റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന്.
റെയിൽ മാറി നീങ്ങിയ ജീവിതവണ്ടി - പാളം ഒന്ന് . റയിൽവേയിൽ ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നു മദ്രാസിലേക്ക് എന്ന് പറഞ്ഞപ്പോൾ അനിൽ കുമാർ പറഞ്ഞു : നമ്മുടെ ഭാനുപ്രകാശ് അവിടെയുണ്ട് ഞാനെഴുതാം . അവൻ അവിടെ താമസം ശരിയാക്കി തരും , വേണ്ട സഹായവും ചെയ്യും . ഭാനുപ്രകാശിനെ അനിലിന്റെ കൂടെ എവിടെയോ വെച്ച് കണ്ട ഒരു നേരിയ ഓർമയുണ്ട് . പക്ഷെ കണ്ടാൽ തിരിച്ചറിയുമോ എന്നറിയില്ല . ഞാൻ അവനോട് സ്റ്റേഷനിൽ വന്നു കൂട്ടാൻ പറയാം . നീ എത്തുന്ന സമയവും ഇടുന്ന ഷർട്ടും പറഞ്ഞാൽ മതി . അത് വെച്ച് ഞാൻ കത്തെഴുതാം , അനിൽ പറഞ്ഞു . ഞാൻ ഇന്റർവ്യൂവിന്റെ രണ്ടു ദിവസം മുൻപ് അവിടെ എത്തുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തു . ആനക്കുട്ടികളുടെ ചിത്രമുള്ള ഒരു വെള്ള ഷർട്ട് ഉണ്ടായിരുന്നു . അത് മനസ്സിൽ കണ്ടു . അനിലിനോട് പറഞ്ഞു . അതിനിടക്ക് എന്റെ ട്യൂഷൻ സ്റ്റുഡന്റിന്റെ മാതാപിതാക്കളോട് യാദൃശ്ചികമായി ഇത് പറഞ്ഞപ്പോൾ . അവരും ഒരു സഹായവാഗ്ദാനം ചെയ്തു . തമിഴ് സിനിമാനടൻ ബാലാജിയുടെ ' ഭാര്യ ...