Posts

ഒരച്ഛന്റെ പരിഭവം

  ഒരച്ഛന്റെ പരിഭവം   ഞാനവർക്കച്ഛൻ മാത്രം , എന്നുമീ  വൈകുന്നേരം മീനൊരു ചെറു പൊതി , അല്ലെങ്കിൽ പച്ചക്കറി അത്താഴം വെക്കാനായിട്ടരിയും  മറ്റുള്ളതും മൊത്തത്തിൽ തോളിൽ തൂക്കി വന്നെത്തും കൃശ  രൂപം  .   ഇക്കാഴ്ചക്കില്ലാ രസം  കുട്ടികൾ കുടിക്കുന്നോ - രിക്കഞ്ഞിക്കുപ്പില്ലല്ലോ, വളരെയരോചകം. വേണമൊരല്പം കൂടി എരിവും മസാലയും ഓണമാണെല്ലാ നാളും എന്നെങ്കിലേറെ കൊള്ളാം.   ഞാനവർക്കച്ഛൻ മാത്രം, വേറെന്തു ഫലമുണ്ടീ കൂനിയമനുഷ്യനാലെന്നവർക്കറിയില്ല. ഓണമായിരിക്കട്ടെ വിഷുവും വന്നീടട്ടെ ദീനമായിരുന്നാലും ഇല്ലെനിക്കൊഴിവൊന്നും   നിങ്ങളോ സന്ദർശകൻ , നിത്യേനയില്ലെങ്കിലും  ഞങ്ങളെക്കാണാൻ വരും സ്നേഹത്തിൻ പെരുംകടൽ. കുട്ടികളെന്നും തന്നെ ആശിപ്പതങ്കിൾ പേറും പെട്ടിയിൽ വരും നല്ല മിട്ടായിപൊതിയല്ലേ?   നിങ്ങളെ ക്കാണും  നേരം എല്ലാതും  മറക്കുന്നു പൊങ്ങുന്നൊരാഹ്ലാദത്തിൽ ഓടി വന്നടുക്കുന്നു.   എന്തിതിലതിശയം, നെയ്‌ച്ചോറിനകത്തുള്ള മുന്തിരിയല്ലേ രസം, ചോറോട് ദയ മാത്രം .   എന്നുടൽ വിറയ്ക്കുന്നു  നിങ്ങളോടസൂയയാൽ ...

ബിസിനസ് മാനേജ്‌മെന്റ് പാഠം ഒന്ന്, ഭാഷ്യം രണ്ട്.

  ബിസിനസ് മാനേജ് ‌ മെന്റ് പാഠം ഒന്ന് , ഭാഷ്യം രണ്ട്.   വൈകുന്നേരം തിരക്കെല്ലാം കഴിഞ്ഞ്‍ ഒഴിവായപ്പോൾ അപ്രന്റീസ് ചെക്കൻ  ചെക്കുവിനെ  കട ഏല്പിച്ചു മുതലാളി സുബൈർക്ക പോയി. ഇത്തരം സന്ദർഭങ്ങളിലാണ് സ്വന്തം മനോധർമ്മത്തിനൊത്ത്  കച്ചവടം പഠിക്കാനും തന്റെ ബിസിനസ് മാനേജ്‌മന്റ് ആശയങ്ങൾ പ്രയോഗത്തിൽ വരുത്താനും  ചെക്കുവിന്  അവസരം  കിട്ടുന്നത്.   അവിടെയും ഇവിടെയുമെല്ലാം ചോരപ്പാടുകൾ തുടച്ചും കട്ടിങ് മേശ വൃത്തിയാക്കിയും ചെക്കൻ നിന്നു സമയം കളഞ്ഞു. ആറു മണി ആയാൽ കട അടച്ചു വീട്ടിൽ പോയാൽ മതി. അത് വരെ സമയം ഉണ്ട്. അതിനുശേശം വീട്ടിലെത്തിയാണ്  അവന്റെ MBA തിയറി പഠനം.   മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പോകുന്ന ഒരാൾ കടയിലേക്കടുത്തു വന്നു ചോദിച്ചു : ഒരു കിലോയിൽ കൂടാത്ത ഒരു ലെഗോൺ കിട്ടാൻ വഴിയുണ്ടോ ?   ലഗോൺ …… .., ചെക്കൻ ആലോചിച്ചു നോക്കി. അകത്തു ഒന്ന് ഇരിപ്പുള്ളതായി അവൻ ഓർമിച്ചു. ഇല്ലെങ്കിലും ഇല്ല എന്ന് പറയരുത്.  അത് ഉപഭോക്താവിനെ നിരാശപ്പെടുത്തും. പകരം ഉപയോഗിക്കാവു ന്ന എന്തെങ്കിലും പിടിപ്പിക്കുക എന്നതാണ് ആ സമയ ത്ത് ...

