രണ്ടു കണ്ണിലും ഗോട്ടി വെച്ച ഹവിൽദാർ.
കഥയിൽ ചോദ്യമില്ല
എന്ന് ഓർമിപ്പിച്ചുകൊണ്ടു തുടങ്ങട്ടെ.
അങ്ങിനെ വരില്ല
!. അത് സാധ്യമല്ല ! ഇത്തവണ ഞാൻ അയാളെ ഒരു പാഠo പഠിപ്പിക്കും! ശിവൻ അഷ്ടദിക്കുകളും മേലും കീഴും മാറി മാറി നോക്കി ആക്രോശിച്ചു കൊണ്ട് മുറിയുടെ
നീളവും വീതിയും അളന്നു.
എന്താണ് പ്രശനം?
രാമേട്ടൻ ചോദിച്ചു.
അയാൾ വീണ്ടും
വന്നിരിക്കുന്നു ബെറ്റ് വെക്കാൻ.
രാമേട്ടന് മനസ്സിലായി.
പയ്യൻ വീണ്ടുo ഹവൽദാരുടെ ഇരയാകാൻ പോകുന്നു.
ഒരു കൊല്ലം
മുൻപാണ് ശിവൻ പട്ടാളത്തിൽ ചേർന്നത്. സ്വതവേ നാണംകുണുങ്ങിയായ ശിവൻ ആരോടും ചങ്ങാത്തത്തിന്
പോയില്ല. പിന്നെ രാമേട്ടനെ പരിചയപ്പെട്ടു. ബാക്കി ഉള്ളവരെയും പരിചയപ്പെടണമെന്നു അവനുണ്ടായിരുന്നു.
അതിലെന്താണ് തെറ്റ്? പക്ഷെ ഹവിൽദാർ സോമശേഖരനോട് കൂട്ട് കൂടുന്നത് സൂക്ഷിച്ചു വേണം.
ധനനഷ്ടമുണ്ടാകും. അയാൾ എങ്ങനെയെങ്കിലും ബെറ്റ് വെപ്പിച്ചു തോൽപ്പിക്കും. കുറെ കഥകൾ
പറഞ്ഞ ശേഷം രാമേട്ടൻ ഉപദേശിച്ചു.
ഉപദേശം കേട്ട്
ശിവൻ ഹവില്ദാരിൽ നിന്ന് വിട്ടു നടന്നു.
ഒരു ദിവസം ക്യാന്റീനിൽ
വെച്ച് ശിവൻ ഹവിൽദാരുടെ കണ്ണിൽ പെട്ടു.
പുതിയ റിക്രൂട്ട്
ആണല്ലേ ? ഞാൻ ഹവിൽദാർ സോമശേഖരൻ.
കേട്ടിട്ടുണ്ട്.
എന്താണ് കേട്ടത്?
ഞാൻ ആളുകളെ പറ്റിക്കും എന്നായിരിക്കും?
അല്ല ബെറ്റ്
വെച്ച് തോൽപിക്കും എന്നാണ്.
അങ്ങനെ ഒരു
ഭീഷണി എന്റെ പേരിൽ നിലനിൽക്കുന്നുണ്ട്. പൂർണമായും ശരിയല്ല. ബെറ്റ് വെക്കുന്നതും കുറെയൊക്കെ
ജയിക്കുന്നതും അതിലേറെ തോൽക്കുന്നതും ഒരു രസമാണ് എനിക്ക്. അത്രമാത്രം.
ഏതായാലും മുന്നറിയിപ്പ്
കിട്ടിയ സ്ഥിതിക്ക് എന്റെ കൂടെ ബെറ്റിനൊന്നും മുതിരണ്ട. സുഹൃത്തുക്കളായിരിക്കാമല്ലോ.
ഞാൻ കുറെ സീനിയർ ആണ്. യുദ്ധത്തിലോക്കെ പങ്കെടുത്തിട്ടുണ്ട്. അനുഭവജ്ഞാനം കൂടും. ശിവന്
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.
രാമേട്ടൻ പറഞ്ഞമാതിരിയല്ല
സോമശേഖരനെ ശിവൻ കണ്ടത്. നല്ല മനുഷ്യൻ! സഹായവും വാഗ്‌ദാനം ചെയ്തിരിക്കുന്നു.
സോമശേഖരന്റെ
അടുത്ത് ചെല്ലാനുള്ള ഭയം ഇല്ലാതായി ശിവന്.
ഒരു ദിവസം ഹവിൽദാർ
വളരെ ഉദാസീനമായി ശിവനോട് പറഞ്ഞു. നമുക്കൊരു ബെറ്റ് വെച്ചാലോ? ഞാൻ ജയിച്ചാൽ എനിക്ക്
നൂറു രൂപ. തോറ്റാൽ നിനക്ക് നൂറു രൂപ.
