ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം
ചോയിക്കുട്ടി കഥകൾ - രണ്ട് : അനാരോഗ്യമത്സരം. ചന്ദ്രന്റെ ത്രാസ് റിപ്പെയർ കടയും പെരുങ്കൊല്ലൻ ഷണ്മുഖന്റെ ഉലയും അടുത്തടുത്താണ്. ചെങ്കല്ല് പടുത്ത് ഓടിട്ട രണ്ടു മുറികൾ. നിരപ്പലക കിടത്തി വെച്ചുണ്ടാക്കിയ ഒരു ബെഞ്ച് ഉണ്ട് രണ്ടിനും നടുവിലായി. ചന്ദ്രന്റെ കടയിൽ അളവ് തൂക്കം ബിസിനസ് എന്ന് ഒരു ബോർഡ് ഉണ്ട്. ചന്ദ്രന്റെ നിഘണ്ടു പ്രകാരം ഒരു പാട് കാര്യങ്ങൾക്ക് അളവാണ് ഉപയോഗിക്കുക. ലോകം തന്നെ ചലിക്കുന്നത് അളവ് കൊണ്ടാണ്. അതില്ലാതെ വാണിജ്യമില്ല, വ്യവസായമില്ല, എന്തിന്, ജീവിതം തന്നെ ഇല്ല. ഒരളവ് എടുക്കാനുണ്ട് എന്ന് ചന്ദ്രൻ പറഞ്ഞാൽ അതിന്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്. അത് ആരെയെങ്കിലും പരിചയപ്പെടലാകാം, വേറെ എന്തെങ്കിലും അന്വേഷണമാകാം , പെണ്ണുകാണലാകാം. എല്ലാം എന്തെങ്കിലും ഒക്കെ അളക്കലാണ്, സ്വഭാവം, ചുറ്റുപാടുകൾ, മറ്റു സാദ്ധ്യതകൾ. തൂക്കം എടുക്കണ്ടേ എന്ന് ഏതെങ്കിലും ഇൻക്വിസിറ്റിവ് പയ്യൻ ചോദിച്ചാൽ തൂക്കവും അളവിൽ പെട്ടതാണല്ലോ എന്ന് ഉത്തരം കിട്ടും. ചെറു കച്ചവടക്കാർക്ക് അളവു തൂക്ക വകുപ്പിന്റെ ലൈസൻസ് കൊല്ലം തോറും പുതുക്കണമെങ്കിൽ ചന്ദ്രന്റെ സഹായം വ...