ദുർമേദസ്സ്

  ദുർമേദസ്സ്   ബലരാമൻ ദുര്മേദസ്സിന്റെ പരസ്യപ്പലക ആയിരുന്നു . സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം അയാൾ സ്ഥലത്തെ ഡോക്ടറെ പോയി കണ്ടു .   ഞാൻ പറയുന്ന ഡയറ്റ് അനുസരിക്കുകയും   മറ്റു ഇൻസ് ‌ ട്രക് ‌ ഷൻസ്   പാലിക്കുകയും ചെയ്യുകയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ വെയിറ്റ് അഞ്ചു കിലോ കുറച്ചു തരാം .   ബലരാമന് സന്തോഷമായി . എന്താണ് ചെയ്യേണ്ടത് ഡോക്ടർ .   എന്തെല്ലാം കഴിക്കാമെന്നു ഡോക്ടർ നിർദേശിച്ചു . രണ്ടു ദിവസം കഴിക്കുക . മൂന്നാം   ദിവസം സ്കിപ്   ചെയ്യുക . വീണ്ടും രണ്ടു ദിവസം ഭക്ഷണം കഴിക്കുക മൂന്നാം ദിവസം സ്കിപ്   ചെയ്യുക .   രണ്ടാഴ്ച കഴിഞ്ഞു ബലരാമൻ ചെന്ന് സ്വയം പരിചയപ്പെടുത്തി . ഡോക്ടർ അന്ധാളിച്ചു പോയി . അയാളുടെ ഷർട്ടും ട്രൗസറും എല്ലാം ലൂസ് ആയി ശരീരത്തിൽ തൂങ്ങി കിടക്കുന്നു . കണ്ണട   പോലും ചെവികളിൽ ലൂസ് ആയി കിടക്കുന്നതുപോലെ . തൂക്കിയപ്പോൾ   ബലരാമന്റെ വെയിറ്റ് പതിനഞ്ചു കിലോ കുറഞ്ഞിരിക്കുന്നു . താൻ ഇത്ര നല്ല ഡോക്ടറാണല്ലോ എന്ന് ഡോക്ടർക്ക് അഭിമാനം തോന്നി ...