എന്താണ് ബെറ്റിന്റെ
വിഷയം? ശിവന് അതറിഞ്ഞിട്ടൂ വേണം സമ്മതം മൂളാൻ.
ഒരു മധ്യസ്ഥനെ
വിളിച്ചു. അയാളുടെ മുൻപിൽ വെച്ച് ഹവിൽദാർ പറഞ്ഞു : ഞാൻ എന്റെ വലത്തേ കണ്ണ് ഞാൻ കടിക്കും.
ബെറ്റിനു തയ്യാറുണ്ടോ?
അത് ഒരാളെക്കൊണ്ടും
സാധിക്കുകയില്ല. തയാർ എന്ന് ശിവൻ സമ്മതിച്ചു കയ്യടിച്ചു. ഒന്ന് രണ്ടു പേരെക്കൂടി കൂട്ടി
അവരുടെ മുൻപിൽ വെച്ച് ഹവിൽദാർ വലത്തേ കണ്ണിൽ എന്തോ ചെയ്തു. അയാളുടെ കയ്യിൽ ഇരിക്കുന്നു
ഒരു ഗോട്ടി! എന്നുവെച്ചാൽ ഒരു വെപ്പുകണ്ണ്.
ആർക്കും ഒന്നും
പറയാനുണ്ടായിരുന്നില്ല. ശിവന് നൂറു രൂപ നഷ്ടം.
വിവരം കേട്ടപ്പോൾ
രാമേട്ടൻ മിണ്ടാതിരുന്നു. പിന്നെ 'ഞാൻ പണ്ടേ പറഞ്ഞതല്ലേ?' എന്ന് മാത്രം ശബ്ദിച്ചു.
പിന്നെ കുറെ
കാലം ശിവൻ വീണ്ടു ഹവില്ദാരിൽ നിന്ന് സാമൂഹിക
അകലം പാലിച്ചു. കൊറോണക്കാലം അല്ലാതിരുന്നതുകൊണ്ടു മാസ്ക് വെച്ചില്ല.
ഇപ്പോൾ കഥ ആവർത്തിക്കുന്നു.
ഒരിക്കൽ കാണിച്ചതിന്
വീണ്ടും ബെറ്റോ? രാമേട്ടൻ ചോദിച്ചു.
അല്ലല്ല. ഇത്തവണ
അയാൾ പറഞ്ഞത് ഇടത്തെ കണ്ണ് കടിക്കും എന്നാണ്. അത് പറ്റില്ല. അങ്ങനെ വിടാൻ പറ്റില്ല.
ശിവൻ ഇമോഷണൽ ആയി.
രാമേട്ടൻ ഒന്നാലോചിച്ചു.
രണ്ടു വെപ്പുകണ്ണുള്ള ആളോ? സാധ്യത കുറവാണ്,
അത് രാമേട്ടന്റെ
ശുപാർശയായി കരുതി ശിവൻ പുറത്തു പോയി. ഹവില്ദാരുടെ അടുത്ത് പോയി.
ഞാൻ റെഡി. ശിവൻ
പറഞ്ഞു.
മധ്യസ്ഥനെ കൂട്ടി.
ഹവിൽദാർ നിബന്ധനകൾ
പറഞ് പ്രഖ്യാപിച്ചു : ബെറ്റ് വെക്കുകയാണ്.
ഞാൻ എന്റെ ഇടത്തെ കണ്ണ് കടിക്കും. അങ്ങനെ ചെയ്താൽ എനിക്ക് നൂറു രൂപ. പറ്റിയില്ലെങ്കിൽ
ഇയാൾക്ക് നൂറു രൂപ. ഹവിൽദാർ 100 രൂപയെടുത്ത്
മധ്യസ്ഥന്റെ കയ്യിൽ കൊടുക്കാൻ തുനിഞ്ഞപ്പോൾ ശിവൻ ഇടപെട്ടു : 200 രൂപ വീതം ആക്കാം.
ഒന്നാലോചിച്ചു
ഹവിൽദാർ പറഞ്ഞു. ശരി.
നിബന്ധനകൾ പുതുക്കി.
മധ്യസ്ഥന്റെ കയ്യിൽ 400 രൂപ. സംഭവം വൈകുന്നേരം 4 മണിക്കുള്ള മുഹൂർത്തത്തിലേക്കു നിശ്ചയിച്ചു.
4 മണിക്ക് എല്ലാവരുടെയും
ശ്രദ്ധ ആകർഷിച്ച ഹവിൽദാർ വായിൽ കയ്യിട്ടു പല്ല് സെറ്റ് രണ്ടും ഊരി അയാളുടെ ഇടത്തെ കണ്ണ് കടിച്ചു.
Comments
Post a Comment