് എടുക്കുകയും മനാമയിൽ ഇറക്കുകയും ചെയ്തു. ഞാൻ ബാഗേജ്  ശേഖരിച്ച് എമിഗ്രേഷൻ കൗണ്ടറിൽ ചെന്ന് ഊഴം വന്നപ്പോൾ പാസ്പോര്ട്ടും വിസ കോപ്പിയും ഓഫീസറുടെ മുന്നിൽ വെച്ചു. അദ്ദേഹം പാസ്പോര്ട്ട് പരിശോധിച്ചു. വിസ കോപ്പി നോക്കി. എന്നിട്ട് അദ്ദേഹത്തിന്റെ കയ്യിലുള്ള ഒരട്ടി കടലാസുകളിൽ എന്തോ തിരഞ്ഞു. ഞാൻ കൊടുത്തതെല്ലാം  തിരിച്ചു തന്നിട്ട് പറഞ്ഞു. മാഫി ഒറിജിനൽ. ആസ്ക് യുവർ സ്പോൺസർ ടു  ബ്രിങ് ദി ഒറിജിനൽ വിസ.

 

ഒറിജിനൽ വിസ കാലെ കൂട്ടി തന്നെ വിസ സെർവിസ്സ് കൈകാര്യം ചെയ്യുന്ന DNATA യുടെ കൌണ്ടർ- നിക്ഷേപിക്കേണ്ടതാണ്. അങ്ങനെ നടന്നിട്ടില്ല എന്നാണ് എമിഗ്രേഷൻ പറയുന്നത്. ഞാൻ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങി. മുരുകൻ എന്ന ഒരു ഡ്രൈവ്ർ ആണ് അത് ചെയ്യണ്ടത്. അവന്റെ നമ്പർ എന്റെ കയ്യിൽ ഇല്ല. എന്ത് ചെയ്യും? ദിവസം പിറ്റേന്നായിരിക്കുന്നു.

 

നോക്കട്ടെ അവൻ വിളിക്കുമായിരിക്കാം.

 

ഞാൻ ഓഫീസർസ് ക്യൂബിക്കിളിനടുത്ത്  ഒരു കസേരയിൽ ഇരുന്നു. രാവിലെ വരെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ. പിറ്റേ ദിവസം ഒരു പ്രസന്റേഷൻ ഉണ്ട്, അതിനു കുറച്ചു തയ്യാർ എടുക്കാനുമുണ്ട്.

 

ഞാൻ അങ്ങനെ ഇരുന്നു. 10 മിനിറ്റായി. അത് പിന്നെ അരമണിക്കൂറായി. ആരും വിളിച്ചില്ല.

 

ഓഫീസർസ് കുബിക്കിളിൽ നിന്ന് ഒരു ഓഫീസർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എണീറ്റ്റ്പുറത്തു പോകാൻ പറയുമോ? ഇവിടെയും നമ്മുടെ നാട്ടിലെ പോലെ സ്ട്രിക്ട് ആയിരിക്കുമോ?

 

അയാൾ അടുത്ത് വന്നു. അയാളുടെ മുഖത്ത് സംശയദൃഷ്ടി ഒന്നും കണ്ടില്ല. അതാശ്വാസം.

 

വാട്ട് ഹാപ്പെൻഡ്? എനി പ്രോബ്ലം?

 

 ഞാൻ എന്റെ ദുരവസ്ഥ വിവരിച്ചു.

 

where do you want to go?

 

ഹാവ് ബുക്കിംഗ് ഫോർ ഹോട്ടൽ ഇൻ ഹൂര നിയർ ദി പോലീസ് സ്റ്റേഷൻ.

 

നോ, വേർ ഡു യു വർക്? ഹു ഈസ് ദി സ്പോൺസർ?

 

സുപ്രീം കൗൺസിൽ ഫോർ വിമൻ. ഞാൻ എന്റെ ക്ലയന്റിന്റെ പേര് പറഞ്ഞു.

 

അയാൾ വൺ സെക്കന്റ് എന്ന് പറഞ്അകത്തേക്ക് പോയി. മറ്റുള്ള ഓഫിസർസുമായി സംസാരിച്ചു തിരിച്ചു വന്നു.

 

ഡു വൺ തിങ്. യു ഗോ നൗ. മേയ്ക് ഷുവർ ദാറ്റ് ദി ഒറിജിനൽ ഈസ് ഡെപ്പോസിറ്റഡ് പോസിറ്റീവ്ലി ബിഫോർ ടുമോറോ നൂൺ.

 

ഞാൻ അതിശയിച്ചു പോയി. ഇങ്ങനെയും എമിഗ്രേഷൻ ഓഫീസറോ!

 

എന്റെ തുളുമ്പിയ നന്ദി ഞാൻ അയാളുടെ ഭാഷയിൽ തന്നെ അറിയിച്ചു.

 

മാ ബൻസാ ജമാലക് , (മറക്കില്ല കാരുണ്യം).

 

അദ്ദേഹത്തിന് അതിഷ്ടമായി.

ഞാൻ കൂട്ടിച്ചേർത്തു : അൽ ഉംറി. (ഉയിരുള്ളോളം).

 

അദ്ദേഹം ചിരിച്ചു. അയ്വാ ! ക്വയ്സ് .

 

30  ദിവസത്തിനുള്ളിൽ അറബിക് എന്ന പുസ്തകത്തെ നമിച്ചുകൊണ്ടു ഞാൻ പുറത്തു കടന്നു.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