Posts

Showing posts with the label Kavitha

ഒരച്ഛന്റെ പരിഭവം

  ഒരച്ഛന്റെ പരിഭവം   ഞാനവർക്കച്ഛൻ മാത്രം , എന്നുമീ  വൈകുന്നേരം മീനൊരു ചെറു പൊതി , അല്ലെങ്കിൽ പച്ചക്കറി അത്താഴം വെക്കാനായിട്ടരിയും  മറ്റുള്ളതും മൊത്തത്തിൽ തോളിൽ തൂക്കി വന്നെത്തും കൃശ  രൂപം  .   ഇക്കാഴ്ചക്കില്ലാ രസം  കുട്ടികൾ കുടിക്കുന്നോ - രിക്കഞ്ഞിക്കുപ്പില്ലല്ലോ, വളരെയരോചകം. വേണമൊരല്പം കൂടി എരിവും മസാലയും ഓണമാണെല്ലാ നാളും എന്നെങ്കിലേറെ കൊള്ളാം.   ഞാനവർക്കച്ഛൻ മാത്രം, വേറെന്തു ഫലമുണ്ടീ കൂനിയമനുഷ്യനാലെന്നവർക്കറിയില്ല. ഓണമായിരിക്കട്ടെ വിഷുവും വന്നീടട്ടെ ദീനമായിരുന്നാലും ഇല്ലെനിക്കൊഴിവൊന്നും   നിങ്ങളോ സന്ദർശകൻ , നിത്യേനയില്ലെങ്കിലും  ഞങ്ങളെക്കാണാൻ വരും സ്നേഹത്തിൻ പെരുംകടൽ. കുട്ടികളെന്നും തന്നെ ആശിപ്പതങ്കിൾ പേറും പെട്ടിയിൽ വരും നല്ല മിട്ടായിപൊതിയല്ലേ?   നിങ്ങളെ ക്കാണും  നേരം എല്ലാതും  മറക്കുന്നു പൊങ്ങുന്നൊരാഹ്ലാദത്തിൽ ഓടി വന്നടുക്കുന്നു.   എന്തിതിലതിശയം, നെയ്‌ച്ചോറിനകത്തുള്ള മുന്തിരിയല്ലേ രസം, ചോറോട് ദയ മാത്രം .   എന്നുടൽ വിറയ്ക്കുന്നു  നിങ്ങളോടസൂയയാൽ ...

ഇന്ന് ശിശുദിനം

എന്നും   കുഞ്ഞായിരിക്കുവാനും   മഴവില്ലു   കണ്ടു   തുള്ളിച്ചാടുന്ന   ഹൃദയം   മരണം   വരെ   കൈവശം   വെക്കാനും   ആശിക്കുന്ന   നമുക്ക്   വേണ്ടി   വില്യം   വേർഡ് ‌ സ്വർതിന്റെ   ഒരു   കവിത .   ഒരു   മഴവില്ലിനെ    മാനത്തു   കാണുമ്പോൾ പെരുതായ്   കുതിക്കുന്നു   മുന്നോട്ടു   ചിത്തം ശൈശവനാളിലും   ഇന്നും   അതങ്ങിനെ ( ശിശുദിനമായൊരീ   നാളിൽ   ഞാനോർക്കട്ടെ ). അതുപോലിരിക്കട്ടെയെന്നുമല്ലേൽ   മൃതമായ്   ഭവിക്കട്ടെയെന്റെ   സ്വത്വം . ശിശുവാണ് ‌  മർത്യനു   താതനെന്നല്ലയോ ( വിശ്വമഹാകവി   ചൊല്ലിവെച്ചുള്ളതും )  ഇനിയുള്ള   നാളുകളൊരോന്നുമങ്ങിനെ ഇണ   ചേർന്ന്   ബന്ധിതമായിടട്ടെ .