പോപ്പുവിന്റെ ന്യായങ്ങൾ
പോപ്പുവിന്റെ
ന്യായങ്ങൾ
എഴുപത്തിഒൻപതു
ഫെബ്രുവരി-മാർച്ച്, ജൂൺ-സെപ്റ്റംബർ
, ആറു മാസക്കാലം
തലശ്ശേരിയിൽ ജോലി ചെയ്യുമ്പോൾ ചിറക്കരയിൽ
വാടകക്ക് താമസിക്കുന്ന കാലത്താണ് പോപ്പുവുമായി ഇട
പഴകിയത്. വാടകവീട്ടിന്റെ ഉടമസ്ഥന്റെ
.ബന്ധുവും അവിടത്തെ ഒരു ആശ്രിതനുമായിരുന്നു
പോപ്പു. ഒരു അവിവാഹിതനായ
മധ്യവയസ്കൻ.
മുന്നിലെ
വരിയിൽ ചക്കക്കുരു പോലെ ഉന്തി
നിൽക്കുന്ന രണ്ടു മുന്ന് പല്ലുകൾ
അടച്ചു പിടിക്കാൻ പോന്ന മേൽചുണ്ട്
ഇല്ലായിരുന്നതിനാൽ എപ്പോൾ കണ്ടാലും പോപ്പ്
ചിരിക്കുന്നത് പോലെയാണ് തോന്നുക. കണങ്കാൽ
വരെ എത്താത്ത ഒരു
ഒറ്റമുണ്ട് , ഒരു ബനിയൻ.
അതാണ് വേഷം.
തലശ്ശേരിയിൽ
നിന്ന് പോന്ന ശേഷം പോപ്പുവിനെ
കാണാനോ വിവരം
അറിയാനോ എനിക്കിട
വന്നില്ല. എന്നാലും അദ്ദേഹത്തെ മറക്കാൻ
കഴിയില്ല. ഞാൻ പിന്നീട്
കണ്ടുമുട്ടിയിട്ടുള്ള പല വ്യക്തികളുടെയും,
സംഭാഷണങ്ങളിലുടെയും, ഭാവത്തിലൂടെയും, പ്രവൃത്തികളിലൂടെയും പോപ്പു എന്നെ ഒളിഞ്ഞു
നോക്കാറുണ്ട്.
ജോലി
കഴിഞ്ഞു ഞങ്ങൾ വീട്ടിൽ കയറുമ്പോൾ
ഏതെങ്കിലും ഒരരികിൽ കുറ്റി നാട്ടിയ പോലെ പോപ്പ്
നില്കുന്നത് കാണാം. അതല്ലെങ്കിൽ ഞങ്ങൾ
വസ്ത്രമെല്ലാം മാറ്റി വരാന്തയിലിറങ്ങുമ്പോൾ. മിക്കപ്പോഴും കയ്യുകൾ
രണ്ടും തോളിലായിരിക്കും, തണുപ്പുകാലത്തെ പോലെ , സ്വസ്തികബന്ധത്തിൽ.
പോപ്പുവിന്
സ്വാന്തമായ ന്യായങ്ങളുണ്ട്. എല്ലാ ദിവസവും രാവിലെ
ഞങ്ങൾ ബാങ്കിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അവസാനനിമിഷത്തിലെങ്കിലും പോപ്പ് എത്തും.
വൈകിയാണെത്തിയതെങ്കിൽ കേൾക്കാം : "ഊയിന്റമ്മേ കയിച്ചിലായി".
പാലക്കാടൻ
ഗോപിക്ക് അത് മനസ്സിലാവില്ല.
"എന്താ അത്?"
"രക്ഷപ്പെട്ടിരിക്കണൂന്നാ" ഞാൻ വിശദീകരിച്ചു.
"ഉടമസ്ഥന്റെ ശുണ്ഠി യിൽ നിന്നായിരിക്കും".
ഗോപിക്ക്
അതിന്റെ കാരണം അറിയണം.
എല്ലാ
ദിവസവും രാവിലെയും വൈകിട്ടും ഞങ്ങളെ
ശ്രദ്ധിക്കണമത്രേ.
അതെന്തിനാണ്
പോപ്പു?
എനക്കറിയേല.
എന്നാലേ നിങ്ങൾ വാടക കൃത്യമായി
തരൂന്നാ.
എന്നാരു
പറഞ്ഞു പോപ്പു ?
പോപ്പു
കഴുത്തു വെട്ടിച്ചു കണ്ണ് ചെരിച്ചു
ഉടമസ്ഥന്റെ വീട് നോക്കി.
പോപ്പുവിന്
സ്വന്തമായി തമാശകളൊക്കെയുണ്ട്. കേൾക്കണമെങ്കിൽ നിങ്ങൾക്ക് ക്ഷമയുണ്ടായിരിക്കണം.
തമാശയുടെ രസം മുഴുവൻ
മുൻകൂറായി ചിരിച്ച ശേഷമേ അദ്ദേഹം
തമാശ പുറത്തെടുക്കുകയുള്ളു. അത്
വരെ കത്ത് നിൽക്കാൻ
നേരമില്ലെങ്കിൽ നിങ്ങള്ക്ക് പോകാം, വിരോധമില്ല.
