(ശരാ)ശരിയുടെ തെറ്റ്.

 രാമനും സോമനും നാരങ്ങാ കച്ചവടക്കാർ. അവർ അങ്ങാടിയിൽ നിന്ന് നാരങ്ങ വാങ്ങി നാട്ടിൽ ബസ് സ്റ്റോപ്പിനടുത് രണ്ടു കുട്ടയിൽ വെച്ച് വിൽക്കും. ആത്മാർത്ഥ സുഹൃത്തുക്കൾ ; തമ്മിൽ മത്സരം ഒന്നുമില്ല. ഒരു ദിവസം കുട്ടയിൽ നാരങ്ങ തയ്യാറാക്കി വെച്ച്  വിൽക്കാൻ തുടങ്ങുമ്പോൾ രാമന് പെട്ടെന്നൊരു വിളി . അയാൾ സോമന്റെ സഹായം തേടി.

നീ എന്ത് വിലക്കാണ് വിൽക്കുന്നത്?

രൂപയ്ക്കു മൂന്നാണെന്നു സോമൻ.

രാമൻ: എന്റേത് വലുതാണ് രൂപയ്ക്കു രണ്ടു വെച്ച് വിൽക്കണം.

അയാൾ പോയി.

തന്റെ കുട്ടയിലെ നാരങ്ങ കാണിച്ചു രൂപയ്ക്കു മൂന്നു എന്നും രാമന്റെ കുട്ട കാണിച്ചു രൂപയ്ക്കു രണ്ടു എന്നും സോമൻ വിളിച്ചു പറയാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ സോമന് ഒരു ആശയം ഉദിച്ചു. അയാൾ തന്റെ നാരങ്ങാ  സോമന്റെ കുട്ടയിൽ ചൊരി ഞ് രണ്ടു രൂപയ്ക്കു അഞ്ച് എന്ന് വിളിച്ചു പറയാൻ തുടങ്ങി. അതിൽ തെറ്റ് തോന്നിയില്ല. അങ്ങനെ വില്പനയും നടന്നു.

രാമൻ തിരിച്ചു വന്നു. കുട്ട കാലിയായത് കണ്ടു സന്തോഷിച്ചു.


ഇനിയാണ് നിങ്ങളുടെ സഹായം വേണ്ടത്.

കണക്കു സെറ്റിൽ ചെയ്യാൻ നോക്കിയപ്പോൾ എന്തോ കുഴപ്പം. 

സോമന്റെ കുട്ടയിൽ 60 നാരങ്ങാ ഉണ്ടായിരുന്നു. രൂപയ്ക്കു മൂന്നു എന്ന അയാളുടെ വില പ്രകാരം അയാൾക്ക്‌ 20 രൂപ വേണം.

രാമന്റെ കുട്ടയിലും 60 നാരങ്ങാ ഉണ്ടായിരുന്നു. രൂപയ്ക്കു രണ്ടു  എന്ന അയാളുടെ വില പ്രകാരം അയാൾക്ക്‌ 30 രൂപ വേണം.

പാവം സോമന്റെ കയ്യിൽ 48 രൂപയെ ഉള്ളു. 120 നാരങ്ങക്ക് രണ്ടു രൂപയ്ക്കു അഞ്ച് എന്ന തോതിൽ 48 രൂപയാണ് . 

രണ്ടു രൂപ എവിടെ? ആര് സഹിക്കും? എവിടെയാണ് തെറ്റിയത്?


Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