സേട്ടുവിന്റെ അതിബുദ്ധി
കരിമ്പൂച്ച വാസു(ഏട്ടൻ! അയാളെ പേടിയുണ്ടായിരുന്ന ആരെങ്കിലും ഇത് വായിച്ചാലോ) പ്രദേശത്തെ ഗുണ്ടയാണ്. ആ വിശേഷണത്തിന്റെ ഗാംഭീര്യം ആണ് ഗുണ്ടാപ്രവൃത്തികളെക്കാൾ അയാൾ ഉപയോഗിച്ചി രുന്നത് . കയ്യിൽ ഒരു പേനാക്കത്തി എപ്പോഴും കാണാം. ചെവി തോണ്ടാനല്ലാതെ അതുപയോഗിച്ചതായി അറിവില്ല. എന്നാലും എല്ലാര്ക്കും പേടിയാണ്. പരിസരത്ത് ഹാജരില്ലാത്ത ആരോടെങ്കിലും ദേഷ്യം തോന്നിയാൽ 'ഞാൻ അവന്റെ കുടൽ പുറത്താക്കിയിട്ടു വരം' എന്ന് പറഞ്ഞു ഒരു പോക്ക് പോകുന്നത് കാണാം.
നാട്ടിൽ ഏതെങ്കിലും തർക്കമുണ്ടായാൽ വാസു (ഏട്ടൻ) ഇടപെടും. വാസുവിന്റെ ആശ്രിതത്വം ഇല്ലാത്തവൻ അപ്പോൾ തന്നെ തോൽവി സമ്മതിച്ചു പിന്മാറും.
റെയിൽവേ ഗേറ്റിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തോ കോവിലകം തൊടിയിലോ കൂടുന്ന ശീട്ട് കളികളിൽ വാസുവേട്ടൻ ഉണ്ടാകാറുണ്ട്. പണം വെച്ചാണ് കളി.
ഒരു ദിവസം വാസുവേട്ടൻ ഒന്ന് രണ്ടു തവണ തോറ്റു. പൈസ ഇറക്കുന്നുമില്ല, കളി നിർത്താൻ സമ്മതിക്കുന്നുമില്ല.
സാമി പറഞ്ഞു: വാസുവേട്ടാ , നിങ്ങളുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ നമുക്ക് പിന്നെയൊരിക്കൽ കളിക്കാം. ഇപ്പോൾ നിര്ത്തുകയല്ലേ?
സാമിയോട് വാസുവേട്ടന് ഒരു സോഫ്റ്റ് കോർണർ ഉണ്ട് .
അതെങ്ങനെ? ഇനി ജയിച്ചൂടാന്നുണ്ടോ. കളിക്ക്.
സാമി:
അല്ല എല്ലാവര്ക്കും കൊടുക്കേണ്ടതല്ലേ. നിങ്ങളിങ്ങനെ കടം ആക്കിയാൽ ?
കടം
ആയിക്കോട്ടെ ഞാൻ തരും , കളിക്ക്
.
സാമി
: എങ്ങനെ തരും ? നിങ്ങളുടെ കയ്യിൽ പൈസ ഒന്നും ഇല്ലല്ലോ.
എനിക്ക്
കിട്ടാനുണ്ട്. അത് വാങ്ങിയിട്ട് തരും.
എവിടെ
കിട്ടാനുണ്ട്?.
ടൗണിൽ
കിട്ടാനുണ്ട്.
ടൗണിലോ?
ആരാ താരനുള്ളത്?
മേലേപാളയത്തെ
സേട്ടു തരാനുണ്ട് .
വഴിക്കു വരുന്നില്ലെന്ന് കണ്ടു സാമി ഒരു കോംപ്രമൈസ് ഉണ്ടാക്കി: ശരി ഒരു കളികൂടെ കളിക്കുന്നു , വാസുവേട്ടൻ തോറ്റാൽ എല്ലാവരും എണീക്കുന്നു, സേട്ടുവിനെ കണ്ടു പൈസ വാങ്ങി തരുന്നു. സമ്മതം ?