ബുദ്ധി വേണ്ട

  ബുദ്ധി വേണ്ട ----------------------   രണ്ടു ചൂണ്ടയിടൽ വിദ്യാർഥികൾ പ്രാക്ടിസിനു തുരുത്തിനടുത്തുള്ള ചീർപ്പാലത്ത് ‌ പോയി . വാടകക്ക് വെച്ചിരുന്ന ഒരു ബോട്ട് ഇറക്കി കണ്ടൽ തിങ്ങി നിൽക്കുന്ന കരകളിലൂടെ ചൂണ്ടയിട്ടുകൊണ്ടു മുന്നോട്ടുപോയി . ഒരിടത്തു വെച്ച് ചൂണ്ടയുടെ പൊങ്ങ്   ഇളകി . ബോട്ട് നിർത്തി ചൂണ്ട പിടിച്ചവൻ ശ്രദ്ധയോടെ ആദ്യം കുറച്ചു അയച്ചു വിട്ടു . വലിവ് ശാന്തമായപ്പോൾ വലിച്ചു കയറ്റി . ഒരു വലിയ മീൻ ! കന്നി യാത്ര സഫലമായതിൽ രണ്ടു പേരും സന്തോഷിച്ചു .   ഒരുവൻ പറഞ്ഞു : ഈ ഭാഗം അടയാളം വെക്കണം . നമുക്ക് എപ്പോഴും ഇവിടെ തന്നെ വരാം . കേട്ട ഉടനെ മറ്റവൻ ബോട്ടിൽ നിന്ന് അല്പം കറുത്ത ഗ്രീസ് വിരല് കൊണ്ട് തോണ്ടിയെടുത്ത്   ബോട്ടിന്റെ ഒരു   ഭാഗത്ത്   ഒരു X വരച്ചു .   അത് കഴിഞ് അവൻ തിരിഞ്ഞു നോക്കിയപ്പോൾ ചൂണ്ടയിട്ടവൻ ചിരിച്ചു ശ്വാസം മുട്ടുന്നു :   എന്താ ഇത്ര ചിരിക്കാൻ ?   എടാ നീ എന്തിനാണ് ബോട്ടിന്റെ സൈഡിൽ അടയാളപ്പെടുത്തിയത് ? അടുത്ത തവണ വരുമ്പോൾ ഈ ബോട്ട് തന്നെ കിട്...

ഓർമശക്തി ക്ലിനിക്ക്

  ഓർമശക്തി ക്ലിനിക്ക് -----------------------------------   സരോവരം പാർക്കിലിരുന്നു ഒരു പഴയ ഫലിതം വായിക്കുകയായിരുന്നു ഞാൻ . എന്റെ കണ്ണുകൾ പുസ്തകത്താളിന്റെ അതിരു ഭേദിച്ച് മുന്നോട്ടുപോയി .   അവിടെ രണ്ടു വൃദ്ധദമ്പതികൾ ഇരുന്നു കുശലം പറയുന്നു . ശ്രദ്ധിക്കാതിരിക്കാൻ പറ്റിയില്ല   ഒരു സ്ത്രീയുടെ ജിജ്ഞാസ : നിങ്ങൾ ഓർമശക്തി ക്ലിനിക്കിൽ പോയെന്നു കേട്ടല്ലോ . എങ്ങനെ ഉണ്ടായിരുന്നു ?   സ്ത്രീയുടെ ഭർത്താവാണ് മറുപടി പറഞ്ഞത് .   വളരെ നന്നായിരുന്നു , ഒരു പാട് കാര്യങ്ങൾ   പഠിച്ചു . വിഷയങ്ങൾ   ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുത്തി ഓർമയിൽ സ്ഥിരപ്പെടുത്താനുള്ള ട്രിക്കുകളെല്ലാം പഠിച്ചു .   അപ്പോൾ ഗുണമുണ്ടായി അല്ലെ ?   തീര്ച്ചയായും സൺ എന്നതിന് സ്പെല്ലിങ് എപ്പോഴും മാറിപോകുമായിരുന്നു . ഓ ആണോ യു ആണോ എന്ന് . ഇപ്പോൾ ഞാൻ ഓ മകനേ എന്നാണ് ഓർത്തു വെക്കുന്നത് . മകൻ എന്നതിനുള്ള സൺ - ൽ   ഓ ആണ് വരുക എന്നർത്ഥം . സൂര്യന് യു . മറന്നു പോകില്ല . നിമോണിക് രീതി എന്നാണ് അവർ പറയുന്നത് . ...

