ലേലം
കണ്ടക്ടർ
അടുത്ത് വരുന്നത് കണ്ടപ്പോഴാണ് ശിവരാമൻ പോക്കറ്റ് തപ്പിയതും പേഴ്സ് അതിലില്ല എന്ന് മനസ്സിലാക്കിയതും. ഒരു നിമിഷം അവൻ
സ്തബ്ധനായി. പൊതുവെ കാലി ആയിട്ട് കൊണ്ട് നടന്നിരുന്ന പഴ്സിൽ കുറച്ചധികം പണം വെക്കേണ്ടി വന്ന
അന്ന് തന്നെ...
കുറച്ചു
ധൈര്യം സംഭരിച്ച് അവൻ എണീറ്റ് നിന്ന്
പിന്നിലേക്ക് തിരിഞ് വിളിച്ചു പറഞ്ഞു:
എല്ലാരും ഒന്ന് ശ്രദ്ധിക്കണേ, എന്റെ പേഴ്സ് നഷ്ടപ്പെട്ടു. ബസ്സിൽ കയറുമ്പോൾ ഉണ്ടായിരുന്നു എന്നാണ് ഓര്മ. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചു തന്നാൽ വലിയ ഉപകാരം.
എന്തെങ്കിലും
പ്രതികരണത്തിന് വേണ്ടി അവൻ കുറച്ചു കാത്തു
നിന്നു. ആളുകൾ കുനിഞ് അവരുടെ
കാലിന്നിടയിലെല്ലാം നോക്കുന്നത് കാണാമായിരുന്നു.
ഒരു
കാര്യവും ഉണ്ടായില്ലെന്ന് കണ്ട് അവൻ
ഭവ്യതയോടെ ഒരിക്കൽ കൂടി
വിളിച്ചു പറഞ്ഞു. ചേട്ടന്മാരെ അതിൽ കുറച്ചധികം പൈസ
ഉണ്ടായിരുന്നു. കിട്ടിയവർ ദയവായി തിരിച്ചു തരണം. തരുന്നയാൾക്കു ഞാൻ 500 രൂപ സമ്മാനം തരും.
ഇത്
കേട്ട ഉടനെ പിന്നിൽ നിന്നൊരു
ശബ്ദം: 1000 രൂപ!
ആർക്കോ
കിട്ടിയിട്ടുണ്ടെന്നും സമ്മാനത്തുക
അധികം ചോദിക്കുകയാണെന്നും അവൻ മനസ്സിലാക്കി.
ആവട്ടെ,
ആയിരമെങ്കിൽ ആയിരം. ചേട്ടന് കിട്ടിയെങ്കിൽ തരൂ.
പിന്നിൽ
നിന്നുള്ള ശബ്ദം : അങ്ങനെയല്ല. പേഴ്സ് കിട്ടിയവൻ എന്നെ
ഏൽപ്പിച്ചാൽ ഞാൻ ആയിരം കൊടുക്കാം.
കടപ്പാട്:
ഇതെന്നോട് പറഞ്ഞ കണ്ടക്ടർ
Comments
Post a Comment