വാസുവേട്ടൻ സമ്മതിച്ചു. മറ്റുള്ള കളിക്കാരും സമ്മതിച്ചു.
എല്ലാവരും ആശങ്കപ്പെട്ടിരുന്നതുപോലെ അടുത്ത കളിയിലും വാസുവേട്ടൻ തോറ്റു . പിന്നെ ഒരു വാദത്തിന് ഇട കൊടുക്കാതെ എല്ലാവരും എണീറ്റ് മൂട് തട്ടി.
ഉടനെ തന്നെ ബസ് പിടിച്ചു. ഹോട്ടൽ ഇ൦പീരിയലിനടുത്ത് ഇറങ്ങി. അവിടെ നിന്ന് പടിഞ്ഞാറ്റ് ഇടതു വശം മുഴുവൻ ആഭരണക്കടകളാണ്. ബൈരാഗി മഠത്തിന്റെ കിഴക്കും പടിഞ്ഞാറുമായി സേട്ടുമാരുടെ കടകൾ. വെളുത്ത ജുബ്ബയും പൈജാമയും ധരിച്ച് നെറ്റിയിൽ ചന്ദനവും കുങ്കുമവും ചേർത്ത് കുറി വരച്ച വെളുത്ത സേട്ടുമാർ. അവർക്കു മാത്രം തമ്മിൽ തിരിച്ചറിയാൻ കഴിയുന്നവർ.
വാസുവേട്ടൻ ആദ്യം കണ്ട കടയിൽ കയറി കടക്കാരനോട് ഡയലോഗ് തുടങ്ങി. അകമ്പടിക്കാർ ദൂരെ നിന്ന് സംഭവത്തിന്റെ വിഷ്വൽ മാത്രം കൊണ്ട് സമാധാനിച്ചു. കുറച്ചു കഴിഞ്ഞു സംഭാഷണം മുറുകിയപ്പോൾ കൂടെ പോയവരും അടുത്തു. വാസുവേട്ടൻ കൂട്ടുകാരുടെ നേരെ തിരിഞ്ഞു പറഞ്ഞു: എനിക്ക് തരാനുള്ള സംഖ്യ ഈ സേട്ടു തരുന്നില്ല. കുടല് ഞാനെടുക്കും.
സേട്ടു
എല്ലാവരെയും ഒന്ന് നോക്കിയിട്ടു പറഞ്ഞു: ഇയാൾ എന്താണ് പറയുന്നത്?
ആദ്യം ഇവിടെ വന്ന് അമ്പത് രൂപ കടം വേണമെന്ന്
പറഞ്ഞു. ഇല്ലെന്നു പറഞ്ഞപ്പോൾ ഞാൻ കൊടുക്കാനുള്ളതാണ് എന്ന് പറയുന്നു.
ഞാൻ ഇയാൾക്ക് ഒന്നും കൊടുക്കാനില്ല.
തർക്കം
വലുതായി. ഗത്യന്തരം സേട്ടുവിന്റെ കാഴ്ചയിൽ ഇല്ലാതായി. ഇതിപ്പോൾ ധനനഷ്ടം മാത്രമല്ല മാനഹാനിയും നേരിടേണ്ടി വരുമെന്നായി. ദൂരെ നിന്ന് ആൾക്കാർ
ശ്രദ്ധിക്കുന്നതും ചിയ കസ്റ്റമേഴ്സ്
ബഹളം കണ്ടു ഒഴിഞ്ഞു പോകുന്നതും സേട്ടുവിനെ നൊമ്പരപ്പെടുത്തി. ഈ പണ്ടാരത്തിനെ എങ്ങിനെയെങ്കിലും
ഒഴിവാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
ഉള്ളുകൊണ്ടു
സേട്ടുവിന്റെ ഭാഗത്താണെങ്കിലും മറ്റു കളിക്കാർ നിശ്ശബ്ദത പാലിച്ചു. പൈസ വല്ലതും വാസുവേട്ടന്റെ
കയ്യിൽ നിന്ന് മുതലാക്കണ്ടേ.