വാചാലമായ മൗനം

  മനുഷ്യന്റെ ആശയവിനിമയചേഷ്ടകളിൽ ഏറ്റവും വാചാലമായത് എന്താണ്? മൗനം.   മുൻപ് വായിച്ചിട്ടില്ലാത്തവർക്കു വേണ്ടി,   വാചാലമായ മൗനം. --------------------------   ഒന്നും രണ്ടും പറഞ്ഞു പിണങ്ങിയത് കാരണം അന്നത്തെ രാത്രി വളരെ ശാന്തമായി കഴിഞ്ഞു. ആരും എന്തെങ്കിലും സംസാരിച്ച് അന്തരീക്ഷം വിഷമയമാക്കാൻ ആഗ്രഹിച്ചില്ല. മേശപ്പുറത്തു നിരന്ന പ്ലേറ്റുകളുടെ കലപിലയാണ് അയാളെ ഉണ്ണാൻ  വിളിച്ചത്. അത് കഴിഞ് പ്ലേറ്റുകൾ സിങ്കിൽ ഇട്ടു കൈ കഴുകി അയാൾ വേഗം വന്നു കിടന്നു. അവൾ ഹാളിൽ ഇരുന്നു എന്തോ വായിക്കുകയാണ്. ശ്വാസം വിടുന്ന അനക്കം പോലുമില്ല.   രാവിലെ ആകുമ്പോഴേക്കും നേരെയായിക്കൊള്ളും എന്നയാൾ സമാധാനിച്ചു. ആയാലെ  പറ്റൂ. നേരത്തെ എണീറ്റാലെ അയാൾക്ക്‌ സമയത്തിന് യാത്രയാവാൻ പറ്റൂ. അഞ്ചു മണിക്ക് എണീക്കുന്ന അവൾ വിളിക്കുക ആണ് ഇത്തരം സന്ദര്ഭനങ്ങളിൽ പതിവ്.   പക്ഷെ ഇന്നെങ്ങനെ മഞ്ഞുടയും? ആരു മൗനം ഭഞ്ജിച്ചു തോൽവി സമ്മതിക്കും? തന്നെയുമല്ല,  തിരിക്കെങ്ങാനും തീ പിടിച്ചാൽ പിന്നെ എപ്പോഴാണ് കത്തിത്തീരുക എന്ന് ഒരു നിശ്ചയവും ഇല്ല.   അയാൾക്ക്‌ ഒരു ഐഡിയ തോന്നി. ഒരു ഷീറ്റ് എടു...

തൊണ്ടിമുതൽ

   തൊണ്ടിമുതൽ -------------------------   മീൻ പിടിക്കരുത് ! പിഴ 1000 രൂപ . എന്ന് വലുതായി എഴുതിയിരിക്കുന്നു . ബക്കറ്റിലെ ഇത്തിരി വെള്ളം തികയാതെ പിടയുന്ന രണ്ടു മീനുമായി ഹരിയും രവിയും ആ പാലകയുടെ അടിയിൽ നിന്ന് പരുങ്ങുമ്പോഴാണ് വാച്ചുമാൻ അവരെ കണ്ടത് . അവർ അയാളെയും കണ്ടു .   എടാ പെട്ടു , ഓടാം . ഹരി പറഞ്ഞു .   നില്ക്ക് , നില്ക്ക് . രവി അവനെ തടഞ്ഞു .   അപ്പോഴേക്കും വാച്ച്മാൻ അടുത്തെത്തി . അയാൾ പറഞ്ഞു : 1000 രൂപ അടച്ചാലെ   പോകാൻ പറ്റൂ .   ഞങ്ങൾ പിടിച്ചില്ല . രവി പറഞ്ഞു .   ആ ന്യായം നിൽക്കില്ല . തൊണ്ടി മുതൽ ഉണ്ട് . ദൃക് ‌ സാക്ഷി ഇപ്പോൾ വരും എന്ന് പറഞ്ഞുകൊണ്ട് അയാൾ യൂണിഫോമിന്റെ വലത്തേ ചുമലിലെ സ്ട്രാപ്പിൽ തൂക്കിയിട്ടിരുന്ന വിസിൽ എടുത്തു വായിലേക്ക് കൊണ്ട് പോയി .   ഹരി അയാളുടെ കൈ കയറി പിടിച്ചു . നില്ക്കു സാറെ ഞാൻ പറഞ്ഞത് കേട്ടിട്ട് എന്ത് വേണമെങ്കിലും ആയിക്കൊള്ളൂ .   എന്താണ് ?   ഇത് ഞാൻ പിടിച്ചതല്ല .   ഇവറ്റ വന്നു നിങ്ങളെ പിടി...

