ഊട്ടു കാവാ വീട്ടു കാവാ ?

 

 

അടുത്ത ഫ്ളാറ്റിലെ തമിഴ് സുഹൃത്തിനോട് മകന് വലിയ അസൂയ ആയിരുന്നുഅവനു കുറച്ചു അക്ഷരങ്ങളെ പഠിക്കാനുള്ളു. എനിക്ക് രണ്ടു കൊല്ലം പഠിക്കാൻ മാത്രം ലെറ്റേഴ്സ് ഉണ്ട്. ഞാൻ എന്ന് പഠിക്കുമ്പോൾ അവന് മാത്രം . എത്ര എളുപ്പം?

 

ലെറ്റേഴ്സ് കുറവാണെന്നേ ഉള്ളു. സൗണ്ട് ഒരു പാടുണ്ട് എന്ന് ഞാൻ സമാധാനിപ്പിക്കും.

 

അത് പഴയ സംഭവം. ഇന്ന് രംഗം ബാങ്കിന്റെ ഹിന്ദി പ്രോത്സാഹന പദ്ധതിയുടെ ഭാഗം ആയി പാലക്കാട് ഒരു ഹോട്ടലിൽ നടക്കുന്ന ഹിന്ദി ക്ലാസ്.

 

ട്രെയിനർ ghambir എന്നത് ഹിന്ദിയിൽ എഴുതാൻ പറഞ്ഞപ്പോഴാണ് അതിർത്തിക്കപ്പുറത്തെ ഒരു ബ്രാഞ്ചിൽ  നിന്ന് വന്ന മുരുകേശൻ ആശയക്കുഴപ്പത്തിൽ ആയത്.

 

മുരു : സാർ, ഒരു ചിന്ന സന്ദേഹം.

 

സാർ: സൊല്ലുങ്കോ

 

അത് വന്ത് ഊട്ടു കാവാ വീട്ടു കാവാ ?

 

സാർ തന്നെ ഒരു നിമിഷമെടുത്തു സംശയം ഇറക്കി ദഹിപ്പിക്കാൻ. പിന്നീട് , മനസ്സിലാകായ്മ നിഴലിച്ച ഞങ്ങളെ നോക്കി അദ്ദേഹം വിശദീകരിച്ചു. ഖാനാ (ശാപ്പാട്) യിലെ ആണോ ഘർ (വീട്) ലെ ആണോ എന്നാണ് മുരുകേശന്റെ സംശയം.

 

എന്നിട്ടദ്ദേഹം പറഞ്ഞു: രണ്ടും ഇല്ലൈ. ഇത് പാട്ടു കാ. ഗാനാ യിലെ കാ.

Comments

Popular posts from this blog

റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.

ഭാഗ്യാതിരേക

കോരു എന്ന പേര്.