ചൊറിച്ചിലിനുള്ള മരുന്ന്.
ഡോക്ടർ
ഗിരി നേരത്തെ പോയതുകൊണ്ട്
ലിസ്റ്റിൽ ബാക്കിയുണ്ടായിരുന്ന രോഗികൾ ശ്രുതിയുടെ ലിസ്റ്റിലേക്ക്
കയറി.
ശ്രുതി
ഓരോ രോഗിയെയും വിളിച്ചു
ഡോക്ടർ ഗിരിയുടെ ഡയഗ്നോസിസ് അനുസരിച്ചു
പ്രിസ്ക്രിപ്ഷൻ നടത്തി വിട്ടു.
സമയക്കുറവു
കാരണം രോഗികളുമായുള്ള കുശലാന്വേഷണവും സംഭാഷണവും അവൾ ചുരുക്കി.
അത്യാവശ്യം വേണ്ട വിശദീകരണങ്ങൾ മാത്രം
നൽകി.
അതിനിടക്ക്
മൂന്നാമതോ നാലാമതോ ആയി വന്ന
വൃദ്ധനോട് പറഞ്ഞു : ചൊറിച്ചിലിനു തുള്ളി
മരുന്ന് എഴുതുന്നുണ്ട്. ദിവസവും മൂന്നു നേരം
ഒഴിച്ച് കൊള്ളൂ.
രോഗിക്കപ്പോൾ
സംശയം : തുള്ളിമരുന്ന് കൊണ്ട് മാറുമോ ഡോക്ടർ
?
മാറും
എന്ന് പറഞ്ഞ ശേഷം ശ്രുതി
മറ്റു മരുന്നുകൾ ഉപയോഗിക്കേണ്ട വിധവും,
മരുന്നുകൾക്ക് ശേഷം പരിശോധനക്ക് വരേണ്ട
കാര്യവും പറഞ്ഞു.
അതെല്ലാം
ക്ഷമാപൂർവം കേട്ട ശേഷം രോഗി
വീണ്ടും ചോദിച്ചു. തുള്ളിമരുന്ന് ഉറ്റിക്കണം അല്ലെ?
രോഗിയുടെ
സംശയം മാറാത്തതിലുള്ള ക്ഷോഭം
പ്രകടമാക്കാതെ ശ്രുതി പറഞ്ഞു: ഉറ്റിക്കണം.
ചൊറിച്ചിൽ ഉണ്ടെന്നു ഗിരിസാർ എഴുതിയിട്ടുണ്ട്.
തല ഉയർത്തി പിടിച്ച്
കണ്ണ് തുറന്നു മെല്ലെ മൂന്ന്
തുള്ളി ഉറ്റിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
?
വൃദ്ധൻ
പെട്ടെന്ന് വിനയാന്വിതനായി. "ഏയ് ഇല്ല.
ഉറ്റിച്ചോളാം." എന്നിട്ടു തുടർന്നു. "കണ്ണിൽ
തുള്ളിമരുന്ന് ഉറ്റിച്ചാൽ മുതുകത്തുള്ള ചൊറിച്ചിൽ മാറ്റാം എന്ന് ഇപ്പോഴാണ് മനസ്സിലായത്
".
Comments
Post a Comment