ഏഴേ പത്തിന്റെ മൂടി

  ഏഴേ പത്തിന്റെ മൂടി . -------------------------------------   ഏഴേ പത്തിന്റെ മൂടി എന്ന് കേട്ടിട്ടുണ്ടോ ?   ആ അങ്ങനെയൊന്നുണ്ട് . ഓട്ടോ പാർട് സ് ‌ കടയിലെ മുരുകേശൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത് .   പുരോഗമനരീതിയിലുള്ള   വസ്ത്രങ്ങളും ആഢ്യത്വവും അണിഞ്ഞ ഒരു സ്ത്രീ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിച്ചു   കടയിൽ വന്ന്   ഏഴേ പത്തിന്റെ മൂടി ആവശ്യപ്പെട്ടു .   കൗണ്ടറിൽ   ഉണ്ടായിരുന്ന പയ്യന്മാരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും നോക്കി . ആർക്കും മനസ്സിലായില്ല അതെന്താണെന്ന് . ( അത് എന്നങ്കിരത്   ന്റ്   യാര്ക്കുമേ പുരിയിലെ .)   അവർക്കു പിന്നെ ദ്വേഷ്യം പിടിക്കാൻ തുടങ്ങി . കൈ മലർത്തിയ മുരുകേശനോട് അവർ ആക്രോശിച്ചു . യു ഇഗ്നറാമസ് ! എല്ലാ വണ്ടികളുടെയും സ്പെയർ കിട്ടും എന്നെഴുതി വെച്ചിട്ട് ഈ ഒരു കാര്യത്തിന് ഇത്ര ബുദ്ധിമുട്ടോ ?   ( മിറുഗം ന്നു കൂപ്പിട്ടപ്പോത് എനക്കും കോപം വൻതിട്ച്ച് ). അവൻ ഹിപ്പൊപ്പൊട്ടാമസിനെ ഓർത്തു കാണും .   ഞാൻ ഇടയ്ക്കു കയറി പറഞ്ഞു . അത് മൃഗം അല്ല , വിവരമില്ലാത്തവൻ എന്നാണ് .   ...

പ്രായത്തിന്റെ രുചി

  ഒരു   ബാർ   കൌണ്ടർ   ആണ്   വേദി .  എന്തെല്ലാം   ജീവിതമുഹൂര്തങ്ങൾ   ഇവിടെ   വിരിഞ്ഞിട്ടില്ല ?  എത്ര   കണ്ടുമുട്ടലുകളും   വേര്പാടുകളും   ഇവിടെ   രൂപമെടുത്തിട്ടില്ല ?  വേണ്ടപ്പെട്ടവർ   പിരിഞ്ഞുപോയ   ദുഖവും   ഉണ്ണിയുണ്ടായ   സന്തോഷവും   ഒരുപോലെ   കൊണ്ടാടാൻ   പറ്റിയ   വേറെ   ഏതു   തട്ടകമാണുള്ളത് ?   പുളുവടിയും   വീരവാദവും   വീരശൂരപരാക്രമവിവരണങ്ങളും   ഇവിടെ   നിത്യസംഭവം .   ഇന്ന്   പക്ഷെ   ക്യാപ്റ്റൻ   കൗണ്ടർ   ചാരി   നിന്ന്   വെറുതെ   പുളു   അടിക്കുകയല്ല .  ടീ   ഷർട്ടും   ബെറെ   തൊപ്പിയും   ധരിച്ചു  ( പാന്റ്സ്   ഇവിടെ   നിന്നു   കാണാൻ   പറ്റുന്നില്ല )  എല്ലാം   തികഞ്ഞ   ഒരു   ഹീറോയുടെ   പരിവേഷത്തോടെ   പുഞ്ചിരിച്ചുകൊണ്ട്   അദ്ദേഹം   വര്ഷങ്ങളുടെ   സൈനികസേവനസപര്യയിലൂടെ   ആർജിച്ച   ഒരു   നൈപുണ്യ...