ഒരു
ശനിയാഴ്ച രാവിലെ ഇറങ്ങുമ്പോൾ എന്റെ
തോളിൽ ബാഗ് ഉണ്ട്. വൈകിട്ട്
കോഴിക്കോട് ബസ് പിടിച്ചു
നാട്ടിൽ വന്നു പിന്നെ തിങ്കളാഴ്ചയെ
മടങ്ങുകയുള്ളു. പോപ്പു എന്റെ
മുന്നിൽ വന്നു ഹിഹിഹി എന്ന്
ഒരു പാട് ചിരിച്ചു.
നിവർന്നു നിന്ന് ചിരിച്ചു മതിയാകാതെ
കുനിഞ്ഞും ചിരിച്ചു.
" ആ പോരട്ടേ
" തമാശ തോണ്ടി വലിച്ചു കൊണ്ട്
ഞാൻ പറഞ്ഞു.
തിരിച്ചു
വരുമ്പോ എനക്കെന്താണ് കൊണ്ട് വരുവ?
എന്ത്
വേണം പോപ്പു ? കോഴിക്കോടൻ
ഹൽവ വേണോ ?
ഞമ്മക്കതൊന്നും
വേണ്ടപ്പാ.
പിന്നെ
?
ആടെ
ഒരു കടൽപ്പാലം ഉണ്ടന്ന് കേട്ടിക്കി.
ഉണ്ട്
എന്തേ?
അതൊന്നു
കൊണ്ട് വര്വാ? പിന്നെയും ചിരി,
ഞാൻ മെല്ലെ വഴുതി.
വെള്ളിയാഴ്ചകളിലോ
ഞങ്ങൾ നാട്ടിൽപ്പോകാത്ത ശനിയാഴ്ചകളിയോ പോപ്പുവിനു വലിയ ഉത്സാഹം
ആണ് ഞങ്ങളെ സിനിമക്ക്
പറഞ്ഞയക്കാൻ.
ജയന്റെ
പടം നന്ന് പോലും.
പൊയ്കോളിൻ.
പോപ്പു
വരുന്നോ?
ഞാനില്ലപ്പാ,
എനക്ക് കയ്യേല, വൈരം കൊടുക്കും.
ആര്?
അതിന്റെ
ഉത്തരം ആംഗ്യമാണ്.
എല്ലാ
നല്ല നാളുകളും അവസാനിക്കും
എന്ന് പറഞ്ഞ പോലെ സെപ്റ്റംബർ
ഒടുവിൽ തലശ്ശേരി എന്നെ കയ്യൊഴിഞ്ഞു.
ആ ശനിയാഴ്ച ബാങ്കിൽ
നിന്ന് തിരിച്ചു വന്നു ലഗേജ്
എടുത്ത ശേഷമാണു ഞാൻ വാടക
വീട് വിട്ടത്. എട്ടു
മണിക്കുള്ള ടെറാപ്ലെയ്ൻ-ൽ (സംശയിക്കണ്ട,
ബസ് ആണ്) ആണ്
ടിക്കറ്റ്. പുറപ്പെടുമ്പോൾ ഞാൻ പോപ്പുവിനെ
വിളിപ്പിച്ചു. എന്റെ ഓർമക്കായി ഒരു
പത്തു രൂപ പോപ്പുവിന്
കൊടുക്കാം എന്ന് ഉദ്ദേശിച്ചു.
ഞാൻ
അതിനു തുനിയുന്നതിനു മുൻപേ പോപ്പു അത്
നിരസിച്ചു. ഇപ്പം അത് വേണ്ട.
കിട്ടിയിട്ട് കാര്യമില്ല. എല്ലാം കൂടി ഞാൻ
വയ്യേ വാങ്ങിക്കോളാം.
എല്ലാം
കൂടിയോ ?
അതെ.
വേറെ
എന്താണ് പോപ്പുവിന് താരാണുള്ളത്.
ഞാൻ
നിങ്ങള്ക്ക് ഉണ്ടാക്കിത്തന്ന ലാഭം ഇല്ലേ ?
എനിക്ക്
മനസ്സിലായില്ല. എന്ത് ലാഭം?
പോപ്പു വിശദീകരിച്ചു.
നിങ്ങൾ
എല്ലാ ആഴ്ചയും സിനിമാക്കൊക്കെ പോകുന്നില്ലേ
?
ഉണ്ട്.
എന്നിറ്റ് വരുന്നേരം
ഹോട്ടലിൽ കേറി എമ്പാടും കയിക്കുന്നില്ലേ?
ഉണ്ട്
അപ്പൊ
ഞാൻ കൂടെ വന്നിക്കെങ്കി
എന്റെ പൈസയും നിങ്ങൾ കൊടുക്കണ്ടേ?
ഒന്നാലോചിച്ചു
ഞാൻ പറഞ്ഞു: കൊടുക്കണം.
ഞാൻ
വരാത്തത് കൊണ്ട് അതൊക്കെ നിങ്ങൾക്ക്
ലാഭമല്ലേ?
.
Comments
Post a Comment