വനിതാദിനം
ഉമ്മർട്ടി ഷോൾഡർ ബാഗ് ഊരി മേശപ്പുറത്തു വെച്ച് ഷർട്ട് അഴിക്കുമ്പോൾ ഉമ്മയുടെ ശബ്ദം : ടാ ഉമ്മെർട്ട്യേ , ന്തേ ഉമ്മാ ? ജ്ജി ഓളീം കൂട്ടി പൊറത്തൊക്കെ ഒന്ന് പൊയ് ക്കോ . ങ്ങട്ടാ ഉമ്മാ ? എങ്ങോട്ടെങ്കിലും ഒന്ന് പൊയ് ക്കോളി . ഒരു പുയ്യുട്ടി ആവുമ്പം ഓക്കും ണ്ടാവൂലെ അങ്ങനിള്ള പൂതി ? എത്രീസായിട്ടാ ഇങ്ങനെ കാച്ചിതുണീം കമ്മീസും ആയിട്ടു ഇയിന്റവുത്ത് വെളിച്ചം കാണാതെ കയ്യിണ് ? ഓളെ നല്ല കുപ്പായൊക്കെ വെറുതെ മടക്കി വെച്ചിക്ക്യല്ലേ ? അതൊക്കെ ഒന്ന് ഇട്ടും ഉടുത്തും ഒന്ന് പൊറത്തു പോകാൻ ഓക്കും ണ്ടാവൂലെ ? ങ്ങക്ക് പ്പെന്തെ പെട്ടെന്ന് ഒരു സ്നേഹം ...