ഒരു പുഴുവിന്റെ പാത.
ഞനും മനോഹരനും
പുസ്തകം മാറ്റി എടുക്കാൻ സെൻട്രൽ ലൈബ്രറിയിൽ പോയതായിരുന്നു. ഓരോ പുസ്തകം എടുത്തു
കയ്യിൽ പിടിച്ചിട്ടും ഞങ്ങൾ ഷെൽഫിലെല്ലാം ഒന്ന് കണ്ണോടിച്ചു. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ 2 വാല്യം ഒരു തട്ടിൽ ഒരരുകിൽ
അടുത്തടുത്തു വെച്ചത് അവൻ ചൂണ്ടിക്കാണിച്ചു.
പാവങ്ങൾ
വായിച്ചിട്ടുണ്ടോ? അവൻ.
ഒരു
ഭാഗം. ഞാൻ.
എത്ര
വലിയ ബുക്ക് അല്ലെ? ഓരോന്നും 800 പേജ് ഉണ്ട്. പഴയ
പ്രിന്റ് ആണ്. കട്ടിയുള്ള ചട്ട.
ഇന്നാണെങ്കിൽ ഇത്രയൊന്നും ഉണ്ടാവില്ല. ഷീറ്റുകളുടെ കനം കുറഞ്ഞു,
പേപ്പർബേക്ക് ആയി. അക്ഷരരൂപത്തിൽ (ഫോണ്ട്)
വൈവിധ്യം വന്നു. അവൻ പറഞ്ഞു.
ഞാൻ
എല്ലാം ശരി വെച്ചു.
എന്തിനാണ്
അതൊക്കെ പറഞ്ഞത് എന്ന് എനിക്ക് പിടി കിട്ടിയത് ഞങ്ങൾ
പുറത്തു കടന്നു നെഹ്റു പാർക്കിൽ
ചെന്ന് ഒഴിഞ്ഞ കസേര കണ്ട് അതിലിരുന്ന ശേഷമാണ്.
ബാബു
, ആ വാള്യങ്ങൾ കണ്ടില്ലേ ? ചട്ടക്ക് കാൽ ഇഞ്ചും
പേജുകൾക്കു 2 ഇഞ്ചും
കനം ഉണ്ട്. ഒരു പുഴുവിന് ഒന്നാം
വാല്യത്തിന്റെ ഒന്നാം പേജിൽ നിന്ന് രണ്ടാം വാല്യത്തിന്റെ അവസാന പേജിലെത്താൻ എത്ര ദൂരം നീങ്ങേണ്ടി
വരും ?
അപ്പോൾ
അതാണ് കാര്യം. അതിലെന്താണ് ബുദ്ധിമുട്ട് ? 4 ഇഞ്ചു
പേജും അര ഇഞ്ച് ചട്ടയും
(രണ്ടു ചട്ടകൾ കൂട്ടിയാൽ
മതിയല്ലോ), ആകെ നാലര ഇഞ്ച്.
അവൻ
ചിരിച്ചു കളഞ്ഞു. ഒന്ന് കൂടി നല്ലോണം ആലോചിച്ചു
നോക്കു. വേണമെങ്കിൽ ആ ബുക്കുകൾ ഒരു
നോട്ടം കൂടി നോക്കിക്കൊള്ളൂ.
വേറെ
ഉത്തരം തോന്നുന്ന ആരെങ്കിലും ഒന്ന് സഹായിക്കുമോ?
Comments
Post a Comment