ചോന്ന ഗോതമ്പിന്റെ നിറം
ചോന്ന ഗോതമ്പിന്റെ നിറം . സാമാന്തരീകത്തിന്റെ കർണ്ണങ്ങൾ അന്യോന്യം ബൈസെക്ട് ചെയ്യുമെന്നതിന്റെ തെളിവ് എഴുതിയുണ്ടാക്കുകയൂം ഉറക്കം തൂങ്ങുകകയും സമാന്തരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ . അച്ഛൻ താഴെ കോലായിൽ കയറി മുരടനക്കിയപ്പോൾ രണ്ടിനും താത്കാലിക വിരാമം ആയി . വലിപ്പ് തുറന്നു പീടികയുടെ താക്കോൽ അതിൽ വെക്കുമ്പോൾ മേശപ്പുറത്തെ പതിനാലാം നമ്പർ വിളക്ക് ഒന്ന് ഇളകി ആളിക്കത്തി പ്രതിഷേധിച്ചു . ചപ്പാത്തി എടുത്തു വെക്കട്ടെ ? ' അമ്മ മേശപ്പുറത്തുള്ള പുസ്തകങ്ങൾ ഒരു ഭാഗത്തേക്ക് നീക്കി വെച്ചു കൊണ്ട് ചോദിച്ചു . കുട്ട്യേള് തിന്നോ എന്നായിരുന്നു ആയിക്കോട്ടെ എന്നർത്ഥമുള്ള മറുപടി . ചപ്പാത്തി ഗോതമ്പു കൊണ്ട് തന്നെ ആണോന്നു ചെറിയോൾ ചോദിച്ചു . മുത്താറിയുടെ നിറം ഇതല്ല എന്ന് അവൾക്കറിയാം , ' അമ്മ പറഞ്ഞു . നിറത്തിന്റെ കാരണം കിട്ടിയോ ? അച്ഛന്റെ ചോദ്യം . ' അമ്മ പറഞ്ഞ ഉത്തരം ഞാൻ കേട്ടില്ല . തലേ ദിവസത്തെ സംഭവങ്ങൾ ഒരാവൃത്തി ഓർത്തെടുക്കുകയായിരുന്നു ഞാൻ . വിച്ഛിക്കാക്കാന്റെ റേഷൻ കടയിൽ ചോ...