അക്യു പങ്‌ചർ
അവനും
അവളും ആ കുടുസ്സായ ലിഫ്റ്റിൽ
കയറിയപ്പോൾ അതിനുള്ളിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
മെല്ലെ മെല്ലെ ഉള്ള സ്ഥലത്ത് അവൻ
ആ കുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നുണ്ടോ എന്ന് അവൾ സംശയിച്ചു. എന്നാലും
ഒന്നും പറഞ്ഞില്ല.
പെട്ടെന്ന്
ലിഫ്റ്റിലെ പെൺകുട്ടി തിരിഞ്ഞ് അവന്റെ മുഖത്ത് ഒരടി: നുള്ളുന്നോ
റാസ്കൽ?
അപമാനം
കൊണ്ട് അവന്റെ മുഖം നിറം മാറി.
അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ലിഫ്റ്റിന്റെ ഡോർ തുറന്നു, അവർ
പുറത്തു കടന്നു. അവൻ പറഞ്ഞു: ഞാൻ
നുള്ളിയില്ല.
അവൾ
അവനെയും കൂട്ടി പുറത്തേക്കു നടന്നു.
അവൻ
വീണ്ടും പറഞ്ഞു: നീ വിശ്വസിക്കണം, ഞാൻ
നുള്ളിയില്ല.
പൊന്തി
വന്ന നീരസം അടക്കിക്കൊണ്ട്
അവൾ പറഞ്ഞു:
മതിയാക്കു എനിക്കറിയാം നീ നുള്ളിയില്ല എന്ന്.
Comments
Post a Comment