കുറെ
ചുഴിഞ്ഞപ്പോൾ സേട്ടു വിന് ഐഡിയ ഉദിച്ചു.
ഞാൻ എന്റെ കണക്കു പുസ്തകം എടുത്തു നോക്കട്ടെ. ഇപ്പോൾ വരം, നിങ്ങൾ ഇവിടെ
നിൽക്കിൻ. ഇത്രയും പറഞ്ഞു സേട്ടു അകത്തേക്ക് പോയി. അയാൾ പിന്നിലെ വാതിൽ
തുറന്നു അടുത്ത കടയുടെ പിൻവാതിലിൽ മുട്ടി. അത് തുറന്നിരിക്കുകയായിരുന്നു.
വലിയ
തൊന്തരവായി മഹേഷ്.
എന്ത് പറ്റി പവൻ?
പവൻ
മഹേഷിനോട് സംഭവം വിവരിച്ചു. അമ്പത് രൂപ പ്രശ്നമില്ല അയാളെ
ഒന്ന് ഒഴിവാക്കിയാൽ മതിയായിരുന്നു.
അമ്പത്
രൂപ പോയാൽ പ്രശ്നമില്ല അല്ലെ?
ഇല്ല
.
എന്നാൽ
വഴിയുണ്ട്, ഞാൻ കൈകാര്യം ചെയ്തുകൊള്ളാം.
നിങ്ങൾ കൊടുക്കണ്ട, മഹേഷ് ഏറ്റു.
പവൻ
തിരിച്ചു പോയി കടയുടെ മുന്നിലേക്ക്
വന്നു. അപ്പോഴേക്കും ആളുകൾ കൂടിയിരുന്നു. വാസുവേട്ടൻ സംഗതി വിവരിച്ചു കൂടിയവരുടെ അനുകമ്പ ആര്ജിക്കുകയാണ്.
ഞാൻ
പുസ്തകം നോക്കി . നിങ്ങൾക്കെന്തെങ്കിലും തരാനുള്ളതായി കാണുന്നില്ല, പവൻ പറഞ്ഞു.
വാസുവേട്ടൻ
അരയിൽ കെട്ടിയ വീതിയുള്ള ബെൽറ്റിൽ നിന്ന് പേനാക്കത്തി എല്ലാരും കാൺകെ സ്ലോ മോഷനിൽ പുറത്തെടുക്കുമ്പോൾ
കൂട്ടത്തിന്റെ പിറകിൽ
നിന്ന് ഒരു ശബ്ദം: എന്താണ്?
എന്താണിവിടെ പ്രശ്നം?
മഹേഷ്
അയാളുടെ കടയുടെ മുന്നിലൂടെ ഇറങ്ങി വന്നതാണ്.
നാട്ടുകാരിലൊരാളാണ്
വക്താവായത് : ഇയാളോട് കടം വാങ്ങിയ പണം
സേട്ടു കൊടുക്കുന്നില്ല.
മഹേഷ്
വാസുവേട്ടന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ ഒരു തെളിച്ചം.
അരേ
വാസുഭായി! നിങ്ങള്ക്ക് തെറ്റി. ഞാനല്ലേ നിങ്ങൾക്ക് പൈസ
തരാനുള്ളത് ? വരൂ ഞാൻ തരാം.
പവൻ സേട്ടുവിനെ വിട്ടേക്ക്.
കഥ
ഇവിടെ തീരേണ്ടതാണ്. പക്ഷെ വാസുവേട്ടൻ പറഞ്ഞ ചരിത്രവാചകം രേഖപ്പെടുത്താതെ പറ്റില്ല.
അതെനിക്കറിയാം
സേട്ടു. ഞാൻ അങ്ങോട്ട് വരാനിരിക്കയാണ്.
ഈ സേട്ടു എനിക്ക്
തരാനുണ്ട്, നിങ്ങളറിയില്ല. ഇതൊന്നു വാങ്ങിക്കളയട്ടെ ഞാൻ അങ്ങോട്ട് വരം.
Comments
Post a Comment