ബുദ്ധിയില്ലാത്ത പയ്യൻ.
ഞാൻ
വീട്ടിനടുത്തുള്ള ബാർബർ ഷോപ്പിൽ അയാൾക്ക് കുറച്ചു ബിസിനസ് കൊടുക്കുകയായിരുന്നു. അയൽവാസി ആയിരിക്കാനിടയുള്ള ഒരു
പയ്യൻ അകത്തു വന്നു.
ബാർബർ
കത്രികയുടെ ചിലപ്പ് മ്യുട്ട് ആക്കി എന്നോട് സ്വകാര്യം പറഞ്ഞു.
സാറിനറിയാമോ,
നമ്മുടെ അയൽവാസിയാണ്. ഇത്ര വലുതായി എന്ന്
പറഞ്ഞിട്ട് കാര്യമില്ല, തീരെ ബുദ്ധിയില്ല. കാണിച്ചു
തരാം.
അയാൾ
മേശ വലിപ്പ് തുറന്നു രണ്ടു മൂന്ന് നാണയങ്ങൾ എടുത്തു. ഒരു രൂപ നാണയം
ഇടത്തെ കയ്യിലും രണ്ടു നാലണ നാണയങ്ങൾ വലത്തേ
കയ്യിലും നീട്ടിക്കാണിച്ചു പയ്യനോട്. നിനക്ക് വേണ്ടത് എടുത്തോ.
പയ്യൻ
2 നാലണ എടുത്തു മടങ്ങി പോയി.
ബാർബർ:
മനസ്സിലായില്ലേ, ഇതാണ് സ്ഥിതി. എത്ര നാളായി? ഇനിയും
പഠിച്ചിട്ടില്ല.
എന്റെ
ബിസിനസ് കഴിഞ്ഞു ഞാൻ പുറത്തു വന്നു.
ആ പയ്യൻ അടുത്ത കടയിൽ. ഐസ് ക്രീം സ്റ്റിക്
നുണഞ്ഞു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ
അവനെ വിളിച്ചു ചോദിച്ചു: ആ ഒറ്റ നാണയം
ആണ് വില കൂടിയതെന്നു നിനക്കറിയില്ലേ?
എന്തെ അതെടുക്കാഞ്ഞത്?
പയ്യൻ:
അറിയാഞ്ഞിട്ടല്ല സാറെ. ഞാൻ അതെടുത്താൽ അതോടെ
കളി അവസാനിച്ചില്ലേ? അവൻ സ്നേഹത്തോടെ ഐസ്
ക്രീം സ്റ്റിക്കിലേക്കു നോക്കി.
കടപ്പാട്
: ഒരു ഇംഗ്ലീഷ് ഫലിതം. ഇതിന്റെ മലയാളം നമുക്കെല്ലാമറിയാം , മരണാസന്നനായ അച്ഛൻ മകന് കൊടുത്ത ഉപദേശം.
Comments
Post a Comment