മൂന്നു കാലുള്ള കോഴി
ഈ വാട്ട്സാപ്പ് കൊണ്ട് തോറ്റു . എന്തെല്ലാം കാണണം , കേൾക്കണം , വായിക്കണം ! ഇപ്പോഴിതാ ഒരു റീഗൻ ഫലിതം . എനിക്കിഷ്ടപ്പെട്ടിട്ടല്ല , നിങ്ങൾക്കും വേണ്ടേ ഒരു പങ്ക് ? മൂന്നു കാലുള്ള കോഴി . ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ യാദൃച്ഛികമായാണ് നായകൻ അതിനെ ശ്രദ്ധിച്ചത് . കാറിനോട് മത്സരിക്കുന്നപോലെ ഒരു കോഴി ഒപ്പം ഓടുന്നു . റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ അടിയിൽ പെട്ട് റോഡ് വൃത്തികേടാകാൻ ഇട വരുത്തേണ്ട എന്ന് കരുതി അയാൾ സ്പീഡ് കൂട്ടി . ഓവർടേക്ക് ചെയ്തു പൊയ്ക്കളയാം . അത് ഫലിച്ചില്ല . കോഴിയും സ്പീഡ് കൂട്ടി . നാൽപ്പതിൽ നിന്ന് അമ്പതും അറുപതും ആക്കിയിട്ടും അത് കൂടെ തന്നെ . ഇതെന്തു കോഴി ? ഒന്ന് ശരിക്ക് കാണാൻ വേണ്ടി നായകൻ സ്പീഡ് കുറച്ചു . അപ്പോഴാണ് കണ്ടത് , അതിനു മൂന്നു കാലുകൾ ഉണ്ട് . ഓട്ടം ഒരു ഓട്ടോറിക്ഷാ സ്റ്റൈലിൽ ആണ് . അതിനും നിലത്തു മുട്ടുന്ന അവയവം മൂന്ന് എണ്ണമാണല്ലോ . കരാറെടുത്ത പോലെ ചാഞ്ഞും ചെരിഞ്ഞും ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ഓടുന്നു . എന്നാൽ പിന്നെ എവിടുത്തെ ആണെന്ന് അറിയണമല്...