ചോദ്യത്തിന് മാത്രം ഉള്ള ഉത്തരം

 

 

പട്ടാളത്തിൽ ചേരുമ്പോൾ ശിവന് കിട്ടിയ പല ഉപദേശങ്ങളിൽ ഒന്ന് ചോദ്യത്തിന് മാത്രമേ ഉത്തരം പറയാൻ 

പാടുള്ളു എന്നാണ്. അത് അവൻ അക്ഷരം പ്രതി പാലിക്കയും ചെയ്തിട്ടുണ്ട്.

 

പ്ലാറ്റൂൺ ലീഡർ ആയ ശേഷം ഒരു ദിവസം അവന്റെ പ്ലാറ്റൂൺ കാണാൻ കമാന്റന്റ് വന്നു. ടീം സൈനികരെ

ഫാൾ ഇൻ ചെയ്യിച്ചു അറ്റെൻഷനിൽ നിർത്തിയ ശേഷം അവൻ സ്മാർട്ട് ആയി ലെഫ്റ് റൈറ്റ് അടിച്ചു കമന്റന്റിന്റെ മുന്നിൽ ചെന്ന് കാൽ  അമർത്തി ചവിട്ടി പോസ്റ്റ് പോലെ അനങ്ങാതെ നിന്ന് സല്യൂട്ട് ചെയ്തു.

 

കമാന്റന്റ് ഇതുപോലെ എത്ര കണ്ടിരിക്കുന്നു? ഷോ ഓഫ് ചെയ്യുന്നവരെ അയാൾ തീരെ വേല വെക്കാറില്ല.

 

ടപ് ടപ് എന്ന് ശബ്ദം എല്ലാം ഉണ്ടാക്കി മുന്നിൽ വന്നു നിൽക്കുന്ന പീറപ്പയ്യനെ അയാൾ കണ്ടതായി നടിച്ചില്ല. അലസമായി ചുറ്റും ഒന്ന് കണ്ണോടിച്ചു അയാൾ ചോദിച്ചു.

ചോദ്യം: ഹു ഈസ് ദി ലീഡർ ഓഫ് ദിസ് ടീം?

 

ദൃഢമായ ഉത്തരം : ഈസ് സർ !

 

തൃപ്തി ആകാത്ത പോലെ  അടുത്ത ചോദ്യം : യു ആർ ദി ലീഡർ?

 

വീണ്ടും ദൃഢമായ ഉത്തരം : ആർ സർ.

 

കമാണ്ടന്റിന്  അവന്റെ നേരെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അയാളുടെ മുഖത്ത്  തുന്നിപ്പിടിപ്പിച്ച ഗൗരവം പാടെ കീറിപ്പോയി.

കടപ്പാട് : ഞങ്ങളുടെ NCC ഇൻസ്ട്രക്റ്റർ.

Comments

Popular posts from this blog

ഭാഗ്യാതിരേക

ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം

ജയം ഉറപ്പുള്ള കളികൾ