തട്ടിപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വേണമെന്നില്ല.
തട്ടിപ്പിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വേണമെന്നില്ല . 2012 ൽ ആണെന്നാണ് ഓര്മ . ബാംഗ്ലൂരിൽ നിന്ന് സാരംഗൻ എന്ന ഒരു പഴയ സുഹൃത്തിന്റെ മെയിൽ വന്നു . 1996 ൽ പിരിഞ്ഞ ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല . 2004 ൽ സന്ദേശങ്ങൾ അയച്ചിരുന്നു . അതിനു ശേഷം ഈ മെയിൽ ആണ് കിട്ടുന്നത് . എന്റെ മെയിലിൽ നിന്ന് വ്യാജ സന്ദേശങ്ങൾ വരുന്നുണ്ടെന്നും സൂക്ഷിക്കണം എന്നും ആണ് അയാൾ എഴുതിയത് . തനിക്കു കിട്ടിയത് വ്യാജമാണെന്ന് മനസ്സിലായെന്നും അതുകൊണ്ടു കബളിപ്പിക്കപ്പെട്ടില്ലെന്നും സാരംഗൻ എഴുതി . ഞാൻ ഉടനെ എന്റെ yahoo മെയിൽ പരിശോധിച്ചു . എന്റെ എല്ലാ കോണ്ടാക്ടുകളും നീക്കപ്പെട്ടിരുന്നു . ഞാൻ എന്റെ ...